എന്നെ ആരോ പിന്തുടരുന്നുണ്ടെന്നു ഒരു തോന്നൽ. സംശയം മാറ്റാൻ ഞാൻ തിരിഞ്ഞു നോക്കി. എല്ലാ ആൾക്കാരും ഡ്രസ്സ് എടുക്കാൻ വേണ്ടി തിരയുന്ന തിരക്കിലാണ്. ആരെയും കാണുന്നില്ല. ഞാൻ ഈ മാളിൽ കയറിയപ്പോൾ എനിക്ക് തോന്നി തുടങ്ങിയതാണ്. എന്തോ പലപ്പോഴും എനിക്ക് അങ്ങിനെ തോന്നി തിരിഞ്ഞു നോക്കിയാൽ ആരെങ്കിലും പുറകിൽ നിന്ന് നോക്കുന്നത് കണ്ടിട്ടുണ്ട്. ഇന്നിപ്പോൾ ആരെയും കാണുന്നില്ല. ഞാൻ പിന്നെയും അനിയന് വേണ്ടി ഒരു ഷോർട്സ് തിരഞ്ഞു, അവനെപ്പോഴും ബ്ലൂ ഷെഡ് കളോടാണ് ഇഷ്‍ടം. ഒരു നല്ല
ബ്ലൂ ലൈറ്റ് കളർ ജീൻസ് ഷോർട്സ് ഇഷ്ട്ട
പെട്ടത് എടുത്ത് ബില് അടക്കാൻ കൗണ്ടറിൽ നിൽകുമ്പോൾ ഒരാൾ എന്റെ പുറകിൽ വന്നു നിൽക്കുന്നത് മനസ്സിയപ്പോൾ തിരിഞ്ഞു നോക്കി. മാന്യമായി വേഷം ധരിച്ചയാളാണ്.
കണ്ടിട്ടു വിദേശത്ത്ജോലി ചെയുന്ന ആളാണെന്നു തോന്നി എടുപ്പും ഉടുപ്പും
കണ്ടിട്ടു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അയാൾ എന്റെ കാലിലേക്കാണ് നോക്കി കൊണ്ടിരുന്നത്. ഞാൻ ധരിച്ചിരിക്കുന്നത് കാണാൻ വിധത്തിൽ ഒന്നുമില്ലാത്ത രീതിയാണ് എന്റെ ഡ്രസ്സിങ്
ആയിരുന്നത്. ഞാൻ ത്രീഫോർത് സ്കിൻ ഫിറ്റ് ജീൻസ് ആണ്. പിന്നെ നല്ല ലൂസ് ഉള്ള, അരക്കു താഴെ ഇറങ്ങി കിടക്കുന്ന ടി ഷിർട്ടുമാണ്. ഞാൻ പിന്നെയും വെറുതെ ചുറ്റും നോക്കുന്ന പോലെ അയാളെ വീണ്ടും നോക്കി. ഞാൻ അയാളെ നോക്കുന്നു കണ്ടപ്പോൾ അയാൾ വീണ്ടും എന്റെ കാലിലേക്ക് നോക്കുന്നത് കണ്ടു. സാധാരണ തിരിച്ചു നമ്മൾ നോക്കിയാൽ, ഇക്കൂട്ടർ നോക്കുന്നത് മാറി വേറെയെന്തെങ്കിലും നോക്കി അറിയാത്ത ഭാവം നടിച്ചു നില്കാറാണ് ചെയുക. ഇയാൾ ഞാൻ നോക്കുനുണ്ടെന്നറിഞ്ഞിട്ടും നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അത് അറിയാത്ത ഭാവം നടിച്ചു വേഗം തല തിരിച്ചു. പർച്ചെയ്‌സിങ്ങിനു വരുമ്പോൾ എന്നും റിനു ഉണ്ടാകാറുണ്ടായിരുന്നു. അവളില്ലാതെ വാങ്ങാൻ പോകുന്നത് കുറവാണു. ഇന്ന് ഞാൻ ഇറങ്ങാനിയി വിളച്ചപ്പോഴാണ് അവൾ സുഖമില്ല എന്ന് പറയുന്നത്. പിന്നെ ഞാൻ കരുതി ഏതായാലും ഇറങ്ങിയല്ലോ, ഇനി പോകാം എന്ന് കരുതി ഇറങ്ങിയത്. മനുഷ്യന്റെ മനസമാധാനം കളഞ്ഞു. ക്യുവിൽ മുന്നോട്ടു
നീങ്ങി കൗണ്ടറിൽ എത്തി ബില്ല് അടച്ചു വേഗം പുറത്തിറങ്ങി. റോഡരുകിൽ ഓട്ടോക്കായി കാത്തു നിൽകുമ്പോൾ,
ആരോ പിന്നിൽ വന്നു നിൽക്കുന്നെണ്ടെന്ന്
എനിക്ക് തോന്നി തിരിഞ്ഞു നോക്കിയപ്പോൾ അയാൾ എന്റെ അടുത്തേക്ക് നടന്നു അടുത്തെത്താറായിരുന്നു. നല്ല ഒത്ത പൊക്കം ഉള്ള ആൾ. നല്ല നീല ജീൻസ് പാന്റ്സും ലൈറ്റ് ക്രീം കളർ ലിനൻ ഷർട്ടുമാണ് വേഷം. പോലീസ് ബ്രാൻഡ് ഷെഡ് വെച്ചിട്ടുണ്ട്. മുടി നല്ല പോലെ ഒതുക്കി വെട്ടിയിട്ടുണ്ട്.
മുടിയിൽ തിളക്കത്തിനായി ഹെയർ ജെൽ പുരട്ടിയിട്ടുണ്ട്. SKETCHERS ബ്ലാക്ക്
ഷു ആണ് ഇട്ടിരിക്കുന്നത്. ഏതോ നല്ല ബ്രാൻഡഡ് വാച്ചാണ് കെട്ടിയിട്ടുള്ളത്.
ഓ അയാൾ അടുത്തെത്തി കഴിഞ്ഞു. അയാൾ.
"ഹായ്"
ഞാൻ ഒന്നും കേൾക്കാത്ത പോലെ എന്നോടല്ല എന്ന ഭാവത്തിൽ നിന്നു. തിരിച്ചു ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ടപ്പോൾ എന്റെ നേരെ മുന്നിലായി
വന്നു നിന്ന് വീണ്ടും.
"ഹായ്, ഞാൻ സാംസൺ"
(നന്നായി മലയാളം പറയാത്ത രീതിയിലാണ് അയാൾ സംസാരിക്കുന്നത്. ഒരു ഇംഗ്ലീഷ് ചുവയോടുകൂടി)
ഞാൻ അപ്പോഴും ഒന്ന് മിണ്ടാതെ നിന്നു.
"ഹാലോ എന്താ പേര്?"
"എന്തിനാ പേര് അറിയുന്നത്?"
ഇത്തിരി
പരുഷമായി ഞാൻ ചോദിച്ചു.
"പരിചയപ്പെടണമെങ്കിൽ
പേര് അറിയണമല്ലോ?"
"എനിക്ക് പരിചയപ്പെടേണ്ട!"
"എന്നാൽ പിന്നെ ഞാൻ എനിക്കിഷ്ട്ട പെട്ട പേര് വിളിക്കാം."
ഇയാൾ പോകുന്ന ലക്ഷണമില്ല എന്ന് തോനുന്നു. പഞ്ചാര കുട്ടനാണ്, എന്ന് മനസ്സിൽ കരുതി.
"ഹേയ് മിസ്റ്റർ ഒന്ന് പോകണം."
"അതെന്താ ഡിയർ ദേഷ്യം, ഇന്ന് സുഖമില്ലേ?"
"എന്റെ സുഖ വിവരം തിരക്കാൻ താനാരാണ്."
"അതല്ലേ ഞാൻ എന്റെ പേര് നേരത്തെ പറഞ്ഞത്."
"അതിന് പേര് പറഞ്ഞാൽ നിങ്ങൾ എല്ലാവരുടെയും സുഖം തിരക്കുമോ?"
"അതല്ല ഡിയർ സുഖമില്ലെങ്കിൽ ഇന്ന് വേണ്ട കരുതിയാണ്. ഫോൺ നമ്പർ തന്നാൽ, പിന്നീട് നമുക് മീറ്റ് ചെയാം.”
"എന്ത് വേണ്ട എന്ന്. പിന്നെ തനിക്കെന്റെ
ഫോൺ നമ്പറും വേണം അല്ലെ, ങ്‌ഹും."
" ഇന്നിപ്പോൾ വേണമെങ്കിൽ, നമുക് ഹോട്ടലിൽ പോയി ജ്യൂസോ ചയോയോ കുടിക്കാം. പിന്നെ ഒരു ദിവസം എന്ജോയ് ചെയ്യാം, പൈസ ആവശ്യമില്ലെങ്കിൽ,
ഗിഫ്റ് വാങ്ങിച്ചു തരാം. ഇതിൽ ഏതായാലും എനിക്ക് പ്രശ്നമില്ല."
എനിക്കാകെ അടി മുടി വിറച്ചു ഉച്ചത്തിൽ. "താനെന്താണെടോ എന്നെ പറ്റി കരുതിയത്" എന്ന്
പറഞ്ഞു കൊണ്ട് അടിക്കാനായി കൈ പൊക്കി അടി വീഴുന്നതിനു മുമ്പ് അയാൾ എന്റെ കൈ തണ്ടയിൽ പിടിച്ചു അടിക്കാൻ വന്നത് തടഞ്ഞു. കൈ പിടിച്ചപ്പോൾ,
“എന്നെ വിടടോ “
എന്ന് ഉച്ചത്തിൽ പറഞ്ഞു. എന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടിട്ടു അതിലെ നടന്നു പോയ രണ്ടു പേർ എന്ത് പറ്റി കരുതി എന്റെ അടുത്തേക്ക് വന്നു ചോദിച്ചു.
"എന്ത് പറ്റി, എന്ത് പറ്റി."
അപ്പോഴേക്കും ഞാൻ കരഞ്ഞു പോയി അയാൾ എന്റെ കൈയിൽ കയറി പിടിച്ചപ്പോൾ ഞാനാകെ വല്ലാതെ ആയി പോയി.
വന്നവരിൽ ഒരു പ്രായം കൂടിയ ആൾ ചോദിച്ചു. "എന്താ
ഉണ്ടായത്."
"ഇയാൾ എന്റെ കൈയിൽ കയറി പിടിച്ചു കൂടെ പോരുന്നോ എന്ന് ചോദിക്കാണ്. "നിങ്ങൾ
വന്നപ്പോൾ പിടി വിട്ടതാണ്." അപ്പോഴേക്കും ആളുകൾ ഓടി കൂടി തുടങ്ങി. വന്നവർ, വന്നവർ എന്താണ് സംഭവിച്ചത്
എന്ന ചോദ്യം. ആദ്യം വന്നവർ ഇവൻ ഈ കുട്ടിയെ കയറി പിടിച്ചു കൂടെ കൊണ്ടുപോകാൻ ശ്രമിക്കായിരുന്നു.
അപ്പോഴേക്കും ഞങ്ങൾ വന്നത്. കേട്ടവർ "ആഹാ അങ്ങിനെയോ" എന്ന് പറഞ്ഞു ഒരാൾ സാംസനെ കൈ വീശി ഒരറ്റ അടി കൊടുത്തിട്ടു പറഞ്ഞു. "നീ കണ്ട പെണ്ണുങ്ങളെ എല്ലാം കൊണ്ട് പോകുമെടാ." ഓർക്കാപ്പുറത് അടി കിട്ടിയപ്പോൾ സാംസൺ തല ഇടതു സൈഡിൽ നിന്നു വലത്തോട്ടു തിരിഞ്ഞു പോയി. നല്ല വെളുത്ത ആളായ കാരണം അയാളുടെ ഇടതു കവിൾ ചുമന്ന നിറമായി. അപ്പോഴേക്കും ആളുകൾ കൂടി കൂടി വരികയാണ്. അതിൽ ഒരാൾ ഫോൺ എടുത്ത് ഡയൽ ചെയ്യുന്നുണ്ടായിരുന്നു. "ഹാലോ
പോലീസ് സ്റ്റേഷൻ, അല്ലെ, സാറേ ഇവിടെ ഒരുത്തൻ ഒരു പെണ്ണിനെ ബലമായി പിടിച്ചു കൊണ്ട് പോകാൻ ശ്രമിക്കിന്നു. ഞങ്ങൾ ഇവിടെ പിടിച്ചു നിർത്തിയിട്ടുണ്ട്." മറുതലക്കലേ ചോദ്യത്തിന് മറുപടി ആയി.
"ഇത് സിറ്റി സെന്ററിന് മുന്നിലാണ് സാറേ."
"ഓക്കേ സാറേ."
"അവനെ വിടാതെ പിടിച്ചു നിർത്താം."
കൂട്ടത്തിൽ ഒരാൾ, "ഇവനെ കണ്ടിട്ടു ഒരു മാന്യനെ പോലെയുണ്ടല്ലോ?
അതിന് മറുപടി ആയി വേറൊരാൾ, "അവന്റെ ഡ്രസ്സിങ്ങിൽ മാത്രമേ മാന്യതെയുള്ളു. അവനെ രണ്ടെണ്ണം പൊട്ടിക്കണം."
"ആരും കൈ വെക്കാൻ വരട്ടെ , പോലീസ് വരട്ടെ എന്നിട്ടാകാം."
ഇതിനിടയിൽ ഞാൻ ആൾ കൂട്ടത്തിൽ നിന്ന് മെല്ല ഊരി പോരാൻ നോക്കികൊണ്ടിരുന്നു. പക്ഷെ ഒരു രക്ഷയുമില്ല ആളുകൾ വന്നു പൊതിഞ്ഞ പോലെ ആണ് നിൽക്കുന്നത്. ഒരു രക്ഷയും ഇല്ല പുറത്തു കടക്കാൻ. എന്ത് ചെയ്യണമെന്നറിയാതെ
ഞാനാകെ വിയർത്തു പോയി. എന്റെ പരിഭ്രമവും വിയർക്കലും കണ്ടിട്ടു അടുത്ത് നിൽക്കുന്ന ഒരു ചേട്ടൻ.
“മോള് പേടിക്കണ്ട ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല. പോലീസ് വന്നു ചോദിച്ചിട്ടു മോൾക് പോകാം.”
“എനിക്കൊന്നും പറ്റിയിട്ടില്ല ഞാൻ പൊക്കോട്ടെ.”
“ആയോ അത് പറഞ്ഞാൽ പറ്റില്ല. ഇവന്മാരെ ഇങ്ങനെ വെറുതെ വിട്ടാൽ ഇത് തുടർന്ന് കൊണ്ടിരിക്കും. ഒരു അഞ്ചു മിനിറ്റു നില്ക്കു പോലീസ് ഇപ്പോൾ വരും.”
ഇതിനിടയിൽ സാംസനെ വീണ്ടും ചോദ്യം ചെയ്യൽ നടക്കുന്നുണ്ട്. ചിലർ അടിക്കാൻ കൈ ഓങ്ങുന്നുണ്ട്. മറ്റു ചിലർ വേണ്ട അടിക്കേണ്ട എന്ന് തടയുന്നുണ്ട്. അപ്പോഴേക്കും പോലീസ് എത്തി. SI വണ്ടിയിൽ നിന്നിറങ്ങി മാറി നിൽക്കിനെടാ എന്ന് പറഞ്ഞു ഞങ്ങളുടെ അടുത്ത് വന്നു.
"എന്താണ്ടായി."
ഇവൻ ഈ പെൺകുട്ടിയെ കയറി പിടിച്ചു ബലമായി കൊണ്ട് പോകാൻ നിയ്ക്കായിരുന്നു. അപ്പോഴാണ് ഞങ്ങൾ കണ്ടു വന്നു ഇവനെ പിടിച്ചു നിർത്തിയത്."
ആദ്യം വന്ന രണ്ടുപേരിൽ ഒരാൾ പറഞ്ഞു.
"തന്നോടല്ല ഈ കുട്ടിയോടാണ് ചോദിച്ചത്."
ഞാൻ പറയാൻ നിൽക്കുമ്പോഴേക്കും കൂടെ വന്ന സിവിൽ പോലീസ് ഓഫീസർ എല്ലാവരോടും പോകാൻ പറഞ്ഞു. കാരണം ആളുകൾ തടിച്ചു കൂടി റോഡിലൂടെ വണ്ടികൾക് പോകാൻ പറ്റാതായി. ആ പോലീസുകാരൻ SI യുടെ അടുത്തു വന്ന്
പറഞ്ഞു.
"സാറേ ഇവരെ സ്റ്റേഷനിൽ കൊണ്ട് പോയി ചോദിക്കാം, ഇവിടെ നിർത്തി ചോദിച്ചാൽ ട്രാഫിക് ബ്ലോക്ക് ആകും,
ആളുകൾ കൂടിക്കൊണ്ടിരിക്കയാണ്."
ഇത് കേട്ടപ്പോൾ SI പറഞ്ഞു. "രണ്ടാളും വണ്ടിയിൽ കയറു." എന്ന് പറഞ്ഞു SI പോലീസ് ജീപ്പിന്റെ മുമ്പിൽ കയറിയിരുന്നു. കൂടെ വന്ന പോലീസ് രണ്ടാളെയും പിന്നിൽ കയറിയതിനു ശേഷം ആ സിവിൽ പോലീസ് ഓഫീസറും കയറി ഇരുന്നു എന്നിട്ടു പറഞ്ഞു.
"പോകാം സാറെ."
SI, പോലീസ് ഡ്രൈവറോട് പറഞ്ഞു. "നേരെ
സ്റ്റേഷനിലെക് പോകട്ടെ."
വണ്ടി റൌണ്ട് കറങ്ങി ഹൈ റോഡ് വഴി സ്റ്റേഷനിൽ എത്തി. SI ഇറങ്ങി
നിന്നിട്ടു പറഞ്ഞു.
"രണ്ടാളും വന്നാട്ടെ."
അപ്പോഴേക്കും കൂടെ ഉണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ഇറങ്ങി, ഞാനും സാംസണും ഇറങ്ങുന്നവരെ കത്ത് നിന്ന് എന്നിട്ടു പറഞ്ഞു. "ദാ സാറിന്റെ പിന്നാലെ ചെല്ല്."
ഞാൻ ഒന്ന് മടിച്ചു നിന്നപ്പോൾ സാംസൺ നടന്നു സ്റ്റേഷന്റെ അകത്തു കയറി. സാംസൺ SI യുടെ പിന്നാലെ ഓഫീസിനകത്തു കയറി. SI സീറ്റിൽ ഇരുന്നതിനു ശേഷം എന്നോടായി ചോദ്യച്ചു.
"എന്താ ഇണ്ടായത്?"
അതിനിടയിൽ എന്നോടായി മുന്നിലെ ചെയർ ചൂണ്ടി കാട്ടി. "കുട്ടി ഇരിക്ക്."
ഞാൻ ചെയറിൽ ഇരുന്നതിനു ശേഷം, ഞാൻ ഉണ്ടായതിൽ നിന്ന് കുറച്ചു മാറ്റി പറഞ്ഞു. ഞാൻ സിറ്റി സെന്ററിൽ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ കയറിയപ്പോൾ മുതൽ എന്റെ പിന്നാലെ കൂടിയിരുന്നു. കുറെ നേരമായി എന്റെ പിന്നാലെ നടന്നു ചോദിക്കുന്നു പോരുന്നോ പോരുന്നോ ശല്യം ചെയ്യുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഈയാളെ കാണാതായപ്പോൾ ശല്യം പോയി എന്ന് കരുതി. പിന്നെ എന്റെ വാങ്ങുന്നതെല്ലാം
വാങ്ങി പുറത്തു വന്നു ഓട്ടോക് കാത്തു നിൽക്കുമ്പോൾ വീണ്ടും എന്റെ അടുത്ത് വന്നു, പോകാമെന്നു പറഞ്ഞു. പിന്നെ പോകാമെന്നു പറഞ്ഞു എന്റെ കൈയിൽ പിടിച്ചു വലിച്ചു. അപ്പോഴേക്കും ആളുകൾ വന്നു ഈയാളെ പിടിച്ചു മാറ്റി. ഒരാൾ
ഒരു അടി കൊടുക്കയും ചെയ്തു."
" ഇവനെ കുട്ടിക് നേരത്തെ അറിയുമോ."
"ഇല്ല ഞാനാദ്യമായിട്ടാണ് കാണുന്നത്."
"പിന്നെ എങ്ങിനെയാണ് കുട്ടിയോട് ഇവൻ ഇത് ചോദിക്കാൻ."
" പറയെടാ,
എന്ത് കരുതിയാണ് ഈ കുട്ടിയെ കയറി പിടിച്ചത്."
"സാർ ഈ കുട്ടി പറഞ്ഞതിൽ കുറച്ചു മാറ്റം ഉണ്ട്."
"എന്ത് മാറ്റം കയറി പിടിച്ചതിന്."
"ഞാൻ പറയാം സാർ, കാര്യം ശരിയാണ്, ഞാൻ ഈ കുട്ടിയെ കാണുന്നത് സിറ്റി സെന്ററിലെ റെഡിമേഡ് ഷോപ്പിലാണ്. അവിടന്ന് പിന്നാലെ ചെല്ലുകയും ചെയ്തു. അവിടെ വെച്ച് ഞാൻ ഒന്നും ചോദിച്ചില്ല സാർ. ഈ കുട്ടി പുറത്തു ഓട്ടോ കാത്തു നിൽകുമ്പോൾ, ഞാൻ മാന്യ മായി വിഷ് ചെയ്തു, പിന്നെ പേര് ചോദിച്ചു. പിന്നെ സുഖവിവരങ്ങൾ ചോദിച്ചു. അപ്പോഴെല്ലാം ഈ കുട്ടി ദേഷ്യ പെട്ട് ഒന്നും പറയാതെ നിന്നു. അപ്പോഴാണ് ഞാൻ ചോദിച്ചത്, പോരുന്നോ എന്റെ കൂടെ. പൈസ ആവശ്യമില്ലെങ്കിൽ ഗിഫ്റ് വാങ്ങിച്ചു തരാം. ഞാൻ ഇവിടെ ഒരു സ്റ്റാർ ഹോട്ടലിൽ
ആണ് താമസിക്കുന്നത്. ഇത് കേട്ടപ്പോൾ ഈ കുട്ടി എന്നെ അടിക്കാൻ കൈ ഓങ്ങിയപ്പോൾ ആ കൈയാണ് ഞാൻ പിടിച്ചത്. അല്ലാതെ ഞാൻ കയറി പിടിച്ചിട്ടില്ല സാറേ."അപ്പോഴേക്കും ആളുകൾ കൂടി ഞാൻ അങ്ങോട്ടു കയറി പിടിച്ചു എന്നാക്കി മാറ്റി."
"നീ കാണുന്ന കുട്ടികളോടൊക്കെ പോരുന്നോ എന്ന് ചോദിച്ചു കൊണ്ടുപോകുമോടാ."
"ഇല്ല സാറേ, ഈ കുട്ടി ഒരു സിംബലും സൈനും കാണിക്കുന്നുണ്ട്,
അത് കണ്ടിട്ടാണ് ഞാൻ ചോദിച്ചത്."
"കുട്ടി എന്താണ് സൈൻ ഇവനോട് കാണിച്ചത്."
"ഞാനൊന്നനും കാട്ടിയില്ല."
"ഈ കുട്ടി ഒന്നും കാണിച്ചില്ല എന്ന് പറയുന്നല്ലോടാ."
"ഉവ് സാർ ഈ കുട്ടി ധരിച്ചിരിക്കുകയാണ്."
"കൂടെ പോരാമെന്നു പറഞ്ഞിട്ടു എന്താണെടാ ഈ കുട്ടി ഇട്ടിരിക്കുന്നത്."
"എനിക്കൊന്നിനും കാണുന്നില്ലല്ലോ?"
"ഉവ് സാർ, ഈ കുട്ടി വലതു കാലിൽ എൻക്ലേറ്
(Anklet) ഇട്ടിട്ടുണ്ട്."
"അതുകൊണ്ട് നിനക്കെങ്ങനെ ചോദിക്കാമെന്നുണ്ടോ?"
"സാർ വലതു കണങ്കാലിൽ മാത്രം ചെയനോ, ചരടോ കെട്ടുന്നതിന്റെ അർഥം, അവരോട് ഫ്രീ ആയി സെക്സിനു വേണ്ടി സമീപിക്കാം എന്നാണ് സാർ. എനിക്കതിൽ താല്പര്യമുള്ളയാളാണ്
എന്നാണ്
അവർ സൂചന നൽകുന്നത്. ലോകത്തിൽ എല്ലായിടത്തും അങ്ങിനെയാണ്."
"ഏതു ലോകത്ത് ആണെടാ അങ്ങിനെ. എനിക്കങ്ങിനെയുള്ള
കാര്യം അറിയില്ലല്ലോ. നീ എവിടത്തുകാരൻ ആണെടാ?"
"സാർ എന്റെ വീട് കൊച്ചി ആണ്."
"നീ എന്തിനു ഇവിടെ വന്നത്."
"ഞാൻ തൃശ്ശൂരിൽ കറങ്ങാൻ വന്നതാണ്."
"നിനക്കെന്താ ജോലി."
"ഞാൻ സ്റ്റേറ്റ്സിൽ ഒരു IT കമ്പനിയിലാണ്."
"ആ, നീ ഈ കാര്യം എന്താണെന്നു പറ."
"സാറിനു ചിലപ്പോൾ അറിയാത്തതുകൊണ്ടാണ്
സാർ അങ്ങിനെ ചോദിക്കുന്നത്. ഇനിയിപ്പം കേരളത്തിൽ ഉള്ളവർക്കും അറിയില്ല എന്ന് തോനുന്നു. അത് കൊണ്ടാകാം ഈ കുട്ടി ഇത് ഇട്ടിരിക്കുന്നത്."
"ആര് പറഞ്ഞു എനിക്കറിയില്ല എന്ന്. പിന്നെ ആര് പറഞ്ഞു അങ്ങിനെ ഒരു നിയമം ഉണ്ടെന്ന്."
"സാർ അങ്ങിനെ നിയമമൊന്നും ഇല്ല. സ്റ്റേറ്റ്സിൽ ഓക്കേ ഇങ്ങനെ ഇടുന്നവർ, ഫ്രീ ആയി എന്നെ വന്നു സമീപിക്കാം എന്നതിന് വേണ്ടിയാണു
വലതു കാലിൽ മാത്രം ധരിക്കുന്നത്." സ്റ്റേറ്റ്സിൽ മാത്രമല്ല യൂറോപ്പിലും അങ്ങിനെയാണ് സാർ."
"അങ്ങിനെയാണോടാ. ആര് പറഞ്ഞു അങ്ങിനെ ഉണ്ടെന്ന് "
"സാറേ അവിടെ സാധാരണമാണ്. എനിക്കതു പരിചയവും ഉണ്ട്."
"സാറിനു സംശയമുണ്ടെങ്കിൽ ഒന്ന് ഗൂഗിൾ ചെയ്തു നോക്കു."
"വേണമെങ്കിൽ ഞാൻ കാണിച്ചു തരാം." എന്ന്
പറഞ്ഞു ഫോൺ എടുത്തു.
"അതിന്റെ ആവശ്യമൊന്നുമില്ല ഞാൻ
നോക്കിക്കോളാം”. പിന്നെ കേരളത്തിൽ അങ്ങിനെ ഒരു അർത്ഥവും സിഗ്നലും സൈനും
ഒന്നുമില്ല. അങ്ങിനെ നോക്കിയിട്ടല്ല ഇവിടുത്തെ സ്ത്രീകൾ ഒറ്റ പാദസ്വരം ഇടുന്നത്. നീ കരുതുന്ന ഒരു അർത്ഥവും ഇവിടെ ഇല്ല. ഇവിടെ ഒരു ഫാഷനായിട്ടാണ് ഒറ്റക്കാലിൽ ഇടുന്നത്." ഇത് പറഞ്ഞിട്ടു SI, മേശയുടെ
ഇടതു സൈഡിൽ ഇരുന്ന കമ്പ്യൂട്ടർ ഓൺ ചെയ്തുകൊണ്ട് പറഞ്ഞു.
"ശരി, ശരി"
"കുട്ടിയുടെ പേരെന്താ"
"മിന്നു"
"എന്താ നിന്റെ പേര്?"
"സാംസൺ"
"കുട്ടിക് പരാതി ഉണ്ടോ ഇനിയിപ്പോൾ."
"ഇല്ല സാർ, എനിക്ക് വേഗം പോയാൽ മതി."
"ഈ കുട്ടിക് പരാതിയില്ലെങ്കിലും,
നീ ഈ കുട്ടിയുടെ
ചെയ്തതിനു, ഒരു സോറി പറഞ്ഞോ."
ഒരു മടിയുമില്ലാതെ സാംസൺ
"സോറി മിന്നു, എനിക്കറിയില്ലായിരുന്നു ഇവിടെ അങ്ങിനെ ഇല്ല എന്ന്."
"കുട്ടിയുടെ വീട്ടിൽ നിന്നും ആരെങ്കിലും വിളിക്കണോ, പോകാൻ?"
"വേണ്ട സാർ ഞാൻ ഓട്ടോയിൽ പൊക്കോളാം."
"എന്നാൽ കുട്ടി പൊക്കൊളു."
"രവി ചേട്ടാ (സിവിൽ പോലീസ്
ഓഫീസർ), ഇവന്റെ പേരും അഡ്രസ്സും ഫോൺ നമ്പറും എഴുതി വാങ്ങി വിട്ടോളു." എന്ന് പുറത്തേക്ക് നോക്കി പറഞ്ഞു.
"എന്നാൽ രണ്ടാളും വിട്ടോ."
ഞാൻ എങ്ങിനെയെങ്കിലും
രക്ഷപ്പെട്ടാൽ മതി കരുതി വേഗം സ്റ്റേഷന്റെ പുറത്തേക്കിറങ്ങി.
ആരും എന്നെ കാണല്ലേ എന്ന പ്രാർത്ഥനയോടെ ഓട്ടോക്ക് കൈ കാണിച്ചു. ഓട്ടോ വന്നതും വേഗം അതിൽ കയറി കൂർക്കഞ്ചേരി എന്ന് ഡ്രൈവറോട് പറഞ്ഞു. ഒരു ഒറ്റ പാദസരം വരുത്തി വെച്ചത്. ഇതിനു ഇങ്ങനെയും അർഥം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. ദൈവമേ, ഇനി ഞാൻ ഒറ്റക്കാലിൽ, അതും വലതു
കാലിൽ പാദസരം
ഇടില്ല എന്ന് തീരുമാനിച്ച
---------
സോമദാസ് കോട്ടയിൽ