Friday, September 18, 2020

ഒരു കൊറോണ യാത്ര

ഒരു കൊറോണ യാത്ര 








മൊബൈൽ ഫോൺ അടിക്കുന്നത് കേട്ട്, അശ്വതി ഞെട്ടിയുണർന്നു. ചേട്ടനും ഉണർന്നു ചോദിച്ചു.

"ആരാ നട്ട പാതിരായ്ക്ക്."

"നോക്കട്ടെ."

 എന്ന് പറഞ്ഞുകൊണ്ട്,  ആരാണ് രാത്രി വിളിക്കുന്നത് എന്നാലോചിച്ചുകൊണ്ട് ഫോൺ എടുത്തു നോക്കി. ഫോണിൽ സമയം നോക്കിയപ്പോൾ 11.50 ആയിട്ടുണ്ട്. മഹേഷാണ് എന്ന് പറഞ്ഞു ഫോൺ എടുത്തു.

"മേമാ ഉറങ്ങിയോഞാൻ അബുദാബിയിൽ എത്തി."

"എന്തെ ഇത്ര  വൈകി?"

"ഒന്നും പയണ്ട മേമാ!  പിന്നെ പറയാം.”

"അല്ല നീ പറഞ്ഞോ എന്തായാലും ഉണർന്നില്ല."

"മേമ പേടിക്കണ്ട, ഞാനിപ്പോൾ അബുദാബിയിലെ ഖൊറാന്റിന് കേന്ദ്രത്തിലാണ്."

"എന്ത് പറ്റി."

മേമയ്ക്ക് അറിയാലോ, ജോലി പോയിട്ടു ആറു മാസത്തിനിടയിൽ ഒന്ന് രണ്ടു ഇന്റർവ്യൂ കിട്ടിയത്. കഴിഞ്ഞാഴ്ച അബുധാബിയിൽ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ ഇന്റർവ്യൂവിന് വിളിച്ചത്. കിട്ടുമെന്ന് പ്രതീക്ഷയില്ലായിരുന്നു. അന്ന് ദുബായിൽ നിന്ന് അബുദാബിക്ക് വരാൻവേണ്ടി വളരെ പണി പെട്ടു. ഇപ്പോൾ അബുദാബിക്ക് വരണമെങ്കിൽ കോറോണോ ടെസ്റ്റ് നിർബന്ധമാക്കിയിട്ടു കുറച്ചു നാളായിരുന്നുവല്ലോ. ഇന്റർവ്യൂവിന് പോകാൻ വേണ്ടി തലേദിവസം  ഷാർജയിൽ പോയി ടെസ്റ്റ് എടുത്തു. ഷാർജയിൽ പോയാൽ 370 ദിർഹംസ് ലാഭിക്കാം. ഷാർജയിൽ SEHA ടെസ്റ്റ് സെന്ററിൽ ഫ്രീ ആയിരുന്നു. ജോലിയില്ലാതായിട്ടു ആറു മാസമായല്ലോ. കടം വാങ്ങി ഇനി ചോദിക്കാൻ ചങ്ങാതികൾ ആരും ഇല്ല. എന്നാലും അത്യാവശ്യം വരുമ്പോൾ ആരെങ്കിലും തരുമായിരുന്നു. ഭക്ഷണവും താമസവും മറ്റുള്ളവരുടെ ഔദാര്യത്താൽ നടക്കുന്നുണ്ട്.

അബുദാബി കമ്പനിയിലെ ഇന്റർവ്യൂ കഞ്ഞിട്ടു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഓഫീസിൽ നിന്ന് വിളിച്ചു പറഞ്ഞു. ഞങ്ങള്ക് അത്യാവശ്യമായി ഒരു ആഴ്ചക്ക് ആളെ ആവശ്യമുണ്ട്, വരാൻ പറ്റുമോ? എന്ന് ചോദിച്ചപ്പോൾ ഒന്നും ആലോചിക്കാതെ വരം എന്ന് പറഞ്ഞു. കാരണം എന്തെങ്കിലും ചിലവിനു കിട്ടിയാൽ അതായില്ലേ എന്ന് കരുതി. പിന്നെ അവർ, പറഞ്ഞു ജോലി ഇഷ്ട്ടപെടുകയെങ്കിൽ സ്ഥിരമായി എടുക്കാം.  എന്നാണ് വരേണ്ടത് എന്ന് ചോദിച്ചപ്പോൾ, ഇന്ന് തന്നെ വന്നാൽ നല്ലതെന്നു പറഞ്ഞു. ഞാൻ വരാമെന്നു പറഞ്ഞു. താമസത്തിന്റെ കാര്യം ചോദിച്ചപ്പോൾ അവരുടെ ജോലിക്കാരുടെ താമസ സ്ഥലം ഉണ്ടെന്നു പറഞ്ഞു. അത് കേട്ടപ്പോൾ സമാധാനമായി. അല്ലെങ്കിൽ പെട്ടന്ന് താമസം കിട്ടാനും പൈസ ഇല്ലായ്മയും ഒരു പ്രശ്നമായേനെ. പറഞ്ഞതിന് ശേഷമാണ് ടെസ്റ്റ് എടുക്കാൻ പൈസ ഇല്ല എന്നോർത്ത്. ഇനിയിപ്പോൾ ഷാർജയിൽ ടെസ്റ്റിന് പോകാനും പറ്റില്ല. രണ്ടു ദിവസമായിട്ടുള്ളു അതുകാരണം.  ഇതിനെ പറ്റി റൂമിൽ ചങ്ങാതിമാരോട് പറഞ്ഞപ്പോൾ. സന്തോഷ് പറഞ്ഞു പട്ടാണികൾ അബുദാബി ബോർഡർ ചെക്ക് പോസ്റ്റ് ഒഴിവാക്കി വേറെ ഏതോ വഴിയിലൂടെ കൊണ്ട് പോകുന്നുണ്ട് എന്ന്. അവൻ പറഞ്ഞതനുസരിച്ചു ഭർ-ദുബൈയിൽ പോയി, ആളുകളെ  കയറ്റുന്ന സ്ഥലത്തു ചെന്ന് നിന്നു.  ഒരുമണിക്കൂർ കത്ത് നിന്നപ്പോൾ മൂന്ന് പേരായപ്പോൾ പട്ടാണി, കാർ വേറെ ദൂരെ വേറെ സഥലത് പാർക്ക്   ചെയ്തിരിക്കുന്ന സ്ഥലത്തേക്കു ഞങ്ങളെ കൊണ്ട് പോയി. വണ്ടിയുടെ അടുത്തെത്തിയപ്പോൾ, അത് ഒരു ഫോർ വീൽ സെവൻ സീറ്റർ നിസ്സാൻ പാഥ്ഫൈൻഡർ ആയിരുന്നു. അതിൽ രണ്ടു പേര് ഇരിക്കുന്നുണ്ട്.   കാറിൽ കയറുന്നതിനു മുന്നേ തന്നെ എല്ലാവരുടെയും കൈയിൽ നിന്നു 150 ദിർഹം വാങ്ങി. ഞാൻ കാറിൻറെ മുന്നിൽ തന്നെ കയറിസമയം ആറു മണി ആയിരുന്നു. പട്ടാണി വണ്ടിയിൽ കയറുന്നതിനു മുന്നേ അടുത്ത കിടന്നിരുന്ന ഫോർജുനർ വണ്ടിയിലെ ഡ്രൈവറോട് പോകാം എന്ന് കൈ കാണിച്ചു വണ്ടിയിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു. ഫോർജുനെറിലും അഞ്ചു പേർ ഉണ്ടായിരുന്നു. ഞാൻ പട്ടാണിയോട്  ചോദിച്ചു ഇങ്ങനെ അടുത്തിരുന്നു പോയാൽ പോലീസ് പിടിച്ചു ഫൈൻ   തരില്ലേ? പട്ടാണി പറഞ്ഞു, പിടിച്ചാലല്ലേ, അപ്പോൾ നോക്കാം എന്ന്. കുറെ നാളായി ജോലി ഇല്ലാതെ ആയിട്ടു. എങ്ങിനെയെങ്കിലും ചിലവിനു എന്തെങ്കിലും കിട്ടാൻ വേണ്ടിയാണു റിസ്ക് എടുക്കുന്നത്.  പട്ടാണി കാർ അൽ ഐൻ റോഡ് വഴിയാണ് പോയത്. അൽ ഐൻ റോഡിൽ കുറെ പോയി അൽ ക്യുദ്ര തടാകത്തിലേക്ക് പോകുന്നു റോഡിലൂടെ കുറെ പോയി പിന്നെ ഒരു മൺ പാതയിലേക്ക് കയറി. മണ്ണ് പാത കുറെ പോയപ്പോൾ പിന്നെ റോഡില്ലാത്ത മരുഭൂമിയിലൂടെയാണ് പോയത്. കുറച്ചു ദൂരം പോയപ്പോൾ പെട്ടന്ന് വണ്ടി നിന്നുവെങ്കിലും, പട്ടാണി വണ്ടി റൈസ് ചെയ്തു പോകാൻ നോക്കി, പറ്റുന്നില്ല. കൂടെ വന്ന വണ്ടി സൈഡിൽ നിർത്തി ഡ്രൈവർ വന്നു എല്ലാവരോടും ഇറങ്ങാൻ പറഞ്ഞൂ. എല്ലാവരും ഇറങ്ങിയപ്പോൾ വണ്ടി തള്ളാനായി പറഞ്ഞു. ഒരു അഞ്ചു മിനിറ്റിന്റെ പരിശ്രമത്തിൽ, താഴ്ന്ന വണ്ടി കുഴിയിൽ നിന്ന് കയറി. പിന്നെയും അരമണിക്കൂർ കഴിഞ്ഞപ്പോൾ മറ്റേ വണ്ടി താഴുന്നു പോയി. സമയത് അതിലെ വന്ന ഒരു അറബിയും ഞങ്ങളെ സഹായിക്കാൻ വന്നു. അയാളുടെ ലാൻഡ് ക്രൂയ്സറിൽ കെട്ടി വലിച്ചാണ് കുഴിയിൽ നിന്ന് കയറ്റിയത്. ഇങ്ങിനെ മൂന്ന് തവണ സംഭവിച്ചു. വെറുതെയല്ല ഇവർ രണ്ടു ഒരുമിച്ചു പോകുന്നതെന്ന് മനസ്സിലായത്.   പാതയിലൂടെ ഒരുമണിക്കൂർ പോയി, ചെന്ന് കയറിയത് ഒരു വലിയ ഹൈവേയിലാണ്. കുറെ പോയപ്പോൾ റോഡ് സൈൻ ബോർഡ് കണ്ടു. അതിൽ റോഡ് നമ്പറും പേരും  E75, അൽ ഫായ, പോകുന്ന ദിശ അബുദാബി എന്ന് കണ്ടു. അത് കണ്ടപ്പോൾ ഒരു ആശ്വാസം ആയി. ഞാൻ പട്ടാണിയോട് ചോദിച്ചു ഇനി എത്ര സമയം എടുക്കും എന്ന്. ഇനി ഒരു മണിക്കൂർ എടുക്കുള്ളു എന്ന് പറഞ്ഞു. അത് പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ പിന്നിൽ നിന്ന് ഒരു പോലീസ് പട്രോളിംഗ് വണ്ടി വരുന്നുണ്ടെന്നു പട്ടാണി പറഞ്ഞു. കുഴപ്പമൊന്നുമില്ലല്ലോ എന്ന് ഞാൻ ചോദിച്ചു. ഹേയ് അത് പതിവ് പട്രോളിംഗ് ആണ്. കുറെ കഴിഞ്ഞപ്പോൾ ഒരു വലിയ റൌണ്ട് എബൌട്ട് എത്താറായി. അതിനു മുൻപ് മൂന്ന് വരി പാത ഒറ്റ വരി ആക്കി അടച്ചിരുന്നു. റൌണ്ട് അബൗട്ടിന് കുറച്ചു മുന്പായി ഒരു പോലീസ് വണ്ടി സൈഡിൽ  നിർത്തിയിട്ടിരുന്നു. ഞങ്ങളുടെ വണ്ടി അടുത്തെത്താറായപ്പോൾ ഒരു പോലീസ് വണ്ടിയിൽ നിന്നിറങ്ങി കൈ കാണിച്ചു നിർത്താൻ പറഞ്ഞു. പട്ടാണി കാർ ഒതുക്കി നിർത്തി ഇറങ്ങി ചെന്നു. പോലീസ് എല്ലാവരോടും ഇറങ്ങി വരാൻ പറഞ്ഞു. ഞങ്ങൾ ചെന്നപ്പോൾ നിങ്ങൾ എവിടുന്നു വരുന്നു. എവിടേക്ക് പോകുന്നു എന്ന് ചോദിച്ചു. പട്ടാണി പറഞ്ഞു, ഞങ്ങൾ ഇവിടെ ഒരു വർക്ക് സൈറ്റിൽ നിന്നു അബുദാബിക്ക് പോകുകയാണ്. ഇവിടെ എവിടെയാണ് സൈറ്റ് ഉള്ളത്. ഇവിടെ ഒരു വർക്ക് സൈറ്റ് ഉള്ളത് എനിക്കറിയില്ലല്ലോ. നിങ്ങൾ ദുബൈയിൽ നിന്നു വരികയല്ലേ? ഐഡി കാർഡ് എടുക്കാൻ പറഞ്ഞു. എല്ലാവരും ഐഡി കൊടുത്തപ്പോൾ, പോലീസ് വണ്ടിയിലിരിക്കുന്ന ലാപ്ടോപ്പിൽ നമ്പർ അടിച്ചു നോക്കി പറഞ്ഞു. നിങ്ങൾ എല്ലാവരും വേറെ കമ്പനിയിലാണോ ജോലി ചെയുന്നത്. സത്യം പറ നിങ്ങൾ കൊറോണ ടെസ്റ്റ് ഒഴിവാക്കാൻ വേണ്ടി വഴി വന്നതല്ലേ. ഇത് പറഞ്ഞപ്പോൾ ഞങ്ങളിൽ ഒരുത്തന്റെ മുഖം വല്ലാതെ ആയി. അവന്റെ മുഖഭാവം കണ്ടപ്പോൾ, അയാൾ അവനോട് ചോദിച്ചു. അവൻ വല്ലാതെ പേടിച്ചു വിറച്ചു കൊണ്ട് പറഞ്ഞു. അതെ സർ. ഇത് കേട്ടപ്പോൾ പട്ടാണി തലയിൽ കൈ വെച്ച് നിന്നു. പട്ടാണി പെട്ടു എന്നുള്ള രീതിയിൽ. പോലീസ് ഉടനെ തന്നെ ഫോൺ എടുത്ത് വിളിച്ചു അറബിയിൽ സംസാരിച്ചു വെച്ചു. പോലീസ് പട്ടാണിയോട് ലൈസൻസും മുൾകിയായും(Car Registration Card) കൊണ്ട് വരാൻ പറഞ്ഞു. അയാൾ അതുകൊണ്ടു കൊടുത്തപ്പോൾ, പോലീസ് വണ്ടിയിൽ നിന്നു ഫൈൻ എഴുതി കൊടുക്കുന്ന ബുക്ക് എടുത്ത് എഴുതി കൊടുത്തു. അപ്പോഴേക്കും അവിടെ ഒരു വാൻ വന്നു നിന്നു. അതിൽ നിന്നു ഒരു പോലീസും ഡ്രൈവറും ഇറങ്ങി വന്നു. അപ്പോൾ പോലീസ് ഞങ്ങളോട് പറഞ്ഞു, എല്ലാവരും അതിൽ കയറിക്കോളാൻ പറഞ്ഞു. ഞാൻ പോലീസിനോട് ചോദിച്ചു.

"സർ ഞങ്ങളെ എവിടേക്കാണ് കൊണ്ട് പോകുന്നത്."

"നിങ്ങളെ ഖൊറാന്റിന് കേന്ദ്രത്തിലേക്ക് കൊണ്ട് പോകുകയാണ്."

"സർ ഞാൻ അറിയാതെ വന്നതാണ്, ദയവായി എന്നെ വിടണം."

"നിനക്കറിയാതെയാണോ പട്ടണിയുടെ കൂടെ വന്നത്.”

"സർ തവണത്തേക്ക് ഒന്ന് ഒഴിവാക്കണം, സർ ദയവായി!"

"നിങ്ങൾക്കറിയില്ല അബുദാബിക്ക് പോകാൻ ടെസ്റ്റ് എടുക്കണം എന്ന്. അതെടുക്കാതെ ഇത് പോലെ വഴിലൂടെ വരുന്നവരെ പിടിക്കാനാണ് ഞങൾ നിൽക്കുന്നത്. തന്നെയുമല്ല ഇത് തെറ്റിക്കുന്നവർക് പിഴയും ഉണ്ട്. ഖൊറാന്റിന് തീരുമ്പോൾ പിഴ അടച്ചിട്ട പോകാൻ പറ്റു."

"എത്രയാണ് സർ"

"3000 ദിർഹംസ് ആണ്."

ഇതുകൂടി കേട്ടപ്പോൾ ഞാൻ അവിടെ താഴെ ഇരുന്നു.

പോലീസ് പറഞ്ഞു: " അള്ളാ, പോയി വണ്ടിയിൽ കയറിര്ക്ക്."

അത് പറഞ്ഞപ്പോൾ വാനിൽ വന്ന പോലീസ് വന്നു വാനിൽ കയറാൻ പറഞ്ഞു. ഞാൻ മനസ്സില്ല മാനസ്വടെ വണ്ടിയിൽ കയറിയിരുന്നു. വണ്ടി ഏതോ ദൂരെ ഉള്ള മരുഭൂമിയിലെ ഒരു കെട്ടിടത്തിൽ കൊണ്ടാക്കി.

"മേമാ ഇപ്പോൾ ഞാൻ സ്ഥലത്താണ്."

"നല്ല റൂമാണ് പിന്നെ wfi , ഭക്ഷണം എല്ലാം ഫ്രീ ആണെന്നാണ് പറഞ്ഞത്."

“പക്ഷെ അതല്ല, ഇനിയിപ്പം 3000 ദിര്ഹംസ് കൂടി ഉണ്ടാക്കുന്നതെങ്ങിനെ?"

                                                                                -------



Friday, August 21, 2020

പരിണാമം

 

പരിണാമം

എന്റെ ഭാര്യ, ശാലിനി ഇവിടെ ദുബായിലേക് വന്നത് നല്ല ഉഷ്ണവും ചൂടും ഉള്ള ജൂൺ മാസ്സത്തിലായിരുന്നു. ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ടു ഞാൻ ഒരു മാസത്തെ മധുവിധു കഴിഞ്ഞു മാധുര്യം വിടുന്നതിനുമുമ്പ് വന്നതാണ്. അതിനു ശേഷമുള്ള ഒരു കൊല്ലത്തിന്റെ വിരഹ ജീവിതം കഴിഞ്ഞാണ് ശാലിനി എത്തുന്നത്. കുടുംബത്തെ (ഭാര്യയെ) കൊണ്ട് വരാനുള്ള കഷിടിച്ചുള്ള ശമ്പളമുള്ളപ്പോഴാണ് ശാലിനിയെ കൊണ്ടു വന്നത്. അതിനുവേണ്ടിയാണ് ഞാൻ ചെറിയ ശമ്പള വ്യത്യാസമുള്ള ജോലി തന്നെ മാറിയത്. ശാലിനിക് വിസ അപേക്ഷിക്കാൻ പോകുമ്പോൾ വിസ കിട്ടുമോ എന്ന് സംശയമുണ്ടായിരുന്നു. അതുകൊണ്ട് വിസ കിട്ടിയതിനു ശേഷമേ താമസത്തിനുള്ള വീട് നോക്കിയുള്ളു. ഏറ്റവും കുറഞ്ഞ വാടകയിൽ നല്ല റൂം നോക്കി നടന്നു നടന്ന്‌ കിട്ടിയത് ദൈര ദുബായിലെ ഹംമരിയയിൽ ആണ്. ജോലി സ്ഥലത്തേക്ക് പോകാൻ ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും കുഴപ്പമില്ല. അഞ്ചു ബെഡ്‌റൂം ഉള്ള ഒരു വില്ലയിൽ ഒരു റൂം ആണ് കിട്ടിയത്. ഒരു മലപ്പുറത്തുകാരൻ മലയാളി എടുത്ത് പാർട്ടീഷൻ ചെയ്ത് അഞ്ചു ഫാമിലിക്കായി മാറ്റിയതാണ്. എന്നാലും കുഴപ്പമില്ല. ഒരുമിച്ചു താമസിക്കാമല്ലോ എന്നാണ് എന്റെ സമാധാനം. ശാലിനി വന്നത് വെള്ളിയാഴ്ച ആയിരുന്നത് കൊണ്ട് യാത്ര ക്ഷീണം മാറ്റാനും, ഇവിടത്തെ ചിട്ട വട്ടങ്ങൾ പറഞ്ഞു കൊടുക്കാനും, വിസ്തരിച്ചു സംസാരിക്കാനും ആ ദിവസം മുഴുവൻ കിട്ടി. ഒരു റൂം ചെറിയ അടുക്കള ചെറിയ ഉമ്മറം(Balcony) മാറ്റിയെടുത്തതാണ്. പിന്നെ ടോയ്‌ലറ്റ് തൊട്ടടുത്ത റൂമിലെ ഫാമിലിയുമായി ഷെയർ ചെയ്യണം എന്നുള്ളതായിരുന്നു വിഷമം. എണ്ണൂറ് ദിർഹംസിനെ ഇത് തന്നെ നല്ല സൗകര്യമുള്ളതാണ് അന്നത്തെതു വെച്ചിട്ട്. ക്ഷീണമെല്ലാം മാറിയതിനു ശേഷം ഞാൻ പറഞ്ഞു.

"എല്ലാം വളരെ ചുരുങ്ങിയ രീതിയിലുള്ള റൂം ആണ്."

നാട്ടിലുള്ള ആളുകൾക്ക് ഷെയറിങ് എന്താണ് പോലും അറിയില്ല. അങ്ങിനെ ഉള്ളവരോടാണ് ടോയ്‌ലറ്റ് ഷെയർ ചെയ്യണം എന്ന് ഞാൻ പറയുന്നത്. അത് പറഞ്ഞപ്പോഴാണ് ഒരു വിഷമം ശാലിനിയുടെ മുഖത്തു നിഴലിച്ചു. എങ്കിലും ശാലിനി പറഞ്ഞു.

"ഇതൊക്കെ ധാരാളമാണ് ചേട്ടാ. നമ്മൾ രണ്ടാൾക്കും ഇതൊക്കെ കൂടുതലാണ്. "ഇതിലൊന്നുമല്ല എന്റെ കാര്യം. എനിക്ക് എങ്ങനെയായാലും ചേട്ടന്റെ കൂടെ താമസിച്ചാൽ മതി. എത്ര കഷ്ടപ്പെട്ട് ഇവിടെ നിന്നാലും കുഴപ്പമില്ല. എനിക്ക് താമസിക്കാനുള്ള സൗകര്യങ്ങളിൽ കുറവിലൊന്നും ഒരു വിഷമവും ഇല്ല. ഒരുമിച്ചു ജീവിച്ചാൽ മതി. പിന്നെ നാട്ടിലെ ചേട്ടന്റെ അമ്മയുടെയും അച്ഛന്റെയും കുത്തു വാക്കുകളും, രാവിലെ മുതൽ വീട്ടിലെ എല്ലാ പണികളും എടുക്കുകയും, പിന്നെ കുറ്റപ്പെടുത്തലുകളും ശാസനകളും കേൾക്കാതെ ജീവിക്കാമല്ലോ. വീട്ടിലെ പണികൾ എടുക്കുന്നതിൽ എനിക്ക് വിഷമമില്ല പക്ഷെ ശാസനകളും കുത്തുവാക്കുകളും സഹിക്കാൻ പറ്റുമായിരുന്നില്ല. പിന്നെ ചേട്ടന്റെ ചേച്ചിമാർ വരുമ്പോഴുള്ള പോര് വർത്തമാനങ്ങൾ ഇവിടെ കേൾക്കണ്ടല്ലോ. അപ്പോൾ ഇത്തിരി ബുദ്ധിമുട്ടിയാലും കുഴപ്പമില്ല. നമുക്ക് ഇതൊക്കെ മതി ചേട്ടാ"

അങ്ങിനെ കേട്ടതിൽ എനിക്കും സന്തോഷമായി. മാസങ്ങൾ പലതു പോയി, ശാലിനി ദുബായിലെ ജീവിത രീതികൾ അടുത്ത അയൽ റൂമിലെ കുടുംബങ്ങളിൽ നിന്ന് മനസ്സിലാക്കി തുടങ്ങി. ശാലിനിയുടെ വീട്ടു ജോലികൾ കഴിഞ്ഞ നേരത്തു കൂട്ടുകൂടലുകളും ഉണ്ടായിരുന്നു. കുടുംബങ്ങളിൽ പലതും കണ്ടും കെട്ടും മനസ്സിലാക്കി തുടങ്ങി. അവരുമായുള്ള ചർച്ചകളിൽ നിന്ന് ഇതിലും കുറഞ്ഞതിനെ ഫ്ലാറ്റിൽ ഷെയറിങ്ങിനു കിട്ടുമെന്ന് അറിവ് കിട്ടി. അത് പ്രകാരം വൈകിട്ടു ഞാൻ ജോലി കഴിഞ്ഞെത്തുമ്പോൾ അതിനെ പറ്റി പറയും. കൂട്ടത്തിൽ അവരിൽ കിട്ടുന്ന അറിവുകൾ എന്നോട് പങ്കു വെക്കും. മാസങ്ങൾ കടന്നു പോകുന്നതിടയിൽ ശാലിനിക്കും മാറ്റങ്ങൾ ഉണ്ടായി തുടങ്ങി. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസ്സം ഛർദിയും തലകറക്കവും വന്നു ഡോക്ടറെ കണ്ടു. അപ്പോഴാണ് മനസ്സിലായത് ഞങ്ങൾക്ക് ഒരു പുതിയ അംഗം കൂടി വരാൻ പോകുന്നു എന്ന്. അതിനിടയിൽ കൂട്ടുകാർ പറഞ്ഞതനുസരിച്ചു ഒരു ഫ്ലാറ്റ് കാണാൻ പോയി ഇഷ്ട്ട പെട്ടു. ഇപ്പോൾ താമസിക്കുന്ന വില്ലയുടെ കുറച്ചുകൂടി ഉള്ളിലോട്ടു പോയി, ഒരു പഴയ കെട്ടിടമാണ് അതുകൊണ്ടു വാടക കുറവായത്. അഞ്ഞൂറ് ദിർഹം. പിന്നെ ആ കെട്ടിടം മെയിൻ റോഡിൽ നിന്ന് കുറച്ചു ഉള്ളിലോട്ട് മാറിയാണ്. ഒരു ഫ്ലാറ്റിൽ മൂന്ന് ഫാമിലിയാണ്. ഇവിടെയും ഞങ്ങള്ക് വേറെ ഫാമിലിയുമായ് ടോയ്ലറ്റ് ഷെറിങ് ആയിരുന്നു. കാണാൻ പോയപ്പോൾ ഞാൻ പറഞ്ഞു.

"വേണ്ട ശാലിനി"

"കുഴപ്പമില്ല ചേട്ടാ”.

കാരണം നാട്ടിലേക്കു അച്ഛനും അമ്മയ്ക്കും ചിലവിനു കഷിടിച്ചു അയക്കാൻ പറ്റിയിരുന്നുള്ളു. പിന്നെ ഇനി ചിലവ് കൂടാനല്ലേ പോകുന്നത്. അതുകൊണ്ടു നമ്മൾക്കു അടുത്ത മാസം മാറാം. ഇവിടുത്തെ ലിഖിതവും, അലിഖിത നിയമ പ്രകാരം ഞങ്ങൾ ആ മാസത്തെ വാടക കൊടുക്കുമ്പോൾ പറഞ്ഞു. ഞങ്ങൾ അടുത്ത മാസം മാറുകയാണെന്ന്. പുതിയ സ്ഥലത്തു ചെന്ന് താമസം തുടങ്ങിയപ്പോഴാണ് മനസ്സിലായത് ഒരു ചെറിയ കിച്ചനിൽ 3 പേര് നിന്ന് ഭക്ഷണം പാചകം ചെയുമ്പോഴത്തെ ബുദ്ധിമുട്ട്. ഇനിയിപ്പോൾ ആറു മാസം കടിച്ചു പിടിച്ചു നിന്നെ പറ്റു. കാരണം വാടക അവിടെ ആറുമാസത്തെ ആദ്യമേ കൊടുത്തിട്ടുണ്ട് ബാക്കി ഇനിയും മൂന്ന് മാസം കൂടിയുണ്ടായിരിരുന്നു. പക്ഷെ അവിടെ താമസിക്കാൻ തീരെ പറ്റാതെ വന്നപ്പോൾ മാറാൻ തീരുമാനിച്ചു. ഒരു മാസം മുമ്പേ പറഞ്ഞാൽ മതിയല്ലോ എന്ന് കരുതി വീണ്ടും റൂം അന്വേഷിക്കാൻ തുടങ്ങി. രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ വേറെ റൂം എടുത്തതിനു ശേഷം ഫ്ലാറ്റിന്റെ ഉടമസ്ഥനോട് പറഞ്ഞപ്പോൾ രണ്ടു മാസത്തെ പൈസ തിരികെ തരില്ലെന്ന് പറഞ്ഞു. അതിനെ പറ്റി തർക്കവും വഴക്കും ആയി. അങ്ങിനെ ആയപ്പോൾ പുതിയ ഫ്ളാറ്റിലേക് തൊട്ടടുത്ത ദിവസം അയാളോട് പറയാതെ തന്നെ മാറാൻ തീരുമാനിച്ചു. പിറ്റേ ദിവസം ഫർണിച്ചറും   സാധനങ്ങളും എടുത്തു മാറ്റുമ്പോൾ അതിനു തടസ്സമായി വാതിലിൽ വന്നു നിന്നു പറയുകയാണ്.

"നിങ്ങൾക് ആറു മാസം കഴിഞ്ഞേ പോകാൻ പറ്റു".

"എനിക്ക് ബാക്കിയുള്ള പൈസ വേണ്ട താൻ എടുത്തോ."

"എനിക്ക് നിന്റെ പൈസ വേണ്ട പക്ഷെ നിങ്ങൾ ഇവിടെ നിന്നു ആറു മാസം തികഞ്ഞിട്ടു പോയാൽ മതി". 

"അത് ബുദ്ധിമുട്ടാകും നിങ്ങൾ വഴിൽ നിന്നു മാറു, ഇല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും"

അപ്പോഴേക്കും അയ്യാളുടെ ഭാര്യ വന്നു പറഞ്ഞു.

"അവര്ക് വേണ്ടെങ്കിൽ നിങ്ങളെന്തിന് തടയുന്നു. തന്നെയുമല്ല അവർ പൈസ വേണ്ട എന്നല്ലേ പറയുന്നത്".

അങ്ങിനെ അന്നേക് അന്ന് തന്നെ അവിടെ നിന്ന് താമസം മാറി. അങ്ങിനെ രണ്ടു മാസത്തെ വാടക നഷ്ടപ്പെടുത്തി നൈഫ് റോഡിൽ, ഫ്രിജ് മുറാർ എന്ന സ്ഥലത്തുള്ള ഫ്ലാറ്റിലേക്ക് മാറി. അവിടെ വാടക എഴുനൂറ്റമ്പതു ദിർഹംസ് ആയിരുന്നു. പിന്നെ വെള്ളവും എലെക്ട്രിസിറ്റി ബില്ല് വേറെ കൊടുക്കണമായിരുന്നു. ഇത് എല്ലാ സ്ഥലത്തും ഉണ്ടായിരുന്നു. അവിടെ ഫ്ലാറ്റ് എടുത്ത കുടുംബവും, ഞങ്ങളും മാത്രമായിരുന്നു. ഒരു ബെഡ്‌റൂം ഹാളുമായിരുന്നു. ഹാൾ പാർട്ടീഷൻ ചെയ്തതിൽ ഞങ്ങളായിരിന്നു. റൂം പാർട്ടീഷൻ ചെയ്തതാണെകിലും സൗകര്യം ഉണ്ടായിരുന്നു. വേറെ വേറെ ടോയ്‌ലറ്റ് ഉണ്ടായിരുന്നു ഇവിടെ. ഈ ഫ്ലാറ്റിൽ വന്നിട്ടു മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും ശാലിനി ഗർഭിണി ആയിട്ടു ആറു മാസം ആയി. ഇവിടെ പ്രസവവും അതിനോടനുബന്ധ പെട്ട കാര്യങ്ങൾക് എനിക്ക് താങ്ങാൻ പറ്റാത്തതായ കാരണം ശാലിനി നാട്ടിൽ പറഞ്ഞയക്കാമെന്നു തീരുമാനിച്ചു. അന്ന് ഇന്നത്തെപോലെ ഇൻഷുറൻസ് ഒന്നും ഉണ്ടായിരുന്നില്ല. രോഗം വന്നാലും എന്ത് ഹോസ്പിറ്റൽ ചിലവുകൾ വന്നാൽ സ്വന്തമായി എടുക്കണം. പ്രസവ സമയത്തു നാട്ടിൽ പോകാമെന്ന് ഞങ്ങൾ തീരുമാനിച്ചു.

ഏഴാം മാസത്തിൽ ശാലിനി നാട്ടിൽ പോയി. കാരണം ഏഴുമാസം കഴിഞ്ഞാൽ വിമാന യാത്ര ബുദ്ധിമുട്ടാണ്. ഞങ്ങൾക് മോളുണ്ടായി. പ്രസവം കഴിഞ്ഞു ഒരു മാസം കഴിഞ്ഞു തിരികെ പോരുകയും ചെയ്തു. മോൾക് യഥാ സമയം എൻ്റെ അസ്സാന്നിധ്യത്തിൽ ഭദ്ര എന്ന് പേരിടുകയൂം ചെയ്തു. തിരികെ പിന്നീട് ശാലിനി ഒരു മൂന്ന് മാസം കൂടി കഴിഞ്ഞാണ് നാട്ടിൽ നിന്ന് വന്നത്. എനിക്കവരെ കൊണ്ടുവരാൻ പോകാനുള്ള സാമ്പത്യബുദ്ധിമുട്ടുകാരണം ഞാൻ പോയില്ല. അതുകൊണ്ടു തിരികെ വന്നത് ശാലിനിയും ഭദ്രയും ഒറ്റയ്ക്കാണ്. തിരികെ വന്നു കുറച്ചു നാൾ കഴിഞ്ഞു ശാലിനി പറയും, ഈ റൂമിൽ മോൾക്ക് അങ്ങോട്ടു ഇങ്ങോട്ടും ഒന്നും തിരിയാൻ സ്ഥലമില്ല. അവൾ മുട്ടിൽ നടക്കാൻ തുടങ്ങിയപ്പോൾ, ശാലിനിയുടെ സ്ഥലമില്ല പ്രശനം കൂടുതൽ പറയാൻ തുടങ്ങി. കൂടാതെ ഭദ്രയുടെ ഒന്നാം പിറന്നാൾ അവിടെ വെച്ച് നടത്തിയതിനു ശേഷം സ്ഥലമില്ലായമയുടെ കാര്യം ഒന്നുകൂടി ശക്തമായി. കാരണം, പിറന്നാളിന് ശാലിനിയുടെ ഒരു പാപ്പനെ വിളിച്ചിരുന്നു. പപ്പൻ പാർട്ടി കഴിഞ്ഞതിനു ശേഷം ശാലിനിയോട് പറഞ്ഞു.

"നിങ്ങൾക് കുറച്ചുകൂടി സൗകര്യമുള്ള റൂമിലേക്കു മാറിക്കൂടെ, മോൾക് ഒന്ന് നടക്കാൻ സൗകര്യത്തിനുള്ളത്."

ഇതും കൂടി കേട്ടപ്പോൾ ശാലിനി ഒന്ന് കൂടി ഉറച്ചു പറയാൻ തുടങ്ങി. പിന്നീട് ശാലിനി പല കൂട്ടുകാരുമായി സംസാരത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന കാര്യം, എന്നോട് പറഞ്ഞു. നമ്മുക്ക് ഒരു ഫ്ലാറ്റ് നേരിട്ടു എടുക്കാം, എന്നിട്ടു ഒരു റൂം റെന്റിനു കൊത്തിട്ടു ഒരു റൂം ഹാളും നമുക്ക് ഉപയോഗിക്കാം. അങ്ങിനെ ഞങ്ങളുടെ ഫ്രണ്ട് ചെയുന്നുണ്ട്. അവരിൽ നിന്നുള്ള പ്രചോദനവും പ്രോത്സാഹനവും ഉണ്ടായിരുന്നു. ആ സമയത്താണ് എനിക്ക് ജോലി പോകുന്നതും, പിന്നീട് ഒരു മാസത്തിനുള്ളിൽ വേറെ തരപ്പെടുന്നതും. പഴയതിനേക്കാൾ ശമ്പളം കുറച്ചു കൂടുതൽ ഉണ്ടായിരുന്നു. അതുകൊണ്ട് ഒരു സമാധാനം തോന്നിയിരുന്നു. കഷിടിച്ചു എല്ലാ കാര്യങ്ങളും നടക്കുമായിരുന്നു. അസുഖം വന്നു ഡോക്ടറും മരുന്നുമാകുമ്പോൾ ആരുടെയെങ്കിലും കൈയിൽ നിന്ന് കടം വാങ്ങേണ്ടിവരും. അതു കാരണം ഏതെങ്കിലും ഒരു മാസം നീക്കിയിരുപ്പു വന്നത് അങ്ങിനെ പോകും. പുതിയ ഓഫീസ് കരാമയിലുമാണ്. അപ്പോൾ ദൈരയിൽ നിന്ന് കരാമാക് പോയി ബസ്സിൽ വരണം. ബസ്സിലായകാരണം ഒരുപാട് സമയമെടുക്കും. അങ്ങിനെ കരാമയിൽ ഓഫീസിനടുത്തു തന്നെ വൺ ബെഡ്‌റൂം ഫ്ലാറ്റ് എടുത്തു. സാമാന്യം പഴക്കമില്ലാത്ത ബിൽഡിംഗ് ആയിരുന്നു, ഹാൾ നല്ല വലിപ്പമുള്ളതായിരുന്നു. ഹാളിൽ ഞങ്ങൾ താമസവും, ബെഡ്‌റൂം വാടകക്ക് കൊടുക്കാമെന്നും തീരുമാനിച്ചു. രണ്ടോ മൂന്നോ എക്സിക്യൂട്ടീവ് ബാച്ചലേഴ്‌സിന് ആയി പേപ്പറിൽ കൊടുത്തു. ആദ്യത്തെ മാസം ആരെയും കിട്ടിയില്ല. പിന്നെത്തെ മാസം രണ്ടു പേര് ഒരുമിച്ചു വന്നു. ആശ്വാസമായി. ഫ്ലാറ്റിന്റെ വാടക വളരെ കൂടുതലായകാരണം ആളെ കിട്ടാനും ബുദ്ധിമുട്ടായി. മൂന്ന് മാസം കൂടുമ്പോൾ, വാടക കൊടുക്കേണ്ട സമയം വരുമ്പോൾ പൈസ തികയാതെ വരുമ്പോൾ കൂട്ടുകാരന്റെ കൈയിൽ നിന്ന് പലിശക്ക് വാങ്ങിയാണ് കൊടുക്കാറ്. കൂട്ടുകാരനോട് പൈസ കടമായി ചോദിച്ചപ്പോൾ അവരും പരുങ്ങലിലാണ്. ഇവിടെ മിഡിൽ ക്ലാസ് കുടുംബമായി കഴിയുന്നവരുടെ എല്ലാവരും ഒരുപോലെ ആയിരുന്നു. അവർ ഒരാളിൽ നിന്ന് പലപ്പോഴും പലിശക്ക് വാങ്ങാറുണ്ടെന്നു പറഞ്ഞു. അവർ തന്നെ അയാളിൽ നിന്ന് വാങ്ങി തരാറുള്ളത്. ഇനിയിപ്പോൾ അവർ തന്നെയാണോ പലിശ കച്ചവടം നടത്തുന്നെന്നറിയില്ല. അന്ന് അങ്ങിനെ കിട്ടാനുണ്ടായത് ഭാഗ്യം എന്ന് വിചാരിച്ചു. അന്ന് എനിക്ക് ഒരു ക്രെഡിറ്റ് കാർഡ് എടുക്കാനുള്ള ശമ്പളമില്ലായിരുന്നു. അതുകൊണ്ട് ക്രെഡിറ്റ് കാർഡ് ഇല്ലായിരുന്നു. അന്ന് ക്രെഡിറ്റ് കാർഡ് കിട്ടണമെങ്കിൽ പതിനായിരം ദിർഹം ശമ്പളം വേണം. അന്ന് ക്രെഡിറ്റ് കാർഡ് അത്ര പ്രചാരത്തിലുമുണ്ടായിരുന്നില്ല. അങ്ങിനെ ഞെങ്ങിയും ഞെരങ്ങിയും ജീവതം മുന്നിലോട്ട് കൊണ്ട് പോകാൻ വളരെ ബുദ്ധിമുട്ടി. രണ്ടുകൊല്ലം അവിടെ ബാച്ചലേഴ്‌സ് പലരും മാറി മാറി വരും പോകും, ഇടക്ക് ഇല്ലാതെയും പോയപ്പോൾ ഇവിടെ നിന്ന് ഇതിലും കുറഞ്ഞതിലേക് മാറാനുള്ള ആലോചനകൾ വന്നു. അന്വേഷണം തുടങ്ങി. ഫ്ലാറ്റിന്റെ കരാർ പുതുക്കുന്നതിന് ഒരുമാസം മുൻപ് ഒരു പഴയ കോളനി ബിൽഡിങ്ങിൽ കിട്ടി. അത് പേപ്പറിൽ കണ്ടു വിളിച്ചപ്പോൾ കിട്ടിയത് ഒരു മുമ്പായികാരി ബ്രോക്കർ ആയിരുന്നു. വാടക നല്ല കുറവുള്ളത് കാരണം അവൾക് രണ്ടായിരം ദിർഹം കമ്മിഷൻ കൊടുത്തു ഉറപ്പിച്ചു. വാടക ഇരുപത്തഞ്ചായിരം ദിർഹംസ്. ഇപ്പോഴുള്ളത് മുപ്പത്തെട്ടായിരം. ആ ഫ്ലാറ്റിന്റെ ആൾ ഒരു വയസ്സൻ സോമാലി ആയിരുന്നു. അങ്ങിനെ അവിടെയും ഒരു മാസത്തെ വാടക പഴയ ഫ്ലാറ്റിൽ ഉള്ളപ്പോൾ താമസം പുതിയ സ്ഥലമായ പഴയ ഫ്ലാറ്റിലേക്ക് മാറി. അത് രണ്ടു ബെഡ്‌റൂം വലിയ ഹാൾ ഉള്ളതായിരുന്നു. ഹാൾ പാർട്ടീഷൻ ചെയ്തിട്ടുണ്ടായിരുന്നു. അത് കൊണ്ട് മൂന്ന് ബെഡ് റൂം ഒരു ചെറിയ ഹാൾ ഉള്ള ഫ്ലാറ്റ് പോലെ ആണ്. ഒരു റൂം വാടകക്ക് കൊടുത്ത രണ്ടു റൂം ഞങ്ങൾ ഉപയോഗിച്ചു. ഒരു വര്ഷം തികയുന്നതിനു മുന്പായി, എട്ടു മാസമായിട്ടുണ്ട്, ഒരു ദിവസം വൈകിട്ടു ഞങ്ങൾ ടി വി കണ്ടു കൊണ്ടിരിക്കുമ്പോൾ കാളിങ് ബെൽ കേട്ടു. ഞാൻ വാതിൽ തുറന്നപ്പോൾ രണ്ടു പേര് നിൽക്കുന്നു. അവർ എന്നെ കണ്ടപ്പോൾ, (അവർ മലയാളികളായിരുന്നു) അത്ഭുതത്തോടെ.

"നിങ്ങൾ ആരാ, ഇവിടെ സോമാലി അല്ലെ താമസം".

പിന്നീട് അവർ തമ്മിൽ പറഞ്ഞു.

"നമ്മൾ ഫ്ലാറ്റ് മാറി പോയോ. ഇത് 112 അല്ലെ!"

"അതെ, ഞങ്ങളാണ് ഇവിടെ താമസം"

എന്ന് ഞാൻ പറഞ്ഞു.

അവരിൽ ഒരാൾ: "നിങ്ങൾ എങ്ങിനെ ഇവിടെ താമസിക്കുന്നത്?".

“ഞാൻ, മഹമൂദ് എന്ന സൊമാലിയുടെ കൈയിൽ നിന്ന് വാടകക്ക് എടുത്തതാണ്". അവർ തമ്മിൽ: "ഓഹോ അങ്ങിനെയാണോ."

അപ്പോൾ അവരിൽ ഒരാൾ സ്വയം പരിചയ പെടുത്തി.

“ഞങ്ങൾ ഈ ഫ്ലാറ്റിന്റെ ഉടമസ്ഥന്റെ ഓഫീസിൽ നിന്നാണ്.” "എന്റെ പേര് ജലീൽ, ഇയാൾ അബൂബക്കർ."

ജലീൽ: "ഈ സോമാലി കഴിഞ്ഞ ആറുമാസമായി വാടക തരാതെ ഒഴിഞ്ഞു മാറി നടക്കുകയാണ്. അവനെ നേരിൽ കാണാനായി വന്നതാണ്. അയ്യാൾ എവിടെയാണ് താമസം അറിയുമോ?"  

"ഈ സോമാലി അല്ലെ ഫ്ലാറ്റിന്റെ ഉടമസ്ഥൻ?"

“അല്ല, ഇപ്പോൾ സോമാലി ഞങ്ങളുടെ അറബാബിന്റെ കൈയിൽ നിന്ന് വാടകക്ക് എടുത്തതാണ്. മുൻപ് ഇത് ഷെയ്‌ഖിന്റ പ്രൈവറ്റ് ഡിപ്പാർട്മെന്റിൽ നിന്ന് നേരിട്ടു എടുത്തതായിരുന്നു. ഇപ്പോൾ ഈ കോളനി ബിൽഡിങ്ങുകൾ പാവപെട്ട ഇവിടുത്തുകാരായ അറബികൾക് സകാത്തായി കൊടുത്തപ്പോൾ, ഞങ്ങളുടെ അറബിക്ക് കിട്ടിയത്.”

അപ്പോൾ എന്നെ ഞാൻ പരിചയപ്പെടുത്തിയതിനു ശേഷം, ഞാൻ പറഞ്ഞു. “എനിക്കറിയില്ല, അയാൾ എവിടെ ആണ് താമസം എന്ന്. ഈ കോളനി ബിൽഡിങ്ങുകളിൽ എതിലോ ഒന്നിലാണ്. സാധാരണ അയാളെ വിളിക്കുമ്പോൾ, ഇവിടെ വന്നാണ് വാടക വാങ്ങാറ് പതിവ്. വെറുതെയാകില്ല സോമാലി ഇത് ബ്രോക്കറെ ഏൽപിച്ചത്, വാടകക്ക് കൊടുക്കാൻ വേണ്ടി."

ജലീൽ: "ഓഹോ അപ്പോൾ നിങ്ങൾ കമ്മീഷനും കൊടുത്തോ?"

"ഉവ്വ് കമ്മീഷൻ കൊടുത്തു."

"എന്തായാലും നാളെ അയാളെയും കൂട്ടി ഞങ്ങളുടെ ഓഫീസിൽ വന്നു അറബാബിനെ കാണു. എന്നിട്ടു ശരിക്കുള്ള കോൺട്രാക്ട് വെക്കണം.”

"ഞാൻ സോമാലിക്ക് കൊടുത്ത പൈസ എങ്ങിനെ ആകും."

“അതെനിക്കറിയില്ല, അത് അർബാബ് തീരുമാനിക്കും. എന്നാൽ ഞങ്ങൾ പോകട്ടെ". അവർ പോകാൻ നിന്നപ്പോൾ ഞാൻ ചോദിച്ചു.

"എവിടെയാണ് ഓഫീസിൽ, എപ്പോഴാണ് വരേണ്ടത്."

“ഓഫിസ് ഷെയ്ഖ് സായിദ് റോഡിൽ, ബ്ലൂ ടവർ ബിൽഡിംഗ്, ഓഫീസ് നമ്പർ 405 ആണ്. വൈകിട്ടു 5 മണിക്ക് ശേഷം വന്നാൽ മതി, അപ്പോഴേ അർബാബ് ഉണ്ടാകു."

ജലീലും അബൂബക്കറും ശരിയെന്നു പറഞ്ഞു പോയി. അവർ പോയതിനു ശേഷം ഞാൻ സോമാലി മഹ്മൂദിന് വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അയാൾ ഓഫിസിൽ വരാമെന്നും പറഞ്ഞു.

     പിറ്റേ ദിവസം ഉടമസ്ഥന്റെ ഓഫീസിൽ ഞനെത്തിയപ്പോൾ, അവിടെ വിസിറ്റേർസ് ചെയറിൽ മഹമൂദ് പേടിച്ചപോലെ ഇരിക്കുന്നുണ്ട്.

"അസ്സലാമുഅലൈക്കും മഹ്മൂദ്."

"വാ അലൈക്കും അസ്സലാം".

എന്നിട്ടു ഞാൻ ജലീൽ ഇരിക്കുന്നിടത്തേക്കു നടന്നു. ജലീൽ എന്നെ കണ്ടപ്പോൾ ഇരിക്കാൻ പറഞ്ഞു. അറബാബിന്റെ റൂമിൽ ആളുണ്ട് അയാൾ പോയിട്ടു സംസാരിക്കാം. അരമണിക്കൂർ കാത്തിരിക്കുന്നതിനിടയിൽ ഞാൻ ജലീൽ നാട്ടിൽ എവിടെയാണെന്നും മറ്റും വിവരങ്ങളും ചോദിച്ചറിയുന്നതിനിടയിൽ. അറബാബിനെ പറ്റി ചോദിച്ചു. അയ്യാൾ ദുബായ് പോലീസിൽ ഒരു സെക്ഷന്റെ മുതിർ (Head of Section) ആണെന്ന് പറഞ്ഞു. സൊമാലിക്ക് കണക്കിന് കൊടുത്തിട്ടുണ്ട്. അതാണ് അയ്യാൾ പേടിച്ചിരിക്കുന്നത് ജലീൽ പറഞ്ഞു. അറബാബ് ഫ്രീ ആയപ്പോൾ വിളിച്ചു. ഞാൻ റൂമിൽ കയറിയപ്പോൾ. "അസ്സലാമുഅലൈക്കും",

“വാ അലൈക്കും അസ്സലാം".

"നിനക്കറിയാമോ നീ എന്താ ചെയ്തതെന്ന്?"

“എനിക്കറിയില്ലായിരുന്നു, ഈ ഫ്ലാറ്റ് മഹമുദിന്റെ അല്ലായിരുന്നു എന്ന്. അതുകൊണ്ടു പറ്റി പോയതാണ്."

“Ok ഒരു കാര്യം ചെയ്തോ പുതിയ കോൺട്രാക്ട് സൈൻ ചെയ്തു ചെക്ക്‌ തന്നു പോകോ, ഞാൻ വേറെയൊന്നും പറയുന്നില്ല. നീ ഫാമിലി ആയിട്ടാണോ?"

"അതെ"

"അത് കാരണം ഞാൻ ഒന്നും ചെയ്യുന്നില്ല."

അറബി നല്ല ആളാണെന്നു തോനുന്നു, അതുകൊണ്ടാണ് മുമ്പുള്ള വാടക എന്റെ കൈയിൽ നിന്ന് വാങ്ങാഞ്ഞത്‌, ഞാൻ വളരെ നന്ദി എന്ന് പറഞ്ഞിറങ്ങി. എല്ലാം കഴിഞ്ഞിറങ്ങാൻ നേരത്തു സൊമാലിയോട് ഞാൻ ചോദിച്ചു

"ഞാൻ തന്ന ഒരു ചെക് മാറാനുള്ളത് എനിക്ക് തിരികെ തരണം"

"ഒകെ, ഒകെ."  

എന്ന് പേടിച്ച പോലെ പറഞ്ഞു.

ഞാൻ ആ ചെക്കിനായി പലതവണ ഫോണിൽ വിളിക്കുമ്പോഴും, കൊണ്ട് തരാമെന്നു പറയും എന്നല്ലാതെ, അവൻ കൊണ്ട് തന്നില്ല. പിന്നെ ഫോൺ എടുക്കാതെ ആയി. അങ്ങിനെ ആയപ്പോൾ ചെക്കിന്റെ ഡേറ്റിനു മുന്പായി ബാങ്കിൽ പോയി Stop Payment request കൊടുത്തു, അങ്ങിനെ പൈസ പോകാതെ രക്ഷപെട്ടു.

  ഈ ഫ്ലാറ്റിൽ ഞങ്ങൾ വാടകക്ക് കൊടുക്കുന്ന പല പരീക്ഷണങ്ങൾ നടത്തി. ആദ്യം രണ്ടു ബാച്ചലേഴ്‌സിന് ആയിരുന്നു. പിന്നെ മോൾ വലുതായി വരികയല്ലേ പിന്നെ പലകാര്യങ്ങളെ കൊണ്ടും കപ്പിൾസ് വെക്കാൻ തുടങ്ങി. മിക്കവാറും ഒരു കൊല്ലത്തിൽ 2 തവണ വന്നും പോയുമിരിക്കും. ആറുമാസം ആകുമ്പോഴേക്കും അവർ സ്വന്തമായി ഫ്ലാറ്റ് എടുത്തു പോകും. അല്ലെങ്കിൽ വേറെ കാരണത്താൽ. അങ്ങിനെ കപ്പിൾസിനെ കിട്ടാതെ വന്നപ്പോൾ ഒരു കുട്ടിയുള്ളവരെ വച്ചു. അവരെ ആറുമാസം സഹിക്കേണ്ടി വന്നു എന്ന് പറഞ്ഞാൽ മതി. കാരണം എന്നും വൈകിട്ടു ഞാൻ വരുമ്പോൾ മോളെ ഉപദ്രവിച്ചതിന്റെ പരിഭവവും, കഥയും പറച്ചിലാണ് മോളും ശാലിനിയും. മോള് പാവമായതുകൊണ്ടാകാം ഉപദ്രവമേൽക്കേണ്ടി വരുന്നത്. ഉപദ്രവം സഹിക്കാതെ വന്നപ്പോൾ, അടുത്ത മാസം നിങ്ങൾ മാറിക്കോളു എന്ന് ഞങ്ങൾ അങ്ങോട്ടു പറഞ്ഞു, പറഞ്ഞയച്ചു. പിന്നീട് പലരും വന്നും പോയി, വർഷങ്ങൾ അവിടെ താമസിച്ചു. അതിനിടയിൽ ഞങ്ങൾക് മോനുണ്ടായി. അങ്ങിനെ വർഷങ്ങൾ പോയിക്കൊണ്ടിരുന്നു. മോൻ ആദി ഹൈസ്കൂൾ, മോൾ എഞ്ചിനീറിങ്ങിനു നാട്ടിൽ ചേർന്നു. ഒരു ആവറേജ് ഗൾഫ് കാരന്റെ മക്കളെ പോലെ. ഒരു നീണ്ട കാലയളവ്, അതായതു പതിനഞ്ചു വര്ഷം ഒരേ ഫ്ലാറ്റിൽ തന്നെ. കരാമ ഞങ്ങൾക്കു സ്വന്തം ദേശം പോലെ അല്ല സ്വന്തം ദേശം തന്നെ ആയി. ഇതിനിടയിൽ ഓരോ രണ്ടു വർഷമോ ചിലപ്പോൾ വര്ഷത്തിലോ ഫ്ലാറ്റിന്റെ വാടക കൂട്ടി കൂട്ടി എഴുപതിനായിരം ആയി. നേരിട്ടു ബിൽഡിംഗ് ഉടമസ്ഥന്റെ റിയൽ എസ്റ്റേറ്റ് മാനേജ്‌മന്റ് ആയതിനു ശേഷമാണ് കാര്യമായ വാടക വർധന ഉണ്ടായത്. എഴുപത്തിനായിരത്തിൽ നിന്ന് കൂട്ടുമെന്നുള്ള നോട്ടീസ് കിട്ടിയപ്പോൾ, ഞങ്ങൾ മാറുന്നതിനെ പറ്റി ചിന്തിക്കാൻ തുടങ്ങി. തന്നെയുമല്ല ഈ ഷെയറിങ് ജീവിതം വല്ലാതെ അലസോരവും ബുദ്ധിമുട്ടുകളും കൂടി തുടങ്ങി.

"ഇനി ഇങ്ങിനെ ഷെയറിങ് വേണ്ട. ഞാൻ ഇത്ര കാലവും, ഈ ഫ്ലാറ്റിൽ ഒതുങ്ങി കൂടി, കൂടെ താമസിക്കുന്നവരുടെ പ്രശ്ശനങ്ങൾ സഹിച്ചു മതിയായി.”

ഇങ്ങിനെ പലപ്പോഴും ശാലിനി പറയാറുണ്ടായിരുന്നു. പക്ഷെ ഒരു നല്ല ഫ്ലാറ്റ് സ്വന്തമായി വാടകക്ക് എടുക്കാനും ഒറ്റക്ക് താമസിക്കാനും കഴിയാത്തതുകൊണ്ട് ഇത്രയും വര്ഷം അവിടെ തന്നെ തുടരുകയായിരുന്നു. ഇപ്പോൾ ഈ പഴയ ഫ്ലാറ്റിനു വലിയ വാടക ആയപ്പോൾ മാറുക തന്നെ എന്ന് തീരുമാനിച്ചു. ശാലിനി പറഞ്ഞു.

“ഇനി എടുക്കുന്നെങ്കിൽ ചെറിയ ഒരു മുറിയുള്ള ഫ്ലാറ്റായാലും വേണ്ടില്ല ഒറ്റയ്ക്ക് മതി".

വീണ്ടും പതിനഞ്ചു വർഷത്തിനുശേഷം ഫ്ലാറ്റ് അന്വേഷണം തുടങ്ങി. ഇപ്പോൾ ഒരു ഗുണമുണ്ട് എവിടെയും പോയി എടുക്കാം. കാരണം ഇതിനിടയിൽ, ഏതൊരു ഇടത്തരം മലയാളികളെ പോലെ ഞാൻ ഡ്രൈവിംഗ് ലൈസൻസ് എടുത്ത്, ഒരു നിസ്സാൻ സണ്ണി സെക്കന്റ് ഹാൻഡ്, പത്തു വര്ഷം പഴക്കമുള്ള കാറും വാങ്ങിച്ചിരുന്നു. നീണ്ട മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവിൽ ഖിസൈസിൽ വൺ ബെഡ്‌റൂം എടുത്തു. വളരെ പഴക്കമില്ലാത്ത ഫ്ലാറ്റ്. വാടക മുപ്പത്താറായിരം. ശാലിനിക്കും ആദിക്കും കരാമ വിട്ടു പോരാൻ ഒട്ടും ഇഷ്ടമില്ല. അതങ്ങിനെയാണ് കരാമ മാത്രമല്ല ഏതെങ്കിലും ഒരു നാട്ടിൽ വര്ഷങ്ങളോളം താമസിച്ചാൽ പിന്നെ അവിടെ വിട്ടു പോരാൻ ഒരു വല്ലാത്ത വിഷമമാണ്. അത് ചിലപ്പോൾ ഒരു വർഷത്തോളം നീണ്ടു നിൽക്കും. അങ്ങിനെ ഡിസംബർ 30 2010 ഞങ്ങൾ പുതിയ ഫ്ളാറ്റില്ലേക്ക് മാറി. ഇവിടെ വന്നപ്പോൾ ആദ്യമാദ്യം ശാലിനിക്ക് വളെരെ വിഷമം പോലെ ആയിരുന്നു, അവിടത്തെ അയൽക്കാരെയും ഫ്രൻഡ്‌സിനെ കാണാൻ പറ്റാത്തതിൽ. പിന്നെ ശാലിനിക്ക് ഫ്ലാറ്റ് നല്ല സൗകര്യമുള്ളതായകാരണം കുറച്ചു വിഷമത്തിനു ആശ്വാസം. പിന്നെ അധികം ദൂരയല്ലാതെ സൂപ്പര്മാര്ക്കറ്റും ഉള്ളതും. കരാമയിലെ പോലെ ഇല്ലെങ്കിലും എല്ലാ കാര്യങ്ങൾക്കും ഇവിടെ വിട്ടു പോകേണ്ട എന്നുള്ളതാണ് ശാലിനിയുടെ സമാധാനം. കരാമയിലെ പോലെ വ്യത്യസ്തമായി ഒരു പാടില്ലെന്ന് മാത്രം. ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും അവിടെയും ഞങ്ങൾ യോജിച്ചു. പ്രത്യേകിച്ച് ശാലിനി. പതുകെ പതുകെ അവിടെയും ശാലിനി ചങ്ങാതിമാരെ ഉണ്ടാക്കി. എവിടെ ചെന്നാലും കൂട്ടുകാരെ ഉണ്ടാകാൻ ഒരു പ്രത്യേക കഴിവ് തന്നെ ആയിരുന്നു.

ഇതുവരെയും ഇപ്പോഴും ഞങ്ങൾ വിൻഡോ എയർ കണ്ടിഷണർ ആണ് ഉപയോഗിക്കുന്നത്. ഇപ്പോൾ ശാലിനി പറയും.

“നമ്മൾക്ക് എന്ന ഒരു സെൻട്രൽ എസി ഉള്ള ഫ്ലാറ്റിൽ എന്നാണു താമസിക്കാൻ പറ്റുക.”

ശാലിനിയുടെ പല കൂട്ടുകാരും അങ്ങിനെയുള്ള ഫ്ളാറ്റുകളിലാണ്. ശാലിനി പറയും.

"വിൻഡോ എസിക്കു കറന്റ് ബില്ല് കൂടുതൽ വരും".

ശരിയാണ് സെൻട്രൽ എസി ഫ്‌ളാറ്റുകളുടെ കറന്റ് ബില്ല് ബിൽഡിംഗ് ഉടമസ്ഥാരാണ് ആണ് അടക്കുന്നത്. പക്ഷെ അങ്ങിനെയുള്ള ഫ്ലാറ്റിനു വാടകയും കൂടുതലാണ്. അതു കൂടാതെ, പറയുന്നതിനിടക്ക് ഇപ്രകാരവും പറയും.

"നമുക്കിത് കിട്ടിയത് നന്നായി. ‘നമ്മുടെ വരവിനൊത്തതിനുള്ളതിലെല്ലേ നമുക്ക് പറ്റുകയുള്ളു.”’

ഇവിടെ ഓരോ വർഷവും വാടക കൂടുമായിരുന്നു. മൂവായിരവും അയ്യായിരവും ഒക്കെയാണ് കൂട്ടുക. ഇതിനിടയിൽ പലപ്പോഴും ശാലിനി പറയുമായിരുന്നു. പലരും ഇവിടെ ഫ്രിഹോൾഡ് പ്രോപ്പർട്ടിയിൽ ഫ്ലാറ്റ് വാങ്ങുന്നുണ്ട്. വാങ്ങിയാൽ നല്ലതാണ്. പിന്നെ നമ്മൾക്ക് വാടക കൊടുക്കണ്ടല്ലോ. ഞാൻ പറയും.

"അതിനൊക്കെ ഒരു പാട് പൈസ ആദ്യം മുടക്കണം. പിന്നെ അതിന്റെ പൈസ കൊടുക്കാൻ, ലോൺ ഒക്കെ എടുക്കേണ്ടി വരും. ഇപ്പോൾ തന്നെ നാട്ടിൽ വസ്തു വാങ്ങുന്നതിന് എടുത്ത ലോൺ അടച്ചുകൊണ്ടിരിക്കയാണ്."

"അതൊക്കെ വേണ്ടി വരും. എന്തെങ്കിലും നല്ല കാര്യങ്ങൾ പറഞ്ഞാൽ ഈ ചേട്ടൻ ഇങ്ങിനെയാണ്‌. അത് അങ്ങിനെയാണ്, ഇപ്പോൾ പൈസ തികയുന്നില്ല.  പിന്നെ ചിലവിന്റെ കണക്കുകൾ നിരത്തുകയായി. എനിക്കൊന്നും കേൾക്കണ്ട, എന്തെങ്കിലും പറഞ്ഞാൽ എന്നും ഇതു തന്നെയല്ലേ പറയുന്നത്"

“ഇങ്ങിനെയൊക്കെ ജീവിക്കാൻ പറ്റിയതിൽ ഞാൻ ദൈവത്തോട് നന്ദിയുണ്ട്. ഇങ്ങനെയൊക്കെ നല്ല രീതിയിൽ പോയാൽ മതിയെന്ന് എനിക്ക്‌ളൂ.”

 "ആ ഇതും പറഞ്ഞിരുന്നാൽ മതി. നമ്മൾ ആദ്യം സ്വപനം കാണണം, പിന്നെ ആഗ്രഹിക്കണം, പിന്നെ വേണമെന്ന് വെച്ച് നടത്താനുള്ള മനസ്സ് വേണം, എങ്കിൽ നമ്മൾ വിചാരിച്ചതു നടക്കും."

"എങ്ങിനെ നടക്കും!" മാസം കിട്ടുന്ന ശമ്പളത്തിന്റെ മൂന്നിൽ ഒന്ന് ലോൺ കട്ടാകും, പിന്നെ മോളുടെ കോളേജ് ഫീസ്, മോന്റെ സ്കൂൾ ഫീസ്, വീട്ടിലെ ചിലവുകൾ കഴിഞ്ഞാൽ ഒന്നും ബാക്കിയുണ്ടാകാറില്ല എന്നുള്ള സത്യം ശാലിനിക്കും അറിയാവുന്നതാണ്, എന്നിട്ടും ഇങ്ങനെയേ പറയു. പിന്നെ ഞാൻ ഈ സംസാരം നിറുത്താൻ വേണ്ടി പറയും. ങ്ഹാ നമുക്ക് നോക്കാം."

മാസങ്ങൾ വേഗമല്ലേ പോകുന്നത്. വാടക പുതുക്കുന്ന സമയമാകുന്നതിനു മാസങ്ങൾ മുന്നേ തന്നെ ശാലിനി പറയാൻ തുടങ്ങി. നമുക്ക് സെൻട്രൽ എ സി ഉള്ള ബിൽഡിങ്ങിൽ ഇപ്പോൾ തന്നെ നോക്കി തുടങ്ങാം. ഞാൻ പറയും.

“ആവാം”

അത് പറയുമ്പോൾ ശാലിനി പറയും.  

ഈ ചേട്ടനോട് ഞാനെന്തെങ്കിലും പറഞ്ഞാൽ ഒരു ചൂടും ഇല്ല.”

അങ്ങിനെ പല തവണ പറയാൻ തുടങ്ങിയപ്പോൾ, പല ഫ്ലാറ്റുകൾ പോയി കണ്ടു. ഒന്നും ഞങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങന്നതല്ലായിരുന്നു ആ കാര്യം ശാലിനിക്ക് മനസ്സിലായി. അങ്ങിനെ അതിനെപറ്റി ഇപ്പോൾ ശാലിനി പറയതായി. അതിനു പകരം പുതിയതൊന്ന് പറയാൻ തുടങ്ങിയിരിക്കുന്നു. സ്വന്തമായി ഫ്ലാറ്റ് വാങ്ങുന്നതിനെപറ്റി. ആ കാര്യത്തെപറ്റി ഇപ്പോൾ ശാലിനി ഇടക്കിടെ പറയും. പിന്നെ പറയും.

"നമ്മുക്ക് വേറെ എന്തെങ്കിലും വഴി കണ്ടെത്തണം".

അങ്ങിനെ സംസാരിച്ചു വന്നപ്പോഴാണ് ശാലിനി പറഞ്ഞത്.

“നമ്മുക്ക് ഇപ്പോഴുള്ള ലോൺ ടോപ് അപ്പ് ചെയ്താൽ കുറച്ചു പൈസ കിട്ടുമല്ലോ.”

"ലോൺ ടോപ് അപ്പ് ചെയ്താലും നമുക്കതു എടുക്കാൻ പറ്റില്ല. പിന്നെ അതിനു ഡൌൺ പ്യേമെൻറ് മാത്രം പോരല്ലോ പിന്ന്നെ അതിന്റെ ബാക്കി ഇൻസ്റ്റാൾമെന്റ് മാസ മാസം അടക്കണമല്ലോ അതെവിടുന്നു അടക്കും"

ഇങ്ങിനെ പലപ്പോഴും ചർച്ചകൾ വരും, ചിലപ്പോൾ ഞാൻ നിർബന്ധമായി നിർത്തിക്കേണ്ടുന്ന അവസ്സരം വരെ പോകും. എന്നാലും പിന്നെയും രണ്ടു ദിവസം കഴിഞ്ഞു ശാലിനി ഈ വിഷയം സംസാരത്തിൽ കൊണ്ടു വരും. ഒരു വലിയ ആഗ്രഹമെന്നുള്ള പോലെ പറഞ്ഞു തുടങ്ങും. പലപ്പോഴും ശാലിനി പറയും.

"നമ്മൾ ആദ്യം ആഗ്രഹിക്കണം. ആഗ്രഹിച്ചാലേ നമുക്ക് നേടേണ്ടത് നേടാൻ പറ്റു. ആഗ്രഹ മില്ലാതെയിരുന്നാൽ നമുക്ക് ഒന്നും നടക്കുകയില്ല."

ശരിയാണ് പക്ഷെ നമുക്ക് സാധിക്കാത്ത കാര്യങ്ങൾ ആഗ്രിഹിച്ചാൽ, നടക്കാതെ വരുമ്പോൾ അത് ദുഖവും മനസ്സിന് പിരിമുറുക്കവും ഉണ്ടാക്കുന്നു. അത് പിന്നെ കുടുംബത്തിലെ സമാധാനം ഇല്ലാതാക്കുന്നു. ശാലിനിയുടെ ഈ ചർച്ചകൾക് പലപ്പോഴും ആദിയും ഒരു സപ്പോർട്ട് എന്ന നിലയിൽ സംസാരിക്കും.

"അത് ശരിയാണ് അച്ഛാ നമുക്ക് സ്വന്തമായി എടുത്താൽ പിന്നെ വാടക കൊടുക്കണ്ടല്ലോ".

“ശരിയാണ്, നമുക്ക് സാധിക്കാത്ത കാര്യമാണ്.'

അതു പറഞ്ഞാൽ പിന്നെ ആദി ഒന്നും പറയില്ല. പിന്നെ ആ ചർച്ച അവിടെ നിന്നുപോകും. അങ്ങിനെയിരിക്കുമ്പോൾ ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞുവന്നപ്പോൾ, ശാലിനി അന്നത്തെ ന്യൂസ് പേപ്പർ പൊക്കി കാണിച്ചു വന്നു പറഞ്ഞു.“

“ഇതിലൊന്ന് നോക്കിയേ”.

“എന്താണ് പ്രത്യേകിച്ച്?”

“അതൊന്നു തുറന്നു നോക്കൂ.”

“കുറച്ചു കഴിഞ്ഞു പോരെ.”

“പോരാ ഇപ്പോൾ തന്നെ നോക്കണം.”

“ശരി നോക്കി കളയാം.”

“നോക്കി കളയാനല്ല. അതിനെ പറ്റി ആലോചിക്കാനാണ്.”

“ശരി.”

ഞാൻ ന്യൂസ് പേപ്പർ വാങ്ങി ഓരോ പേജ് മറിച്ചു നോക്കികൊണ്ടിരുന്നപ്പോൾ, ശാലിനി എൻ്റെ കൈയിൽ നിന്ന് പേപ്പർ വാങ്ങിച്ച്.

“അവിടെയൊന്നും നോക്കണ്ട ഞാൻ എടുത്തു തരാം.”

വേഗം നടുവിലെ ഒരു മുഴു പേജ് പരസ്യം കാണിച്ചു. എന്നിട്ടു ശാലിനി പറഞ്ഞു.

“'ഇതൊന്നു വായിച്ചു നോക്കൂ.”

ഞാൻ നോക്കിയപ്പോൾ, അതൊരു ഫ്രീ ഹോൾഡ് പ്രോപ്പർട്ടിയുടെ പുതിയ പ്രോജക്ടിന്റെ പരസ്യം ആണ്. അതിൽ വലിയ അക്ഷരത്തിൽ കൊടുത്തിട്ടുണ്ട് ഇങ്ങനെ. Per month 4800 Dirhams only (1%) എന്ന്.

“ചേട്ടൻ ഇത് നോക്കിയേ, മാസം 4800 Dirhams അല്ലെ കൊടുക്കേണ്ടൂ. ഇത് നല്ലതല്ലേ, ഇപ്പോൾ നമ്മൾ കൊടുക്കുന്ന വാടകയല്ലേ വരുന്നുള്ളു. നമുക്ക് ഇത് നോക്കിയാലോ.”

“ഇത് വിശദമായി ഒന്ന് നോക്കട്ടെ.”

“നന്നായി നോക്കിയിട്ടു മതി.”

ഞാനൊരു സാമ്പത്തിക വിദഗ്ധനെ പോലെ ഒന്ന് നന്നായി അമർന്നിരിക്കുന്നതു കണ്ടപ്പോൾ ശാലിനി.

“ഓ ഒരു വലിയ ആള് വന്നിരിക്കുന്നു.”

ഞാനതു കേൾക്കാത്ത പോലെയിരുന്നു പരസ്യം നന്നായി പഠിച്ചതിനു ശേഷം പറഞ്ഞു.

“ശാലിനി ഇത് അവർ പറഞ്ഞിരിക്കുന്നത് ശരിയാണ്. പക്ഷെ ഇതിൽ ആദ്യം ഇരുപത്തഞ്ചു ശതമാനം കൊടുക്കണം പിന്നെ വരുന്ന മാസങ്ങളിൽ ആണ് ഈ പറഞ്ഞിരിക്കുന്നത്. അതു അവർ ചെറുതായി കൊടുത്തിരിക്കുകയാണ്. ഈ ഇരുപത്തഞ്ചു ശതമാനം 120000 Dirhams ആദ്യം കൊടുക്കണം. പിന്നെ മാസം 4800 Dirhams. പിന്നെ ഫ്ലാറ്റ് കൈയിൽ കിട്ടുന്നത് രണ്ടു കൊല്ലം കഴിഞ്ഞാണ്. പിന്നെ താമസം തുടങ്ങിയാൽ മൈന്റെനൻസ് ഫീ എല്ലാ മാസം വേറെയും വരും. അതിപ്പോൾ പറഞ്ഞിട്ടില്ല. അതു ചുരുങ്ങിയത് ഒരു ആയിരം ദിർഹം വരുമെന്നാണ് ഞാനൂഹിക്കുന്നത്. ഈ കണക്കുകൾ ഒന്നും ശാലിനി ശ്രെദ്ധിക്കാതെയാണ് പറയുന്നത്. ആകെ കാണുന്നത് മാസം 4800 Dirhams മാത്രം മതി എന്നുള്ളതാണ്. ഇതൊക്കെ നമുക്കു നടക്കുമോ?”

"എന്താ നടക്കാതിരിക്കാൻ, വേണമെന്നു വിചാരിച്ചു കാര്യങ്ങൾ നോക്കി പ്ലാൻ ചെയ്താൽ പറ്റും."

ഇന്നും ശാലിനി ഒരു മൂഡ് ഓഫാക്കാൻ ഉള്ള പുറപ്പാടിലാണ്. 

"ചേട്ടൻ ഒന്നാലോചിക്കു. എന്നിട്ടു വെറുതെ നമുക് ഡെവലപ്പേഴ്സിന്റെ ഓഫീസിൽ ഒന്ന് പോയി നോക്കാം ഒഴിവുള്ളപ്പോൾ."

ഇനി അതിനെ പറ്റി ഒരു സംസാരം ഉണ്ടാക്കേണ്ട എന്ന് കരുതി മനസ്സില്ല മനസോടെ ഞാൻ പറഞ്ഞു.

“അ ഒഴിവുള്ളപ്പോൾ പോയി നോക്കാം." 

ഇത് പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞു, ശാലിനി ചോദിക്കാൻ തുടങ്ങി എന്നാണ് നമുക് ആ ഓഫീസിൽ പോകേണ്ടതെന്. ഞാൻ പലപ്പോഴായി പലകാരണം പറഞ്ഞ് ഒഴിഞ്ഞു മാറുകയാണെന്ന് ശാലിനിക് തോന്നി തുടങ്ങിയിട്ടുണ്ടാകണം. ശാലിനി ഒരു ദിവസം പറഞ്ഞു.

"നമുക്ക് നാളെ പോയി വിവരങ്ങൾ അറിയാം".

ഇനി ഒഴിഞ്ഞു മാറാൻ പറ്റില്ലെന്ന് വന്നപ്പോൾ, പോകാൻ എന്ന് സമ്മതിച്ചു. ഞങ്ങൾ ഒരു ദിവസം, എനിക്ക് മനസ്സില്ലാ മനസ്വാടെ ഡെവലപ്പേഴ്സിന്റെ  ഓഫീസിൽ പോയി. അവിടെ ഏതൊരു ഡെവലപ്പേഴ്സിന്റെ പോലെ തന്നെ, ആരെയും ആകർഷിക്കും വിധത്തിൽ ഫ്‌ളാറ്റുകളുടെ മോഡൽസും പിന്നെ പവർ പോയിന്റ് പ്രസേൻറ്റേഷനും ഫ്ളാറ്റിലൂടെയുള്ള വാക് ത്രൂ 3D വിഷുവൽസ് കാണിച്ചു. അവരുടെ കച്ചവട തന്ത്രത്തിൽ ശാലിനി പെട്ടു കണ്ണ് മഞ്ഞളിച്ചിരുന്നു. അവരുടെ മുന്നിൽ വെച്ച് നമുക് ഇപ്പോൾ രജിസ്റ്റർ ചെയാം എന്ന് എന്നോട് പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു.

“ഇപ്പോൾ രജിസ്റ്റർ മാത്രം മതി സാർ. മൂന്ന് മാസം കഴിഞ്ഞു അഡ്വാൻസ് തന്നാൽ മതി.”

പിന്നീട് ബാങ്ക് ലോണിനുള്ള കാര്യങ്ങൾ അവർ തന്നെ ചെയ്യാം എന്ന് പറഞ്ഞു. നിങ്ങൾ നിങ്ങളുടെ വിസ ഡീറ്റെയിൽസ് കമ്പനി ലെറ്റർ, ബാങ്ക് സ്റ്റേറ്റ്മെന്റ് തുടങ്ങി ഒരു ലിസ്റ്റ് തന്നു. ഇതെല്ലം തന്നാൽ ബാക്കി എല്ലാം ഞങ്ങൾ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു. തത്കാലം രക്ഷപെടാൻ അന്ന് രജിസ്റ്റർ ചെയ്തു പോന്നു. ഒരാഴ്ച കഴിഞ്ഞു അവർ വിളിക്കാൻ തുടങ്ങി സാറ് പേപ്പേഴ്‌സ് കൊണ്ട് തന്നില്ല അതിനും പുറമെ ശാലിനി എന്നും ചോദിക്കും കമ്പനിയിൽ നിന്ന് ലെറ്റർ കിട്ടിയോ ബാങ്ക് സ്റ്റേറ്റ്മെന്റ് കിട്ടിയോ എന്ന്. വാസ്തവത്തിൽ ഞാൻ കമ്പനി ലെറ്റെറിനും ബാങ്ക് സ്റ്റെമെന്റിനും അപേക്ഷ കൊടുത്തിരുന്നില്ല. അങ്ങിനെ എന്നും ചോദ്യവും ഫോൺ വിളികളുമായപ്പോൾ അപേക്ഷ കൊടുത്തു. രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ എല്ലാം കിട്ടി. പിന്നീട് ശാലിനി ചോദിക്കാൻ തുടങ്ങിയപ്പോൾ എല്ലാം ശരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു. ശാലിനി അത് കേട്ടതും.

"നമുക്ക് നാളെ തന്നെ കൊണ്ട് കൊടുക്കാം."

അത് കൊണ്ട് കൊടുത്തു രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഡെവലപ്പേഴ്സിന്റെ ഓഫീസിൽ നിന്ന് ഫോണിൽ വിളിച്ചു പറഞ്ഞു, സാറ് ഇവിടെ വന്നു കുറച്ചു പെയ്‌പെഴ്സിൽ ഒപ്പു വെക്കണം ഒഴിവു പോലെ വന്നു ചെയ്യൂ. ഞാനും ശാലിനിയും കൂടി പോയി അവരുമായുള്ള കോൺട്രാക്റ്റും ടൈറ്റിൽ ഡീഡിനുള്ള രേഖകളിൽ സൈൻ ചെയ്തു. ഒരു ആഴ്ച കഴിഞ്ഞപ്പോഴേക്കും അവരുടെ ഓഫീസിൽ നിന്ന് അവരുടെ പ്രതിനിധി ഫോൺ ചെയ്തു പറഞ്ഞു. ലോൺ എല്ലാം ശരിയായിട്ടുണ്ട്. ആദ്യത്തെ ഒരു ഗഡുവിലെ അതായതു DownPayment പകുതി പൈസ സാർ കാഷോ ചെക്കോ ആയി തരണം. ഞാൻ ചോദിച്ചു.

"എത്രയാണ്".

അവിടത്തെ അക്കൗണ്ടന്റ് പറഞ്ഞു: "അറുപതിനായിരം. സാരമില്ല സാർ രണ്ടാഴ്ചക്കകം അടച്ചാൽ മതി.”

ഞാൻ ആലോചിച്ചു, ഇനി ഈ പൈസ ഉണ്ടാക്കാൻ എവിടെ എങ്ങിനെ. വൈകിട്ടു വീട്ടിൽ ചെന്ന് ശാലിനിയോട് ഇക്കാര്യം പറഞ്ഞു.

" ഈ പൈസക്ക് എവിടെ പോകും ഞാൻ "

“നമ്മുക്ക് നമ്മുടെ അടുത്ത ആരുടെയെങ്കിലും കൈയിൽ കടമായി ചോദിക്കാം.”

"എനിക്ക് പറ്റില്ല കടം ചോദിച്ചു നടക്കാൻ".

"അങ്ങിനെ ചോദിച്ചു നടക്കേണ്ട, നമ്മുടെ ഗോപാലൻ ചേട്ടനോട് ചോദിച്ചാൽ കുറച്ചു കിട്ടും എന്നാണ് തോന്നുന്നത്. ചോദിച്ചാലല്ലേ കിട്ടുമോ എന്ന് അറിയുക".

പിന്നെ അത് പോലെ കിട്ടുന്നവരോടും. അങ്ങിനെ പലരിലും നിന്നുമായി ഒപ്പിച്ചു മൂന്നാഴ്ച കഴിഞ്ഞു, അറുപതിനായിരം ദിർഹംസ് അടച്ചു. അപ്പോൾ അവിടത്തെ അക്കൗണ്ടന്റ് പറഞ്ഞു.

“സാർ ഇനി എല്ലാ പൈസയും ബാങ്ക് ലോൺ ആയി സമയ സമയത് അടച്ചോളും, സാർ ഇനി ഒന്നും അറിയണ്ട".

അത് കേട്ടപ്പോൾ ആശ്വാസം തോന്നിയെങ്കിലും. ഇനി ഈ ലോണിനിന്റെ EMI കൂടി എങ്ങിനെ ഉണ്ടാക്കും എന്നായിരുന്നു എന്റെ മനസ്സിൽ. ഓഫീസിൽ ഇനി മാക്സിമം ഓവർ ടൈം ചെയ്യുക തന്നെ. അത് ചെയ്താലും തികയുമോ എന്നറിയില്ല. പിന്നെ ഓവർ ടൈമിനെ പ്രതീക്ഷിക്കാൻ പറ്റില്ലല്ലോ. കമ്പനിയിൽ തിരക്കുള്ള പ്രൊജക്റ്റ് വരുമ്പോഴല്ലേ ഓവർ ടൈം ഉണ്ടാകു. ആ വരുന്നത് പോലെ നോക്കാമെന്നു കരുതി ഞാൻ ആശ്വസിച്ചു. രണ്ടു മാസം കഴിഞ്ഞപ്പോൾ ഹോം ലോണിന്റെ EMI അകൗണ്ടിൽ നിന്ന് standing instruction പ്രകാരം കട്ട് അകാൻ തുടങ്ങി. ശമ്പളം വന്നാൽ പേർസണൽ ലോണിന്റെ EMI കഴിഞ്ഞുള്ളത് മാത്രമേ അവൈലബിൾ ബാലൻസ് കാണിക്കുകയുള്ളു. ഹോം ലോണിന്റെ EMI സമയമാകുമ്പോൾ ഓട്ടോമെറ്റിക്‌ ട്രാൻസാക്ഷൻ മാത്രമേയുള്ള. അത് കാരണം ചിലപ്പോഴക്കെ അതിന്റെ സമയത്തിന് മുന്നേ തിരിമറിയും ചെയാറുണ്ട്. പിന്നെ ക്രെഡിറ്റ് കാർഡിൽ അടക്കാൻ കഷിടിച്ചു ഉണ്ടാകും. അതു തന്നെ ഉണ്ടാകുന്നത് എല്ലാ ദിവസവും രണ്ടു മണിക്കൂറും, പിന്നെ എല്ലാ വെള്ളി ശനിയും ഓവർ ടൈം ചെയ്തിട്ടാണ്. ഒരു ഭാഗ്യം കമ്പനിക്ക് കുറച്ചു തിരക്കുള്ള പ്രൊജക്റ്റ് കിട്ടി. രണ്ട് ആഴ്ച തുടർച്ച ആയി ജോലി ചെയ്താൽ, പിന്നെ അടുത്ത ആഴ്ച വെള്ളിയാഴ്ച്ച ഓവർ ടൈം ചെയാൻ പറ്റില്ല. അതാണ് ഇവിടുത്തെ ലേബർ നിയമം അതു കാരണം എനിക്ക് മാസത്തിൽ ഒരു ദിവസം മാത്രം ഒഴിവു കിട്ടിയിരുന്നത്. അങ്ങിനെ മാസങ്ങൾ പലതും കടന്നു പോയി. ഒരു കൊല്ലം കഴിഞ്ഞപ്പോൾ കമ്പനിക്ക് പ്രൊജെക്ടുകൾ കുറഞ്ഞു. എനിക്ക് ഓവർ ടൈം കുറഞ്ഞു തുടങ്ങി. ഇപ്പോൾ ശനിയാഴ്ച മാത്രമേ ഓവർടൈം ഉണ്ടാകാറുള്ളൂ. അപ്പോൾ ശമ്പളത്തിലും അതു കുറഞ്ഞു തുടങ്ങി. ക്രെഡിറ്റ് കാർഡ് Payment അടക്കാൻ ബുദ്ധിമുട്ടായി തുടങ്ങി. പിന്നെ മൂന്ന് മാസം കഴിഞ്ഞപ്പോൾ തീരെ ഓവർ ടൈം ഇല്ലാതായി. നിത്യ ചിലവിനു ക്രെഡിറ്റ് കാർഡ് വെച്ച് വാങ്ങുന്ന പൈസ അടക്കാതെ ഒരു കാർഡിൽ നിന്ന് വേറൊന്നിലേക്കു മാറ്റി. തിരിച്ചും മാറ്റി രണ്ട് മൂന്ന് മാസം പോയി. പിന്നെ അതും പറ്റാതെ ആയി. അങ്ങിനെ വന്നപ്പോൾ ലോൺ EMI Deferment ചെയ്തു അ പൈസ എടുത്തു തത്കാലം ക്രെഡിറ്റ് കാർഡ് Payment നടത്തി. Deferment എന്ന് പറഞ്ഞാൽ ആ മാസം ലോൺ കട്ട് ആകാതെ ഇരിക്കും. അതിനു ബാങ്കിൽ deferment request കൊടുത്താൽ മതി. കൊല്ലത്തിൽ രണ്ട് തവണ പറ്റും. അതിനു ഓരോ തവണയും 200 ദിർഹം വെച്ച് ബാങ്ക് ഫീസ് ഈടാക്കും. ഇതിനിടയിൽ കടം വാങ്ങിയവരിൽ നിന്ന് തിരിച്ചു ചോദ്യം പലപ്പോഴും വന്നു ഓരോ ഒഴിവു പറഞ്ഞു നിർത്തിയിരിക്കയാണ്. അതിനും പുറമെ താമസിക്കുന്ന ഫ്ലാറ്റിന്റെ വാടക ചെക് തീയതി പല തവണ മാറ്റി പറയേണ്ടി വന്നു. അവർ അവസ്സാനത്തെ തീയതി തന്നിരിക്കയാണ്. തത്കാലം അങ്ങിനെ ഒരു മാസം പോയി. ഇതിനിടയിൽ മോളുടെ കോളജ് ഫീസ് ഹോസ്റ്റൽ ഫീസ് എല്ലാ ആറുമാസം കൂടുമ്പോൾ അടക്കണം. അതു കൂടാതെ നാട്ടിൽ അച്ഛന്റെയും അമ്മയുടെയും ചിലവിനുള്ളത് മാസാ മാസം വേറെയും. എല്ലാം കൂടി വരുമ്പോൾ ഒന്നും ഒരറ്റം മുതൽ മറ്റേ അറ്റം വരെ എത്താതെ ആയി തുടങ്ങി. രണ്ട് വര്ഷം മുൻപ് ഇട്ട ഫിക്സഡ് ഡിപ്പോസിറ്റ് കാലാവുധി എത്താതെ ക്യാൻസൽ ചെയ്താണ് നാട്ടിലെ കാര്യങ്ങൾക്കായി ബാങ്കിൽ നിന്ന് ട്രാൻസ്ഫർ ചെയ്യുന്നത്. അതു കാരണം ഒരു ആശ്വാസം ഉണ്ട്, നാട്ടിൽ മോൾക്കും അച്ഛനും അമ്മയ്ക്കും ബുദ്ധിമുട്ടില്ലാതെ പൈസ കിട്ടുന്നുണ്ട്. മാസം രണ്ട് മൂന്ന് കഴിഞ്ഞപ്പോൾ ക്രെഡിറ്റ് കാർഡിന്റെ ബാങ്കിൽ നിന്ന് വിളിക്കാൻ തുടങ്ങി. പൈസ അടക്കാനും, കുറച്ചെങ്കിലും അടകു എന്ന് പറഞ്ഞു. അല്ലെങ്കിൽ വലിയ ബുദ്ധി മുട്ടാകും. പലിശ വല്ലാതെ വരും. പിന്നെ ട്രാവൽ ബാൻ വരും, അത് വന്നാൽ നിങ്ങൾക് UAE വിട്ടു പോകാൻ പറ്റില്ല എന്ന് പറഞ്ഞു. എന്ത് പറഞ്ഞിട്ടെന്താണ് പൈസ ഉണ്ടങ്കിലല്ലേ അടക്കാൻ പറ്റു. പിന്നെ ഹോം ലോൺ വേറെ ബാങ്കായ കാരണം. അതിന്റെ EMI എന്റെ അക്കൗണ്ടിൽ ഹോൾഡ് ആകാത്ത കാരണം ആ പൈസ എടുത്ത് വീട്ടാവശ്യങ്ങൾക് ഉപയോഗിക്കാൻ തുടങ്ങി. അതു കൊണ്ട് ആ ബാങ്കിൽ നിന്നും വിളിക്കാൻ തുടങ്ങി. എന്ത് മറുപടി പറയണം എന്നറിയാതെ പലപ്പോഴും അവർ പറയുന്നത് കേൾക്കും, പിന്നെ ഓക്കേ ഓക്കേ എന്ന് പറയും. പിന്നെ പിന്നെ ഫോൺ എടുക്കാതെ ആയി. അങ്ങിനെ രണ്ട് മൂന്ന് മാസം ശേഷം. ഒരു ദിവസം രാവിലെ 10 സമയത്തു എന്റെ മൊബൈലിൽ കാൾ വന്നു, ലോക്കൽ നമ്പർ ആണ് കണ്ടത്. ഫോൺ എടുത്തപ്പോൾ അങ്ങേ തലക്കൽ.

"അസലാമാലയ്ക്കും"

ഞാൻ: " വാ അലൈക്കും അസ്‍ലം".

പിന്നീട് അയാൾ പറഞ്ഞു:" you speak അറബിക്"

“No.”

"You speak English."

 "Yes ".

“I am calling from Bur Dubai police Station”, You have to come and report to here.”   

“May I know what is the reason?”.

"Yes off course, we got two financial compliant against to you.”

“Can I come tomorrow morning?”.

“No, no today you have to come Ok.”

“Today I will come Sir.”

“OK”

എന്ന് പറഞ്ഞു അയ്യാൾ ഫോൺ വെച്ചു. ഫോൺ വെക്കുമ്പോഴേക്കും ഞാൻ വിയർത്തു ഡ്രെസ്സെല്ലാം നനഞ്ഞിരുന്നു. ഓഫീസിൽ എയർ കണ്ടിഷറിന്റെ നല്ല തണുപ്പ് ആണെങ്കിലും. എന്ത് ചെയ്യണമെന്നറിയാതെ ചെയറിൽ ചരിഞ്ഞിരുന്നു. ഇത് കണ്ടു അടുത്തിരുന്ന സഹപ്രവർത്തകർ എന്ത് പറ്റി എന്ന ഭാവത്തിൽ നോക്കുന്നുണ്ടായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ചെയറിൽ ചാരി ഇരുന്നു. ഞാൻ അങ്ങിനെ കണ്ണടച്ചിരുന്നു. ഇനി എന്തുവേണം എന്നാലോചിച്ചു. എനിക്കപ്പോൾ അവർ പറയുന്നതും കേൾക്കനുണ്ടായിരുന്നില്ല. എന്റെ മനസ്സിലേക്ക് വന്നത് പോലീസ് സ്റ്റേഷൻ, റിമാൻഡ്, കോടതി, ജയിലിൽ എത്രനാൾ എന്നുള്ളതൊക്കെ ആയിരുന്നു.

ഈ സമസ്സ്യയിൽ എനിക്കെങ്ങെനെ എങ്ങിനെ മുക്തി!

----------

                                                                     സോമദാസ്‌ കോട്ടയിൽ