Wednesday, March 27, 2019

സംത്രാസം (അഥവാ, ഭയം)

സംത്രാസം
(അഥവാ, ഭയം)
(ഇതിലെ കഥാപാത്രങ്ങൾ തികച്ചും സങ്കല്പികമാണ്. ആരെങ്കിലുമായി സദൃസ്യം തോന്നിയെങ്കിൽ തികച്ചും യാദ്രിശ്ചികമായിവന്നതായിരിക്കാം.)

അമ്മെ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണഭദ്രേ നാരായണഎന്ന നാമ ജപം കേട്ടിട്ടു ഞാ സ്വപനം കാണുകയാണോ എന്ന് കരുതിഅല്ല സ്വപനമല്ലആരോ ചൊല്ലുന്നതാണ്ഒരു സ്ത്രീ ആണ് ചൊല്ലുന്നത്അടുത്ത കിടക്കുന്ന ഭാര്യ മീനുവിനെ തൊട്ടു നോക്കിഅവ നല്ല ഉറക്കത്തിലാണെന്നു മനസ്സിലായിപുറത്തു നിന്നാണ് കേൾക്കുന്നത്ഞാ വെറുതെ വാച്ചെടുത്ത് നോക്കി, 
സമയം അഞ്ചു കഴിഞ്ഞതേയുള്ളൂശ്രദ്ധിച്ചപ്പോൾ മനസ്സിലായി. അയല്പക്കത്തെ മാധവേട്ടന്റെ വീട്ടി നിന്നാണ്മാധവേട്ടന്റെ മകളുടെ ശബ്ദം പോലെ തോന്നുന്നത്ഇന്നലെ രാത്രി രണ്ടു മണി ആയിക്കാണും എയർപോർട്ടി നിന്ന് വീട്ടി എത്തുമ്പോഞാ ഫ്ലൈറ്റി കുറച്ചുറങ്ങിയതും, സ്ഥലം മാറി കിടന്നതും ആകാം വീട്ടി എത്തി ഉറങ്ങാ കിടന്നപ്പോ ഗാഢമായ ഉറക്കം 
കിട്ടാഞ്ഞത്അതുകൊണ്ടു ചെറിയ ശബ്ദം കേട്ടപ്പോ ഉണർന്നതുംഎന്നാലും ആരാണീ  
നേരത്ത്, ഇത്ര ഉറക്കെ നാമം ചെല്ലുന്നത്മാധവേട്ടനെ രണ്ടു മക്കളാണ് ആണ്മൂത്ത മകന്റെ മാത്രമേ കല്യാണം കഴിഞ്ഞിട്ടുള്ളത്.  മകളുടെ കല്യാണം കഴിഞ്ഞിട്ടില്ലകാണാ അത്ര 
ഭംഗിയില്ലായ്മയൊന്നും ഇല്ലപക്ഷെ എന്തോ ജാതകത്തി ചൊവ്വയോ എന്തോ ഉണ്ട് അതൊക്കെ ആയിശരിയാകാതെ ആയപ്പോ മകൻകല്യാണം കഴിഞ്ഞത്ഇപ്പോഴും നിർത്താതെ 
ചൊല്ലിക്കൊണ്ടിരിക്കയാണ്. എനിക്ക് കിടന്നിട്ടു ഉറക്കം വരുന്നില്ല. ഞങ്ങൾ കിടക്കുന്ന മുറി അവരുടെ വീടിനോട് ചേർന്നതായകരണം നാമം ചെവിയി വന്നലക്കുന്ന പോലെയായിരുന്നു
ഞാ എഴുനേറ്റു മെല്ലെ ശബ്ദം ഉണ്ടാകാതെ വാതി തുറന്നു ഹാളിലേക്കു വന്നു
ഹാളിലെ ക്ലോക്കിലേക്കു നോക്കിയപ്പോ അഞ്ച്പതിനഞ്ച് ആയിട്ടുള്ളു. അമ്മ സാധാരണ ആറുമണിക്കാണ് എഴുനേൽക്കാറ്ഞാ ഹാളിലെ സോഫയി ആദ്യം 
ചാരി ഇരുന്നുപിന്നെ സോഫയിൽ തന്നെ കിടന്നു.  ഉറങ്ങി പോയതറിഞ്ഞില്ല
 "മോനെഎന്ന് അമ്മയുടെ വിളി കേട്ടിട്ടാണ് ഉണർന്നത്. "എന്തെ നീ ഇവിടെ വന്നു കിടന്നത്ചൂട് എടുത്തിട്ടാണോ?"
അല്ല അമ്മേ ഞാ അഞ്ചു മണി നേരത്ത് ഒരു നാമ ജപം കേട്ടുണർന്നപ്പോൾ, ഇവിടെ വന്നിരുന്നു, പിന്നെ ഇവിടെ തന്നെ കിടന്നു. "   
" അതാണോ” അമ്മ ഒരു ശോക ഭാവത്തോടെ പറഞ്ഞു.
"ആരാണമ്മേ അത് 
"ഒന്നും പറയണ്ട മോനെഞാ പിന്നെ പറഞ്ഞു തരാംരാവിലെ തന്നെ അത് പറയാ നിന്നാ
 ശരിയാകില്ലനിന്റെ രാവിലത്തെ മൂഡ് കളയണോ!" ഞാ നിങ്ങ വരുന്നത് കാരണം ഇഡലിക് അരച്ചിട്ടുണ്ട്അതുണ്ടാക്കാ നോക്കട്ടെ." 
എന്ന് പറഞ്ഞു അടുക്കളയിലേക്ക് നടന്നുഞാ പിന്നാലെ വരുമെന്നുംവീണ്ടും ചോദിക്കും 
എന്നും അമ്മക്കറിയാം. അമ്മ, എന്ന് ഞാ വരുമ്പോഴും എനിക്കിഷ്ടമുള്ള പ്രാത
 ഉണ്ടാ ക്കുമായിരുന്നുഅതിനായി അമ്മ ഇഡലി പത്രം എടുത്തു കഴുകി
 അടുപ്പത്തു വെക്കുമ്പോഞാ വീണ്ടും ചോദിച്ചു
"ആരാണമ്മേ അത്?" 
"അത് വേറാരുമല്ല മോനെ നമ്മുടെ ആനന്ദന്റെ മകൾ ശാന്തി ആണ്" 
"എന്ത് പറ്റി അമ്മെ  കുട്ടിക്?" 
"അത് പറയുകയാണെങ്കി ഒരു കഥയാണ് മോനെ" 
"ഞാ കഴിഞ്ഞ തവണ വന്നു പോകുമ്പോ ഒരു കുഴപ്പമില്ലായിരുന്നല്ലോപിന്നെ
അമ്മ വിളിക്കുമ്പോഴൊന്നും പറഞ്ഞില്ലല്ലോ!" " ഫോണിൽകൂടി പറയാ പറ്റാത്തതുകൊണ്ട് പറഞ്ഞില്ലവെറുതെ നിന്റെ കാശു കളയണ്ട 
എന്നുകരുതി."  “അതൊക്കെ പതിയെ പറഞ്ഞു തരാംഇപ്പോ മോ പോയി പല്ലു തേച്ചു
 മുഖം കഴുകി വായോഅപ്പോഴേക്കും ഇഡലിയും കാപ്പിയും ഉണ്ടാക്കാം," 
'അമ്മ അത് പറഞ്ഞുഇഡലിക്ക് ചട്ണി അരക്ക നാളികേരം ചിരകാ തുടങ്ങി
ഞാ കുളിമുറിയിലേക് പോയി തിരികെ വരുമ്പോഴക്കും അമ്മ ഇഡലിയും 
ചട്ണിയും കാപ്പിയുമായി ഊണ് മേശമേൽ വെച്ച് കാത്തിരിക്കുന്നുണ്ടായിരുന്നു
ഞാ ബെഡ്റൂമിലേക്ക് നോക്കുന്നത് കണ്ടപ്പോ അമ്മക് മനസ്സിലായി 
മീനുവിനെയും മോളെയുമാണെന്ന്.    
അവ എഴുന്നേൽക്കുമ്പോ കഴിക്കട്ടെ.”
ഞാൻ നേരെ വന്നിരുന്നു ഇരുന്നു കഴിക്കാൻ തുടങ്ങുമ്പോൾ 'അമ്മ പറഞ്ഞു.
"ഒന്ന് മുഖം തുടച്ചു വന്നു കഴിക്ക്‌."
ഞാൻ എഴുനേറ്റു അമ്മയുടെ സെറ്റുമുണ്ടിന്റെ കോന്തലകൊണ്ടു മുഖം തുടച്ചു വന്നിരുന്നു. കഴിക്കാൻ തുടങ്ങുന്നതിനു അമ്മയോട്.
 “ഞാൻ മുമ്പേ ചോദിച്ചത്."
  " നിന്നെ കൊണ്ട് തോറ്റു"
എന്ന് പറഞ്ഞു അമ്മ പറയാൻ തുടങ്ങി. ശാന്തിക് ഒരു അഞ്ചാറു മാസം ആയിക്കാണും തുടങ്ങിയിട്ടു. ആദ്യമാദ്യമം അവൾ ഒറ്റക് ചെന്നിരിക്കലായിരുന്നു. പിന്നീട് പിറുപിറക്കാൻ തുടങ്ങി. അപ്പോഴാണ് ആനന്ദനും രാധക്കും അവൾക് എന്തോ കുഴപ്പം ഉണ്ടെന്നു മനസ്സിലാകുന്നത്. "അവർ ജ്യോത്സന്റെ അടുത്ത് പോയി നോക്കിച്ചു. അപ്പോൾ പറഞ്ഞത് ആരോ ശാന്തിക് വേണ്ടി പ്രാര്ഥനയുണ്ടെന്നോ, എന്തോ ചെയ്തു എന്നൊക്കെ. അതിനു പരിഹാരമായി ചോറ്റാനിക്കരയിൽ പോയി ഭജിക്കാൻ പറഞ്ഞു. അങ്ങിനെ അവർ ഒരു മൂന്ന് മാസാത്തോളം ചോറ്റാനിക്കര അമ്പലത്തിൽ ആയിരുന്നു. അവിടെന്നു വന്നതിനു ശേഷം എന്നും പുലർച്ചെ ചോറ്റാനിക്കര അമ്പലത്തിലെ രാവിലത്തേയും വൈകിയിട്ടുള്ള പൂജയുടെ സമയത്തു് നാമം ചെല്ലലാണ്. ഞാൻ ആനന്ദനോടും രാധയോടും പറഞ്ഞതാണ് നിങ്ങൾ കുട്ടിയെ ഏതെങ്കിലും സൈക്കോളജിസ്‌റ്റിനെ കാണിക്കു എന്ന്. അവർ അതിനൊന്നും അത്ര പ്രാധാന്യം കല്പിക്കുന്നില്ല. ഇന്നത്തെ കാലത്തു ഇങ്ങിനെയൊക്കെ ആയാൽ എങ്ങിനെയാ. നമുക്ക് ദൈവത്തിലും അമ്പലങ്ങളിലും വിശ്വാസം വേണം, അമ്പലം കൊണ്ട് എല്ലാം മാറും എന്ന് കരുതിയാൽ എങ്ങിനെയാണ്. “നീ ഒന്ന് ആനന്ദനോട് പറഞ്ഞു നോക്. " 'അമ്മ ഇതൊക്കെ ഒന്ന് നിർത്താതെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ, കാര്യം എന്താണെന്നു മനസ്സിലായപ്പോൾ, പിന്നെ അമ്മ പറയുന്നതിൽ എന്റെ ശ്രദ്ധ മാറി. ഞാൻ എന്റെ ഓർമകളിലേക്ക് പോയിരുന്നു. ഞാൻ അത് കേൾക്കുന്നതിനിടയിൽ എന്റെ ഹൈ സ്കൂൾ കാലത്തേക്ക് പോയിരുന്നു. ഞാൻ ഒമ്പതാം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞു, മുണ്ടകൻ കൊയ്ത്തു കഴിഞ്ഞു തറവാട്ടിലെ മുറ്റത്തു നിറയെ നെല്ലിന് കറ്റകൾ ഓരോ കൊയ്ത്തുകാരുടെയും വേറെ വേറെ തിരിച്ചറിയാൻ ചതുരത്തിലും വട്ടത്തിലും ത്രികോണാകൃതിയിലും അടുക്കി വെച്ചതിനിടയിൽ നിന്ന് മാധവി ചേച്ചിയും തങ്ക ചേച്ചിയും അമ്മാളു ചേച്ചിയും നിന്ന് കറ്റ കാലുകൊണ്ട് ചവിട്ടി മെതിക്കുമ്പോൾ അവരുടെ സംസാരം കേൾക്കാനിടയായത്. ഇടയ്ക്കു വെച്ചാണ് ഞാൻ കേട്ടത്. പ്രായത്തിൽ കൂടുതലുള്ള മാധവി ചേച്ചിപറയുന്നുണ്ടായിരുന്നു. ഇവരുടെ തറവാടിന്റെ ശാപമാണ് തലമുറ തലമുറ ആയി തറവാട്ടിൽ ഒരു പുരുഷനും ഒരു പെണ്ണിനും തലക്ക് സുഖമില്ലാത്തവരുണ്ടാകുന്നത്. അത് പറയാൻ എന്തായിരുന്നു സാഹചര്യം എന്നറിയില്ല. എന്നെ കണ്ടപ്പോൾ അവർ എന്നോട്. "എന്താ രാജൻ മോനെ, മെതിക്കുന്നതിനിടയിലൂടെ, മേല് നെല്ലിന്റെ പൊടി ആയാൽ ചൊറിയും."  "ഞാൻ വെറുതെ ഇതിലെ വന്നതാണ്" ഒരാള് ഉയരത്തിൽ നെല്ലിൻ കറ്റ അട്ടിയിട്ടത്തിന്റെ ഇടയിലൂടെ നടക്കാൻ ഒരു രസമാണ്. ഞങ്ങൾ കുട്ടികൾ കറ്റ മെതിക്കാൻ തുടങ്ങുന്നതിനു മുന്നേ ഒളിച്ചു കളിക്കും. ഞാൻ കറ്റയുടെ ഇടയിൽ നിന്ന് മാറി നിന്നു. അവർ എന്താണ് പറയുന്നതറിയാൻ. "എന്നാലും ഇങ്ങനെ ഒക്കെ ഉണ്ടാകുമോ. അതിലെ മമ്മുട്ടിയുടെ അഭിനയം ശരിക്കും നടക്കുന്ന പോലെ മനസ്സിൽ തട്ടും." ഇത് പറഞ്ഞത് തങ്ക ചേച്ചി ആണ്. അപ്പോൾ അമ്മാളു ചേച്ചി: "ശരി തന്നെ, എനിക്ക് വല്ലാത്ത വിഷമായി കരഞ്ഞു സിനിമ കണ്ടിട്ടു." അപ്പോഴാണെനിക് പിടികിട്ടിയത്. സമയത് ഞങ്ങളുടെ നാട്ടിലെ സവിത ടാക്കിസിൽ "തനിയാവർത്തനം" എന്ന വൻ വിജയമായിരുന്ന, മമ്മുട്ടി നായകനായ സിനിമ കളിക്കുന്നുണ്ടായിരുന്നു. അത് അവർ കണ്ടതിന്റെ അഭിപ്രായങ്ങൾ സംസാരിക്കയായിരുന്നു. ഇവർ അതിലെ കഥാപാത്രത്തെയും ഞങ്ങളുടെ തറവാട്ടിലെ കാര്യങ്ങളും താരതമ്മ്യം ചെയ്തതായിരുന്നു എന്നെനിക് മനസ്സിലായി. സിനിമ ഞാനും ചേട്ടനും കൂടി പോയി കഴിഞ്ഞ ഞാറാഴ്ച കണ്ടിരുന്നു. അത് കണ്ടപ്പോൾ മുതൽ എന്റെ മനസ്സിനും വല്ലാതെ തട്ടിയിരുന്നു. അതിൽ മമ്മുട്ടിയുടെ അഭിനയം വളരെ നന്നായിരുന്നു. അദ്ദേഹം ജീവിക്കുന്ന പോലെ തോന്നും.
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ മാധവി ചേച്ചി പറഞ്ഞതും, തനിയാവർത്തനത്തിലെ മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ മാറ്റങ്ങളും മനസിലേക്ക് തിരികെ ചിത്രങ്ങങ്ങളായി വന്നു കൊണ്ടിരുന്നു. മാധവി ചേച്ചി പറഞ്ഞത് തന്നെ എന്റെ മനസ്സിലേക്കു ആവർത്തിച്ചു വന്നുകൊണ്ടിരിക്കയിരുന്നു. ആലോചിക്കുമ്പോൾ ശരിയാണല്ലോ! ഞങ്ങളുടെ തറവാട്ടിലും അതുപോലെ ഒരു പാപ്പനും ഉണ്ട്. (ചെറിയച്ഛൻ) ചെറിയ ഒരു മാനസിക പ്രശനം ഉള്ളത് കൊണ്ട് ഇളയമ്മ അവരുടെ വീട്ടിലാണ്. ഇളയമ്മക് പാപ്പന്റെ ശീലങ്ങൾ പിടിക്കാതെ, വർഷങ്ങൾ ആയിട്ടു അവിടെ തന്നെയാണ്. അവർക്ക് കുട്ടികളും ഇല്ലായിരുന്നു. ആളെ കാണുമ്പോൾ നമുക്ക് പ്രശനം ഒന്നും ഉണ്ടെന്ന് മനസ്സിലാകില്ല. സംസാരിക്കുമ്പോഴും ഒന്നും അറിയില്ല. അദ്ദേഹത്തിനു ചില ചിട്ട വട്ടങ്ങൾ ഉണ്ട്. അതിനു തടസം വരികയാണെങ്കിൽ രൂപവും ഭാവവും മാറും. അതിനു ഒരു ഉദാഹരണം പറയുകയാണെങ്കിൽ, എല്ലാ നേരവും ഭക്ഷണം കഴിക്കാൻ ഒരു സീറ്റ് ഉണ്ട്, അതിൽ ഇരുന്നു ചായ ആയാലും ഉച്ചക്കും രാത്രിയും ചോറുണ്ണുകയുള്ളു. പാപ്പാൻ കഴിക്കാൻ വരുന്ന നേരത്ത് ആരെങ്കിലും ആ സീറ്റിൽ ഇരുന്നു കഴിക്കുന്നയാണെങ്കിൽ അവരോട് മാറിയിരിക്കാൻ പറയും. ഉണ്ടുകൊണ്ടിരിക്കുന്നയാളെ മാറ്റിയിരുത്തും. മാറിയിരുന്നില്ലെങ്കിൽ ദേഷ്യപെടുമായിരുന്നു. അതുകൊണ്ട് ആരും അവിടെ ഇരിക്കാറില്ല. പ്രതേകിച്ചു പാപ്പൻ കഴിക്കാൻ വരുന്ന നേരത്ത്. അങ്ങിനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ ആണ്. ഇതുപോലെ തറവാട്ടിൽ ഒരു അമ്മായിയും കല്യാണം കഴയിതെ ഉണ്ട്. അവർ ഒരു കാര്യവുമില്ലാതെ ആരോടുമല്ലാതെ ഇടക്കിടെ ഉച്ചത്തിൽ സംസാരിക്കും. ചിലപ്പോൾ സന്നർഭത്തിനു വിപരീതമായ കാര്യങ്ങളാണ് സംസാരിക്കുക. കേൾക്കുന്നവർ സമ്മതിച്ചു കൊടുത്തില്ലെങ്കിൽ അവർ അടിക്കാൻ വരുമായിരുന്നു. അവരെപ്പറ്റി അറിയുന്നവർ അതിനനുസരിച്ചു നില്കും. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. എപ്പോഴോ ഉറങ്ങി. രാവിലെ അമ്മ വന്നു വിളിച്ചപ്പോഴാണ് ഞാനറിഞ്ഞത്. സ്കൂളിൽ പോകേണ്ടാത്തതുകൊണ്ട് അമ്മ ഒന്നും പറയാതിരുന്നത്. ഞാൻ എഴുനേറ്റു പോയി പല്ലു തേക്കുമ്പോഴും, ചായ കുടിക്കുമ്പോഴും കുളിക്കാൻ നിൽക്കുമ്പോഴും എന്റെ മനസ്സിലേക്കു കഥ പത്രം എന്റെ മനസ്സിനെ അലട്ടാൻ തുടങ്ങിയിരുന്നു. പിന്നീട് ഉള്ള ആലോചനകൾ ഇനി ഞങളുടെ തറവാട്ടിൽ അടുത്ത തലമുറയിൽ ആർക്കാണ് വരിക. അത് എന്നിൽ ഭയം വളർത്തികൊണ്ടിരുന്നു. ഞാൻ പലപ്പോഴും മനസ്സിൽ പറയുമായിരുന്നു. എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ ആലോചിക്കുന്നത്. തന്നെയുമല്ല മറ്റു എന്റെ പ്രായക്കാരുടെ കൂടെ കളിയ്ക്കാൻ പൊതുവെ ഞാൻ പോകാറില്ലായിരുന്നു. അതുകൊണ്ടു വീട്ടിൽ മുതിർന്നവർ പറയുമായിരുന്നു. "അവൻ എപ്പോഴും ഒറ്റപൂരാടമായിരിക്കും" ഇപ്പോൾ തീരെയും പോകാതായി. എന്തോ എനിക്ക് ഒറ്റക്കിരിക്കാനായിരുന്നു ഇഷ്ടം. ഇപ്പോൾ എനിക്കാ ഇഷ്ടം ഭയമായി തുടങ്ങിരുന്നു. കളിയ്ക്കാൻ പോകാറില്ലായിരുന്നു. തന്നെയുമല്ല അടുത്ത വർഷം പത്താം ക്ലാസ്സിലേക്കാണ്. ഒരു മാസം കഴിഞ്ഞാൽ ട്യൂഷന് പോയി തുടങ്ങണം എന്ന് അച്ഛൻ പറഞ്ഞിരുന്നു. കാരണം കണക്കിൽ ഞാൻ അത്ര പോരാ. അത്ര അല്ല തീരെ പോക്കാ. കണക് പുസ്തകം കാണുമ്പോഴേ മടുപ്പ് വരും. ട്യൂഷന് പോയി തുടങ്ങി എങ്കിലും ക്ലാസ്സിൽ  എനിക്ക് ശ്രദ്ധ കിട്ടുന്നില്ല. എപ്പോഴും പേടി ആണ്.  ഇനി എനിക്കാകുമോ എന്ന്. പേടിയുള്ള കാരണം ഞാൻ എപ്പോഴും മൂകനായി തുടങ്ങിയിരുന്നു. പൊതുവെ ഞാൻ അധികം സംസാരിക്കാത്തതുകൊണ്ട് ക്ലാസ്സിലെ കുട്ടികൾ അത് ശ്രദ്ധിച്ചിരുന്നില്ല. ദിവസങ്ങൾ പോകവേ ഞാനോരുടും മിണ്ടായതായപ്പോൾ മറ്റു കുട്ടികൾ മാഷിനോട് പറഞ്ഞു. മാഷ് എന്നെ വിളിച്ചു വരാന്തയിൽ കൊണ്ട് പോയി ചോദിച്ചു.
 "എന്ത് പറ്റി രാജന്?"
 "ഒന്നുമില്ല മാഷെ."  "മറ്റു കുട്ടികൾ പറയുന്നല്ലോ രാജൻ ആരോടും ഒന്നും മിണ്ടുന്നില്ല, വീട്ടിൽ എന്തെ വീട്ടിൽ എന്തെങ്കിലും പ്രശനം ഉണ്ടോ." 
 "ഇല്ല മാഷെ." "പിന്നെ എന്താ ആരോടും ഒന്നും മിണ്ടാത്തത്." ഒന്നുമില്ല മാഷേ." എന്നും വീണ്ടും പറഞ്ഞപ്പോൾ.
 "എന്നാൽ ശരി, ക്ലാസ്സിലേക് പൊക്കോ"
ട്യൂഷൻ കഴിഞ്ഞു വന്നു, വീട്ടിൽ വന്നാലും ഞാൻ ആരോടും സംസാരിക്കാതെ ആയി. വീട്ടിൽ അച്ഛൻ ജോലി കഴിഞ്ഞു വരുമ്പോൾ മിക്കതും വൈകുമായിരുന്നു. പട്ടണത്തിലെ ഒരു വലിയ തുണിക്കടയുടെ അക്കൗണ്ടന്റ് ആണ്. അത് കൊണ്ട് അമ്മയാണ് വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത്. അമ്മക്ക് വീട്ടിലെ പണികളും പിന്നെ പറമ്പിലേയും പാടത്തെ പണികൾ നോക്കി നടത്തലുമായി പകൽ തിരക്ക് തന്നെ. അതുകൊണ്ട് ഞങ്ങൾ വലുതായതിനു ശേഷം കാര്യമായ ശ്രദ്ധ ഞങ്ങളുടെ കാര്യത്തിൽ ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ എൻ്റെ ഈ ഒറ്റപ്പെടലും മിണ്ടാതെ നടക്കലും അമ്മ ശ്രദ്ധിച്ചിരുന്നില്ല. സ്കൂൾ തുറന്നു സ്കൂളിൽ പോയി തുടങ്ങിയിട്ടും, എന്റെ ഭയത്തിനും വേവലാതിക്കും മാറ്റം ഉണ്ടായില്ല. എനിക്ക് ക്ലാസ്സിൽ ഇരിക്കുമ്പോഴും ഇത് തന്നെ മനസ്സിൽ വന്നു കൊണ്ടിരിക്കും. എനിക്ക് വരുമോ എന്നുള്ളത് കൂടി കൂടി വന്നു. ഒരു ദിവസം ക്ലാസ്സിൽ തലചുറ്റി വീണു ഓർമ്മ ഇല്ലാതെ ആയി. രാത്രിയിലെ ഉറക്കം ശരിയാകാത്തതുകൊണ്ടായിരിക്കാം തല കറക്കം ഉണ്ടായതെന്ന് തോന്നുന്നു. സ്കൂളിൽ നിന്നു ക്ലാസ് ടീച്ചർ കാറ് വിളിച്ചു വീട്ടിൽ കൊണ്ട് വന്നാക്കി. പിറ്റേ ദിവസം അച്ഛൻ ലീവ് എടുത്ത് ഡോക്ടറുടെ അടുത്ത കൊണ്ട് പോയി. ഡോക്ടർ പരിശോധിച്ചതിനു ശേഷം പറഞ്ഞു.
 "ഈയാൾക്ക് നല്ല ക്ഷീണം ഉണ്ട്, വിളർച്ച (അനീമിക്) ഉണ്ട്. അല്ലാതെ വേറെ കുഴപ്പം ഇന്നും ഇല്ല." ടോണിക്കിനുള്ള കുറിപ് തന്നു പറഞ്ഞു.
“ഇതു ഒരു നേരം ഒരു മാസം കൊടുത്താൽ മതി, അത് ശരി ആയിക്കോളും."
പിന്നീട് ഒരു ദിവസം വയറു വേദനയുണ്ടായി ക്ലാസ്സിൽ ഇരിക്കാൻ പറ്റാതായപ്പോൾ ഞാൻ ടീച്ചറോട് ചോദിച്ചു വീട്ടിൽ പൊന്നു. ഇങ്ങിനെ പല ദിവസങ്ങളിലും പല അസുഖങ്ങൾ വന്നു തുടങ്ങി.   ഇങ്ങനെ ആയപ്പോൾ ക്ലാസ് ടീച്ചർ അച്ഛനെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു. പിറ്റേ ദിവസം അച്ഛൻ വന്നു ടീച്ചറെ കണ്ടിരുന്നു. അത് പ്രകാരം ആണെന്ന് തോനുന്നു വീണ്ടും വേറെ ഡോക്ടറെ കാണിച്ചു. ഡോക്ടറെ കാണിക്കുമ്പോൾ ചെറിയ എന്തെങ്കിലും പ്രശ്നത്തിന് മരുന്ന് തരും. കാര്യമായ അസുഖമൊന്നുമില്ല എന്ന് പറയും. ഒരു ദിവസം അച്ഛൻ നേരത്തെ ജോലി കഴിഞ്ഞു വന്നു അമ്മയോട് ഉമ്മറത്തിരുന്നു പറയുന്നത് ഞാൻ അകത്തിരുന്നു കേട്ടു.
 "ജ്യോത്സൻ പറഞ്ഞത്, രണ്ടു കൊല്ലം രാഹുവിന്റെ അപഹാരമാണ്. ആ സമയത്ത് ശാരീരികവും മാനസികമായാ അസ്വാസ്ഥ്യങ്ങൾ ഉണ്ടാകും."
"അതിനു പരിഹാരം പറഞ്ഞില്ലേ." 
"ഉവ്, ശിവനെ ധാര, തറവാട്ടിലെ അമ്പലത്തിൽ വെള്ളി, ചൊവ്വ ദിവസങ്ങളിൽ പോയി വിളക്ക് വെക്കുക. പിന്നെ ഗുരുവായൂരപ്പന് പാൽപ്പായസവും കഴിക്കാൻ പറഞ്ഞു. പിന്നെ വേറൊരു കാര്യം പറഞ്ഞത്, ഒരു ഇരുപത്തൊന്നു ദിവസം ചോറ്റാനിക്കര അമ്പലത്തിൽ പോയി ഭജനമിരിക്കാൻ."
ഇത് കേട്ടപ്പോൾ 'അമ്മ: "എന്തെ ഇപ്പോ ഇത് ഇങ്ങനെ." 
"അവന്റെ മനസ്സിന് ഒരു ചാഞ്ചാട്ടം ഉണ്ട്, അതൊന്നു മാറികിട്ടാൻ നല്ലതാണു എന്ന് പറഞ്ഞു." അമ്മ ഇത് കേട്ടപ്പോൾ വല്ലാതെ വിഷമത്തോടെ ചോദിച്ചു.
"അതിനിപ്പോ സ്കൂൾ ഇല്ലേ"
"ആദ്യം മനസ് ശരിയായാലല്ലേ, അവനു പഠിക്കാൻ ശ്രദ്ധ കിട്ടു."
"അവൻ ഇപ്പോൾ പത്തിലല്ലേ സ്കൂൾ മുടങ്ങിയാൽ അത് അവന്റെ പരീക്ഷക് ബാധിക്കില്ലേ."
"അടുത്ത മാസം ഓണം അവധി വരുമ്പോൾ ഒരു പത്തു ദിവസമല്ല മുടങ്ങേണ്ടിവരു.”
"അത് ശരിയാ."  'അമ്മ പറഞ്ഞു.
ഓണ പരീക്ഷ വരെ ഞാൻ ഇടക്കിടെ അസുഖങ്ങളായി സ്കൂളിൽ പോകാതെ ആയിഎനിക്ക് ബുക്ക് എടുത്ത് പഠിക്കാൻ ഓരോ ദിവസം മടി കൂടി. എനിക്കെപ്പോഴും സംത്രാസമാണ്,
 എനിക്ക് വരുമോ എന്ന്. ഓണ പരീക്ഷ കഴിഞ്ഞു സാധാരണ അമ്മയും ഞാനും കൂടി മാമന്റെ വീട്ടിൽ പോയി ഒരാഴ്ച നിൽക്കാറുണ്ടായിരുന്നു. തവണ ഞാനും അമ്മയും പോയി. പിറ്റേ ദിവസം പോന്നു. അവിടെ ചെന്നപ്പോൾ അമ്മയോട് അച്ഛാച്ചൻ ചോദിച്ചു.
"എന്ത് പറ്റി ഇവനെ, ഇവൻ വല്ലാതെ മെലിഞ്ഞല്ലോ?"
 "അതൊക്കെ പറയാം അച്ഛാ.”
ഞാൻ ഇല്ലാത്ത സമയത് പറയാനായിരിക്കും അപ്പോൾ പറയാതിരുന്നത് എനിക്ക് മനസ്സിലായി.
അമ്മ മറ്റു വീട്ടിലെ വിശേഷങ്ങൾ പറഞ്ഞതിന് ശേഷം അകത്തേക്കു പോയി. പിന്നാലെ ഞാനും. അച്ഛാച്ചൻ എന്നും രണ്ടു നേരവും പറമ്പിലും പാടത്തും പോയി നോക്കി വരുക ഒരു പതിവാണ്. എന്താണ് അവിടെ ചെയേണ്ടതും ചെയ്യിക്കേണ്ടതുമായ കാര്യങ്ങൾ നോക്കി നടത്താൻ. രാവിലെ നേരത്തെ പോകും. ഉച്ചതിരിഞ്ഞു ചായ കുടി കഴിഞ്ഞിട്ടാണ് പോകുക. ജോലിക്കാർ ഇല്ലെങ്കിലും പോകുമായിരുന്നു. അങ്ങിനെയുള്ള സമയത് ഞാനും കൂടെ ചെല്ലും. എന്നിട്ടു ഞാൻ ഓരോന്നും ചോദിക്കും. അതുകൊണ്ടു അച്ഛാച്ചന് എന്നോട് ഒരു പ്രത്യേക ഇഷ്ടമായിരുന്നു. മറ്റു കുട്ടികളെ പോലെ അല്ലാതെ, അച്ഛാച്ചന്റെ കൂടെ പറമ്പിലും പാടത്തും നടന്നു കൃഷിയുടെ കാര്യങ്ങൾ ചോദിച്ചറിയുന്നതുകൊണ്ട്. അന്ന് ഉച്ചതിരിഞ്ഞു അച്ഛാച്ചൻ പോകുമ്പോൾ എന്നെ വിളിച്ചു. എനിക്ക് പോകാൻ ഒരു മനസ്സുണ്ടായിരുന്നില്ല. എന്നെ വിളിച്ചപ്പോൾ, ഇല്ല എന്ന് പറയാതെ കൂടെ ചെന്നു. എന്റെ മുഖഭാവം കണ്ടിട്ടാകണം, അതോ അമ്മ പറഞ്ഞത് പ്രകാരമാണോ എന്നറിയില്ല. എന്നോട് അച്ഛാച്ചൻ ചോദിച്ചു.
"എന്ത് പറ്റി നിനക്കു. നിന്റെ മുഖം വല്ലതിരിക്കുന്നല്ലോ? നിനക്കു വല്ല അസുഖം തോന്നുന്നുണ്ടോ?"
" ഇപ്പോൾ ഒന്നും തോനുന്നില്ല അച്ഛാച്ചാ.” മുമ്പ് ഇടക്കിടെ ഓരോ ഓരോ വയ്യായ്കകൾ ഉണ്ടായിരുന്നു."
  "എന്നാലും എന്തോ ഉള്ള പോലെ എനിക്ക് തോനുന്നു. എന്തായാലും അച്ഛച്ചോനോട് പറഞ്ഞോ." 
അച്ഛാച്ചനോട് എല്ലാ കാര്യങ്ങളും പറയുമായിരുന്നു. കാരണം അച്ഛാച്ചൻ ഒരു കൃഷിക്കാരനായിരുന്നാലും പഴഞ്ചൻ ചിന്താഗതിക്കാരനായിരുന്നില്ല. നന്നായി വായിക്കുന്ന കൂട്ടത്തിലായിരുന്നു അതും ക്ലാസിക് നോവലുകളും മറ്റു ലേഖനങ്ങളും ആണ്. അച്ഛാച്ചൻ വീട്ടിൽ രണ്ടു പത്രം വരുത്തുന്നുണ്ടായിരുന്നു. ദി ഹിന്ദുവും, മാതൃഭൂമിയും. ഞാൻ ചെന്നാൽ എന്നെകൊണ്ട് ഇംഗ്ലീഷ് പത്രം ഉറക്കെ വയ്പ്പിക്കും. ഇംഗ്ലീഷ് വാക്കുകൾ അറിയാൻ വേണ്ടി. അതുകൊണ്ടു അച്ഛാച്ചന് നല്ല അറിവും ഉണ്ടായിരുന്നു. ജീവത രീതികളും വ്യത്യസ്തമായിരുന്നുഎന്നാലും അച്ഛച്ചോനോട് പറയണോ വേണ്ടയോ എന്നൊരു സംശയം ഉണ്ടായിരുന്നു. അങ്ങിനെ ആലോചിക്കുമ്പോഴേക്കും, അച്ഛാച്ചൻ ഇങ്ങോട്ടു പറഞ്ഞു.
"നിനക്ക് കുറച്ചു ദിവസം ഇവിടെ നിൽക്കണോ."
"എനിക്ക് സമ്മതമാണ്. അമ്മ സമ്മതിക്കുമോ"
"ഞാൻ അമ്മയോട് പറയാം"
ഞാനും അമ്മയും പിറ്റേ ദിവസം ഇറങ്ങാൻ നേരത്ത് അച്ഛാച്ചൻ അമ്മയോട്.
 "ഇവൻ കുറച്ചു ദിവസം ഇവിടെ നിൽക്കട്ടെ"
"ഇപ്പോൾ വേണ്ട അച്ഛാ, ഞങ്ങൾ നാളെയോ മറ്റന്നാളായി ചോറ്റാനിക്കരയിൽ പോകാൻ തീരുമാനിച്ചിട്ടുണ്ട്. അടുത്ത മുടക്കിനു കൊണ്ടന്നാക്കി തരാം."
"എന്നാൽ പിന്നെ അങ്ങിനെ ആകട്ടെ"
എന്ന് പറഞ്ഞു അച്ഛാച്ചൻ എന്റെ മുഖത്തേക്ക് ഒരു സഹതാപത്തോടെ നോക്കി.
എനിക്ക് ചോറ്റാനിക്കര അമ്പലത്തിൽ പോയി 21 ദിവസം താമസിച്ചിട്ടും, എന്റെ മനസ്സിലെ പേടിക്ക് കുറവൊന്നും വന്നില്ലഎന്ന് മാത്രമല്ല ഉറക്കത്തിൽ പേടി പെടുത്തുന്ന സ്വപ്നങ്ങളും. വേറെ ചില പേടിപ്പെടുത്തുന്ന രൂപങ്ങളും വന്നു തുടങ്ങിയിരുന്നു.  സ്വപ്നങ്ങളിൽ പലപ്പോഴും, ഞാൻ വലിയ പാറക്കെട്ടുപോലെയുള്ള വലിയ രൂപങ്ങൾക്കിടയിലൂടെ നടക്കുകയും, പിന്നീട് താഴെ വലിയ ഗർത്തങ്ങളിലേക്ക് വീഴും, താഴെ എത്തുമ്പോഴേക്കും ഞാൻ ഉണർന്നു നിലവിളിക്കും.
പ്രത്യേകിച്ചും ചൊവാഴ്ച്ചയും വെള്ളിയാഴ്ചയും ദിവസങ്ങളിലെ അവിടത്തെ കാഴ്ച്ചകൾ വളരെ അധികം ഭയം വരുത്തി. അതുകൊണ്ടാണോ എന്നറിയില്ല പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ. പ്രത്യേകിച്ചു ഗുരുതി പൂജ സമയത്തെ മാനസിക വിഭ്രാന്തി വന്നവരുടെ ആട്ടങ്ങളും തുള്ളലുകളും, എന്റെ മനസ്സിനെ ഒന്ന് കൂടി വിഹ്വലതലകൾ വരുത്തുകയാണുണ്ടായത്. മറ്റു ദിവസങ്ങളിൽ ഇല്ലാതെയില്ല. പക്ഷെ അതിനു മറ്റു ദിവസങ്ങളിൽ വലിയ ശക്തമായ അട്ടഹാസങ്ങളും തുള്ളലും ചാടലും ഉണ്ടാകാറില്ല. പക്ഷെ അവിടെ പകൽ രണ്ടു മണി മുതൽ നാല് വരെയുള്ള സമയത്തെ ഏകാന്തത എനിക്കിഷ്ട്ടപെട്ടു. ഞാൻ പലപ്പോഴും. മണൽ വിരിച്ച ചുറ്റമ്പലത്തിനകത്തിന്റെ ഏതെങ്കിലും മൂലയിൽ പോയി ഒറ്റക്കിരിക്കും. എന്തോ ഒരു പ്രത്യേക ശാന്തിയുടെ അന്തരീക്ഷം എനിക്കനുഭവപെട്ടിരുന്നു. അതുകൊണ്ടു തന്നെ മറ്റു ഭീതിപ്പെടുത്തലുകൾ ഉണ്ടെങ്കിലും അവിടം ചെറുതായി എനിക്കിഷ്ടപെട്ടിരുന്നു.
ഞങ്ങൾ തിരികെ വീട്ടിൽ പോരുമ്പോഴേക്കും, ഞാൻ ഒന്ന് കൂടി മൂകനാകുകയാണുണ്ടായത്. എന്റെ ഉള്ളിൽ ചില സമയങ്ങളിൽ ശാന്തിയുണ്ടായെങ്കിലും, എന്നിലെ പേടിയും സംശയവും എന്നെ പിന്തുടർന്നു.
ചോറ്റാനിക്കരയിൽ നിന്ന് വന്നിട്ടു ഒരു മാസം കഴിഞ്ഞപ്പോൾ, എനിക്ക് അച്ഛാച്ചനെ കാണാൻ പോകാൻ തോന്നിയിരുന്നു. അച്ചാച്ഛനോട് സംസാരിക്കുമ്പോൾ, എനിക്ക് ഒരു ആശ്വാസം തോന്നാറുണ്ട്. ഒരു വെള്ളിയാഴ്ച സ്കൂൾ വിട്ടു തിരികെ വീട്ടിൽ വന്നപ്പോൾ
ഞാൻ അമ്മയോട് പറഞ്ഞു.
അമ്മ എനിക്ക് നാളെ അച്ഛാച്ചനെ കാണാൻ പോകണം"
"എന്തെ ഇപ്പോൾ പെട്ടന്ന്"
"ഒന്നും ഇല്ല, 'അമ്മ വരണമെന്നില്ല. ഞാൻ ഒറ്റക് പൊക്കോളാം"
"ഒറ്റക്കോ"
"ങ്ഹാ, എനിക്ക് ഒറ്റക് പോകാനൊക്കെ അറിയാം."
"അതിനു നീ ഒറ്റക്ക് പോയി പരിചയം ഇല്ലല്ലോ."
"അത് ഞാൻ സംശയം വരികയാണെങ്കിൽ ആരോടെങ്കിലും ചോദിച്ചു ബസ് കയറിക്കോളാം.
അമ്മ പേടിക്കണ്ട."
"എന്നാലും!"
"കുഴപ്പമില്ല അമ്മെ. എനിക്ക് പോകാനൊക്കെ അറിയാം."
രണ്ടു ബസ് മാറി കേറണ്ട കാരണം അമ്മക്ക പേടി. അമ്മ പറഞ്ഞു.
"അച്ഛൻ വന്നു ചോദിച്ചിട്ടാകാം."
പിറ്റേ ദിവസം ഞാൻ ഒറ്റക്ക് മാമന്റെ വീട്ടിൽ എത്തിയപ്പോൾ അച്ഛാച്ചന് അത്ഭുതമായി. അവിടെ എത്തി കുറച്ചു കഴിഞ്ഞു ഞാനും അച്ഛാച്ചനും കവുങ്ങിൻ തോട്ടത്തിലേക് നടക്കാനായി ഇറങ്ങി. ഞാൻ കുറച്ചു നേരം ഒന്നും മിണ്ടാതെ അച്ഛാച്ചന്റെ പിന്നാലെ നടന്നു. അച്ഛാച്ചൻ ഓരോ കവുങ്ങിന് മുകളിലും നോക്കി അതിലെ അടക്ക കുലകൾക്ക് മഹാളി രോഗം ഉണ്ടോ എന്ന് നോക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞു ഞാൻ ഒന്നും മിണ്ടാത്തത് കണ്ടിട്ടു, എന്നോട് ചോദിച്ചു. " നിനക്കെന്താ പറയാനുണ്ടല്ലൊ."
"ഉണ്ട്, അത് അച്ഛാച്ചന് എങ്ങിനെ മനസ്സിലായി"
"നിന്റെ മുഖം അത് വിളിച്ചു പറയുന്നുണ്ടല്ലോ."
"എനിക്കൊരു സൈക്യാട്രിസ്റ്റിനെ കാണണം അച്ഛാച്ച."
പെട്ടന്ന് ഒരു മടിയും മുഖവുരയും ഇല്ല പറഞ്ഞപ്പോൾ, അച്ഛാച്ചൻ അത്ഭുതത്തോടുകൂടി എന്നെ തിരിഞ്ഞു നിന്ന്    നോക്കി ചോദിച്ചു.
"എന്തെ ഇപ്പോഴും, നിന്റെ മനസ്സിന്റെ ആധി മാറിയില്ലേ"
"എനിക്കിപ്പോൾ അത് കൂടി വരികയാണ്. ചോറ്റാനിക്കരയിൽ പോയപ്പോൾ. അത് വേറൊരു തലത്തിലായി. അവിടെ നിൽക്കുമ്പോൾ ചില സമയങ്ങളിൽ സമാധാനം ഉണ്ടെങ്കിലും, പിന്നെയും പേടി വന്നു എനിക്ക് ഉറക്കം കിട്ടാതെ ആകുന്നു. ഉറക്കം തുടർച്ചയായി നഷ്ടപ്പെടുമ്പോൾ തലവേദനയും, ഒന്നിനും ഒരു ഉഷാറില്ലാത്ത പോലെയാണ്."
"ആരാ സൈക്യാട്രിസ്റ്റിനെ കാണാൻ പറഞ്ഞത്."
"ഞാൻ 'അമ്മ വരുത്തുന്ന വനിതാ മാസികയിലെ ഒരു ലേഖനം കുറെ മുൻപ് വായിച്ചിരുന്നു. അതിൽ ഇതുപോലെയുള്ള സംശയങ്ങളും പേടികളും ഉള്ളവർ തുടക്കത്തിൽ ഡോക്ടറെ കണ്ടാൽ നന്നായിരിക്കും എന്ന് പറഞ്ഞിട്ടുണ്ട്.” 
"അതിനിപ്പം എനിക്കങ്ങനെ ഉള്ള ഡോക്ടർമാരെ ആരെയും പരിചയമില്ല.”
മാസികകളിൽ പലതിലും തിരഞ്ഞു, തൃശൂർ ടൗണിൽ ഉള്ള രണ്ടു ഡോക്ടർ മാരുടെ അഡ്രസ് കുറിച്ചെടുത്തിട്ടുണ്ടായിരുന്നു. ഞാൻ ഇങ്ങോട്ടു വരുമ്പോൾ തൃശൂർ ടൗണിൽ ഇറങ്ങി അന്വേഷിച്ചു പോയി ഡോക്ടർമാരുടെ വീടുകൾ കണ്ടു വെച്ചിട്ടുണ്ട്. അതിലൊരു ഡോക്ട്ടറെ കാണാൻ പോകാം.” പോകുന്നതിനു മുന്നേ ഞാൻ പറഞ്ഞു, നമ്മൾ ഡോക്ടറുടെ അടുത്ത് പോയത് ആരോടും പറയാതെ രഹസ്യമായിരിക്കണം.  അച്ഛാച്ചൻ അത് ഉറപ്പ് തന്നിരുന്നു. ആളുകൾ അറിഞ്ഞാൽ എനിക്ക് ഭ്രാന്തുണ്ടെന്നു തെറ്റി ധരിക്കുമെന്നുള്ള ഭയം എനിക്കുണ്ട്. സമൂഹത്തിൽ, പ്രതേകിച്ചു ഗ്രാമങ്ങളിൽ സൈക്യാട്രിസ്റ്റിനെ സാധാരണ ഭ്രാന്ത് മൂക്കുമ്പോഴാണല്ലോ കാണുന്നത്. തുടക്കത്തിൽ ആരും തന്നെ പോകാറില്ല. ആദ്യം വഴിപാടുകളും, ഭജനകളും, പിന്നെ മന്ത്രവാദവും ആണല്ലോ, ശരാശരി വിദ്യാഭ്യാസമുള്ളവരും ഇത് ചെയ്തു വരുന്നത്. അവസാന കൈ നോക്കലാണല്ലോ സൈക്യാട്രിസ്റ്റിനെ കാണുന്നത്. ഞങ്ങൾ അന്ന് തന്നെ ഉച്ച തിരിഞ്ഞു ഡോക്ടമാരുടെ വീട്ടിൽ പോയി കണ്ടു. ഡോക്ടർ എന്നെ മാത്രം ഇരുത്തി ഞങ്ങളുടെ വീടിൻ്റെ എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി. എന്താണ് പേടി വരാനുള്ള കാര്യങ്ങളും ഡോക്ടർ ചോദിച്ചറിഞ്ഞതിനു ശേഷം അച്ഛാച്ചനെ ഒറ്റക്ക് വിളിച്ചും സംസാരിച്ചു. പിന്നീട് രണ്ടുപേരെയും വിളിച്ചു. കുഴപ്പമൊന്നുമില്ല ഒരുമാസം ഈ ഗുളിക കഴിക്കുക. എന്നിട്ടു വരൂ എന്ന് പറഞ്ഞു. ഒരുമാസം ഞാൻ ഗുളിക കഴിച്ചിട്ടും എന്റെ മനസ്സിന്റെ അവസ്ഥക്ക് വലിയ മാറ്റം ഒന്നും ഉണ്ടായില്ല. ഈ ഡോക്ടറെ കണ്ടതും മരുന്ന് കഴിക്കുന്നതും അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല. കാരണം രാത്രി സമയത് ഒരു ഗുളിക കഴിക്കാൻ ഉണ്ടായിരുന്നുള്ളു.   ഒരു മാസം കഴിഞ്ഞിട്ടു വരുന്ന വെള്ളിയാഴ്ച സ്കൂളിൽ വന്നപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു എനിക്ക് നാളെ അച്ഛാച്ചനെ കാണാൻ പോകണം.
"എന്തെ ഇടക്കിടെ അച്ഛാച്ചനെ കാണാൻ പോക്ക്."
"അച്ഛാച്ചൻ ഒരു മാസം കഴിഞ്ഞാൽ ചെല്ലാൻ പറഞ്ഞിരുന്നു." 
അമ്മക്കെന്തോ ഒരു സംശയം ഉണ്ട്. പക്ഷെ എന്താണെന്നു ഒരു പിടിയും കിട്ടിയിട്ടില്ല. ഞാൻ ശനിയാഴ്ച രാവിലെ നേരത്തെ തന്നെ മാമന്റെ വീട്ടിൽ എത്തി. അവിടെ എത്തിയപ്പോൾ അച്ഛാച്ചൻ ഒഴിവില്ലായിരുന്നു. കവുങ്ങിന് വളം ഇടാൻ പണിക്കർ ഉണ്ടായിരുന്നു. അതുകൊണ്ട് അച്ഛാച്ചൻ പറഞ്ഞു. നമുക്ക് അന്ന് പോയ പോലെ ഉച്ചതിരിഞ്ഞു നാലു മണിക് പോകാം. ഞങ്ങൾ ഡോക്ടറുടെ വീട്ടിൽ എത്തി. ചെല്ലുമ്പോൾ വേറെ കാണാൻ വന്നവർ അകത്തുണ്ടായിരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ അവർ പോയതിനു ശേഷം ഞങ്ങൾ ഡോക്ടറുടെ റൂമിൽ കയറി. ഞങ്ങൾ ഇരുന്നതിനു ശേഷം ഡോക്ടർ ചോദിച്ചു.
"എങ്ങിനെയുണ്ട് പേടി മാറിയോ? മനസ്സിന് എങ്ങിനെയുണ്ട്?"
“പേടിക്കൊന്നും കുറവില്ല, ഗുളിക കഴിയ്ക്കുമ്പോൾ രാത്രി നല്ല ഉറക്കവുമാണ്. തന്നെയുമല്ല ക്ലാസ്സിൽ എനിക്കൊന്നും ശ്രദ്ധിക്കാനും പറ്റുന്നില്ല. എനിക്ക് ക്ലാസ്സിൽ ടീച്ചർമാർ ചോദിക്കുന്നതിനു ശരിയായ മറുപടി പറയാനും പറ്റുന്നില്ല. അഥവാ ഉത്തരം പറഞ്ഞാൽ വിഷയം മാറി ഉത്തരം പറയും അപ്പോൾ കുട്ടികൾ എന്നെ നോക്കി ചിരിക്കാനും തുടങ്ങി. അത് കൂടി കാണുമ്പോൾ എനിക്ക് മനസ്സിന്റെ സമനില വിട്ടു പോയി ഉറക്കെ ഓളിയിട്ടു കരയാൻ തോന്നും. ഒരിക്കൽ എന്റെ നിയന്ത്രണം പോയി അങ്ങിനെ ചെയ്തു."
ഇത് കേട്ടപ്പോൾ ഡോക്ടർ: " രാജൻ പുറത്തു ചെന്നിരിക്കു"
ഞാൻ പുറത്തു വന്നിരുന്നു. അഞ്ചു മിനിറ്റു കഴിഞ്ഞു എന്നെ അകത്തേക്കു വിളിച്ചു.
"രാജൻ പേടിക്കൊന്നും വേണ്ട നമ്മുക് നാളെ ഒരു ട്രീറ്റ്മെന്റ് നടത്താം."
ഞാൻ എന്താണെന്ന ഭാവത്തിൽ ഡോക്ടരുടെയൂം അച്ഛാച്ചന്റെയും മുഖത്തു മാറി മാറി നോക്കി. അത് കണ്ടപ്പോൾ ഡോക്ടർ: "നമുക് രാജന്റെ മനസ്സിലെ ചില കാര്യങ്ങൾ ഓർമയിൽ നിന്ന് മാച്ചു കളയണം. അത് ചിലപ്പോൾ ഒന്നോ രണ്ടോ തവണ ആയിട്ടു ചെയേണ്ടി വരും. ഇന്ന് നിങ്ങൾ പോയി നാളെ വരൂ ഇന്ന് രാത്രി മാത്രം കഴിക്കാൻ ഞാനൊരു ഗുളിക തരാം"
അപ്പോഴും ഡോക്ടർ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് എനിക്കൊന്നും മനസ്സിലായില്ല. എന്നോട് പറഞ്ഞില്ല. പിറ്റേ ദിവസം രാവിലെ പത്തു മണിക് ഡോക്ടറുടെ വീട്ടിൽ എത്തിയപ്പോൾ ഡോക്ടർ തന്നെ പുറത്തു വന്നു അകത്തേക്കു വിളിച്ചു. ഒരു ഗുളിക തന്നു എന്നിട്ടു പറഞ്ഞു:
"ഇത് കഴിച്ചിട്ടു ബെഡിലേക്ക് കിടന്നോളു."
കൺസൾട്ടിങ് റൂമിൽ തന്നെ ഒരു സൈഡിൽ കർട്ടൻ ഇട്ടു മറച്ച ഭാഗത്തായി ബെഡ് കിടപ്പുണ്ടായിരുനു. അത് ചൂണ്ടി കാണിച്ചു. ഗുളിക കഴിച്ചതിനു ശേഷം ഞാനതിൽ കിടന്നു. ഡോക്ടർ അച്ഛാച്ഛനുമായി രോഗ വിവരങ്ങളും പിന്നെ നാട്ടു വിശേഷങ്ങളും സംസാരിച്ചുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു ചെറിയ മയക്കത്തിലായപ്പോൾ ഡോക്ടർ വന്നു എന്നെ തൊട്ടു നോക്കി എന്നെ വിളിച്ചു. ഞാൻ ചെറിയ മയക്കത്തിൽ ഒന്ന് ഞരങ്ങി ങ്‌ഹും എന്ന് മൂളി. അപ്പോൾ ഡോക്ടർ അച്ഛാച്ചനോട് എന്റെ അടുത്തേക്ക് വരാൻ പറയുന്നത് കേട്ടു. പിന്നെ പറയുന്നതൊന്നും ഞാൻ കേട്ടില്ല. എപ്പോഴോ ഉണർന്നതറിയില്ല. ഞാൻ ഞരങ്ങുന്നതു കേട്ടു അച്ഛാച്ചൻ വന്നു വിളിച്ചു. "രാജന് വെള്ളം വേണോ"
എന്നിട്ടു എന്നെ മെല്ലെ പിടിച്ചെഴുല്പിച്ചു ഇരുത്തി. എനിക്ക് ഒരു ഗ്ലാസ് വെള്ളം തന്നു. ഞാൻ പിന്നെയും ഒരു ഗ്ലാസ് വേണം എന്ന് പറഞ്ഞു. അത് ഡോക്ടറുടെ കൈയിൽ നിന്ന് വാങ്ങിന് കൊണ്ട് തന്നു. അതിൽ ഗ്ളൂക്കോസ് പൊടി കലക്കിയിരുന്നു. ഗ്ളൂക്കോസ് വെള്ളം കുടിച്ചപ്പോൾ എനിക്ക് ഉന്മേഷം വന്നു. ഞങ്ങൾ പുറത്തു കുറച്ചു നേരം ഇരുന്നു. എനിക്ക് നടന്നു പോകാമെന്നായപ്പോൾ ഞങ്ങൾ ഓട്ടോ റിക്ഷ വിളിച്ചു ബസ് കയറുന്നിടത്തേക് വന്നു. അവിടെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. എന്നിട്ടു അച്ഛാച്ചൻ ചോദിച്ചു:
"നിനക്ക് തനിയെ വീട്ടിൽ പോകാമോ, എനിക്ക് വരാൻ പറ്റില്ല കവുങ്ങിൽ പണിക്കാർ ഉണ്ട്."
“അത് സാരമില്ല അച്ഛാച്ച, ഞാൻ ഒറ്റയ്ക്ക് പോയ്കോളാം. തനിയെ പോകാം കുഴപ്പം ഇല്ല."
എന്നെ ബസ് കയറ്റി വിടുമ്പോൾ പറഞ്ഞു.
“അടുത്ത ആഴ്ചയും ഇതുപോലെ ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട്."
ഞാൻ ബസ്സിൽ ഇരുന്നു ആലോചിച്ചുഎന്താണ് എന്നെ ചെയ്തത് എന്ന്. എനിക്ക് ശരീരത്തിന് ക്ഷീണം തോന്നി. ബസിന്റെ ഓടുന്നതിന്റെ ആട്ടത്തിന്റെ   അതിനനുസരിച്ചു തലയാട്ടി പതിയെ ഞാൻ ഒരു മയക്കത്തിലേക്കായി. ബസ് ഇറങ്ങേണ്ട സ്ഥലമെത്തി കണ്ടക്ടർ വിളിച്ചു പറഞ്ഞപ്പോഴാണ് ഉറക്കത്തിൽ ഉണർന്നു എഴുന്നേറ്റിറങ്ങിയത്. വീട്ടിലേക് ഞാൻ മെല്ലെ നടന്നു പോയി. രണ്ടാമത്തെ തവണയും ഇത് തന്നയുണ്ടായി. രണ്ടാമത്തെ കഴിഞ്ഞു പോരുമ്പോൾ അച്ഛാച്ഛനോട് ഡോക്ടർ പറഞ്ഞു.
"ഒരു തവണ കൂടി ചെയ്താലേ മുഴുവൻ വിട്ടു പോകു."
 മൂന്നാമത്തെ തവണ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു.
  “ഇന്ന് നമുക് ഗുളിക ഇല്ലാതെ ട്രീറ്റ്മെന്റ് നടത്താം. ഇത്തിരി ക്ഷീണം കാണും.”
എന്ന് പറഞ്ഞു എന്നോട് ഡോക്ടറുടെ കൺസൾട്ടിങ് റൂമിലെ ബെഡിൽ കിടക്കാൻ പറഞ്ഞു. ഞാൻ കിടന്നപ്പോൾ. എന്റെ രണ്ടു കാലിൽ ഓരോ നീളമുള്ള തുണി കൊണ്ട് കട്ടിലിന്റെ കമ്പി അഴിയിന്മേൽ കെട്ടി. അതുപോലെ കൈയും കെട്ടി കഴിഞ്ഞപ്പോൾ ഡോക്ടർ എന്ത് ചെയ്യാനാണ് പോകുന്നത് സംശയത്തോടെ ഞാൻ ഡോക്ടറെ നോക്കി. അത് കണ്ടപ്പോൾ ഡോക്ടർ:
"അത് വെറുതെ രാജൻ താഴെ വീഴാതിരിക്കാൻ ഒരു ഉറപ്പിന് കെട്ടിയതാണ്. പേടിക്കണ്ട.അപ്പോഴാണ് ഡോക്ടറുടെ സഹായത്തിനൊരാൾ ഞാൻ വരുന്നത് കണ്ടത്. അയാൾ എന്നെ നോക്കി പരിതാപത്തോടുകൂടി നോക്കി ചിരിച്ചു. എന്നിട്ടു എന്റെ ഒരു സൈഡിൽ വന്നു. അച്ഛാച്ചൻ മറു സൈഡിലും. ഡോക്ടർ കർട്ടന്റെ മറവിൽ നിന്നും ഒരു വീലുകൾ ഉള്ള ചെറിയ ടേബിൾ വലിച്ചു കൊണ്ട് വന്നു. അതിൽ ഒരു ചെറിയ മെഷിൻ ഉണ്ടായിരുന്നു. അതിന്മേലിരിക്കുന്ന, ചെവിയിൽ വെച്ച് പാട്ടു കേൾക്കുന്ന പോലത്തെ ഒരു ഹെഡ് സെറ്റ് എടുത്ത് എന്റെ തലയിലൂടെ വെച്ചു. അതിന്റെ ചെവിയിൽ വെക്കുന്ന പോലത്തെ വട്ടനെയുള്ള ഭാഗം രണ്ടു ഭാഗത്തായി ചെവിയുടെ മുകളിൽ പുരികങ്ങൾ അവസാനിക്കുന്നിടത്തായി വെച്ചു. ചെന്നി എന്ന് പറയുന്ന ഭാഗത്ത്. അതിന്റെ കേബിൾ മേശമേലുള്ള മെഷീനിൽ ഡോക്ടർ കുത്തി ഉറപ്പാക്കി. കുറച്ചു ഇറുക്കം ഉണ്ടായിരുന്നു. പിന്നെ ഒരു ഓറഞ്ച് നിറത്തിലുള്ള നീളത്തിൽ ഒരു റബർ കഷ്ണം എന്റെ വായിലേക്ക് വെച്ചിട്ടു പറഞ്ഞു.
 "രാജൻ ഇത് കടിച്ചു പിടിച്ചോളൂ."
എല്ലാം ശരിയായില്ല എന്ന് ഉറപ്പു വരുത്താനായി ഡോക്ടർ എന്നെയും മെഷിനും പിന്നെ അച്ഛാച്ചനെയും സഹായിയേം നോക്കി. എന്നിട്ടു എന്നോട് പറഞ്ഞു.
 "രാജൻ കണ്ണടച്ചോളു."
ഞാൻ കണ്ണടച്ച് എന്ന് മനസ്സിലായപ്പോൾ ഡോക്ടർ സ്വിച്ചുകൾ ഓരോന്നായി ഓൺ ചെയുന്ന ശബ്ദം കേട്ടു. പിന്നെ ഒരു നോബ് തിരിക്കുന്ന ടിക് ടിക് ശബ്ദം കേൾക്കാൻ തുടങ്ങി. അത് തിരിയുന്നതിനുസരിച്ചു. എന്റെ ചെന്നിയിൽ വെച്ചിരിക്കുന്ന ഹെഡ് സെറ്റിലൂട എനിക്ക് ഒരു തരിപ്പ് വന്നു. പിന്നെ അത് കൂടി വന്നു എന്റെ തലയിലേക്ക് എന്തോ ചെന്നിയിലൂടെ ഓടി കേറുകയും, എന്റെ തല ചോറിൽ എന്തോ ഒന്ന് വട്ടം കറങ്ങുന്ന പോലെയും, തലയിൽ ഒരു തരം വിറയലും, പിന്നെ അത് വന്നു വന്നു തലയിൽ വന്നു എന്തോ കൂട്ടി ഇടിക്കുന്ന പോലെ തുടങ്ങി. അങ്ങിനെ ആയപ്പോൾ, എനിക്ക് സഹിക്കാൻ പറ്റാതായപ്പോൾ ഞാൻ പല്ലുകൾ കടിച്ചു പൊട്ടി പോകുന്ന വിധത്തിൽ കടിച്ചു. അപ്പോൾ അച്ഛാച്ചൻ റബർ കഷ്ണം വായിലിൽ നിന്ന് പോകാതെയിരിക്കാൻ അകത്തേക്ക് ഒരു കൈ കൊണ്ട് തള്ളി പിടിച്ചു. തലയിലേക് ഓടിക്കയറുന്നത് കൂടി വന്നപ്പോൾ ഞാൻ ഒരു വില്ലു പോലെ മുകളിലേക്ക് വളയാനും തുടങ്ങി. എന്നെ ബലമായി രണ്ടു സൈഡിൽ നിന്ന് അച്ഛാച്ചനും സഹായിയും പിടിച്ചത് കൊണ്ട് എന്റെ അരകെട്ടുഭാഗം മെല്ലെ ഒന്ന് പൊന്തി താഴെ വന്നു. അപ്പോൾ ഡോക്ടർ മെഷീന്റെ നോബ് തിരിക്കുന്ന ശബ്ദം കേട്ടു. പിന്നെ എന്താണ് നടന്നതെന്ന് ഒന്നും ഓർമ്മ ഇല്ലാതായി.
 “രാജ, മോനെ രാജ” എന്ന് വിളിക്കുന്നത് കേട്ടു ഉണർന്നു.
അമ്മയുടെ ശബ്ദമല്ലേ! അമ്മയല്ലേ എന്നെ വിളിക്കുന്നത്.
"മോനെ രാജ എന്താ, നീ ഇരുന്നു സ്വപനം കാണുകയാണോ, ചായ ചൂടാറിയാല്ലോ."
ഞാൻ ചൂടാക്കി കൊണ്ടുവരാമെന്നു ചായയും എടുത്ത് അടുക്കളയിൽക് പോയപ്പോൾ. ഞാനാലോചിച്ചു. അമ്മ എന്താ പറഞ്ഞുകൊണ്ടിരുന്നത് ഒന്നും ഞാൻ കേട്ടില്ല എന്നതാണ് വാസ്തവംഇന്നും അമ്മയറിയാതെ കിടക്കുന്ന ഒരു കാര്യം. അതങ്ങിനെ തന്നെ ഇരിക്കട്ടെ! അതിനു ശേഷം ഞാൻ ഡോക്ടറെ കാണാൻ പോകുകയുണ്ടായില്ല. പിന്നീട് മാസത്തിൽ ഒന്നോ രണ്ടോ തവണ അച്ഛാച്ചനെ വന്നു കാണുകയും. പല എന്റെ സംശയങ്ങൾക്കും ഉത്തരം വ്യക്തമായി പറഞ്ഞു തരുമായിരുന്നു. പലപ്പോഴും ശരിയായ ഉത്തരം പറയാൻ അറിയില്ലെങ്കിൽ അച്ഛാച്ചൻ ബുക്കുകൾ നോക്കി വായിച്ചു കണ്ടെത്തി, എനിക്ക് പറഞ്ഞു തന്നിരുന്നു. അന്നത്തെ അച്ഛാച്ചന്റെ സ്നേഹോഷ്മളമായ ഉപദേശങ്ങൾ, എന്നിൽ ഒരു കൗൺസിലിംഗിന്റെ ഫലം ഉണ്ടായി. അത് മൂലം എന്റെ പേടി മാറുകയും ചെയ്തു. തുടർ പഠനവും അതിനുള്ള മാർഗനിർദേശവും അച്ഛാച്ഛനിൽ ഉണ്ടായതുകൊണ്ട് ഞാനീ നിലയിൽ, ഇവിടെ വിധത്തിൽ എനിക്കീ സ്വന്തം വീട്ടിൽ ഇരുന്നു ഓർക്കാൻ ഇടയായതിനു
അച്ഛാച്ചന് പ്രണാമം.
------------

സോമദാസ്കോട്ടയിൽ