ഒരു കൊറോണ യാത്ര
മൊബൈൽ
ഫോൺ അടിക്കുന്നത് കേട്ട്, അശ്വതി ഞെട്ടിയുണർന്നു. ചേട്ടനും ഉണർന്നു ചോദിച്ചു.
"ആരാ
ഈ നട്ട പാതിരായ്ക്ക്."
"നോക്കട്ടെ."
എന്ന് പറഞ്ഞുകൊണ്ട്, ആരാണ്
ഈ രാത്രി വിളിക്കുന്നത് എന്നാലോചിച്ചുകൊണ്ട് ഫോൺ എടുത്തു നോക്കി.
ഫോണിൽ സമയം നോക്കിയപ്പോൾ 11.50 ആയിട്ടുണ്ട്. മഹേഷാണ്
എന്ന് പറഞ്ഞു ഫോൺ എടുത്തു.
"മേമാ
ഉറങ്ങിയോ? ഞാൻ
അബുദാബിയിൽ എത്തി."
"എന്തെ
ഇത്ര വൈകി?"
"ഒന്നും
പയണ്ട മേമാ! പിന്നെ
പറയാം.”
"അല്ല
നീ പറഞ്ഞോ എന്തായാലും ഉണർന്നില്ല."
"മേമ
പേടിക്കണ്ട, ഞാനിപ്പോൾ അബുദാബിയിലെ ഖൊറാന്റിന് കേന്ദ്രത്തിലാണ്."
"എന്ത്
പറ്റി."
മേമയ്ക്ക്
അറിയാലോ, ജോലി പോയിട്ടു ആറു
മാസത്തിനിടയിൽ ഒന്ന് രണ്ടു ഇന്റർവ്യൂ കിട്ടിയത്. കഴിഞ്ഞാഴ്ച അബുധാബിയിൽ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ
ഇന്റർവ്യൂവിന് വിളിച്ചത്. കിട്ടുമെന്ന് പ്രതീക്ഷയില്ലായിരുന്നു. അന്ന് ദുബായിൽ നിന്ന് അബുദാബിക്ക് വരാൻവേണ്ടി വളരെ പണി പെട്ടു.
ഇപ്പോൾ അബുദാബിക്ക് വരണമെങ്കിൽ കോറോണോ ടെസ്റ്റ് നിർബന്ധമാക്കിയിട്ടു കുറച്ചു നാളായിരുന്നുവല്ലോ. ഇന്റർവ്യൂവിന് പോകാൻ വേണ്ടി തലേദിവസം ഷാർജയിൽ
പോയി ടെസ്റ്റ് എടുത്തു. ഷാർജയിൽ പോയാൽ 370 ദിർഹംസ് ലാഭിക്കാം. ഷാർജയിൽ SEHA ടെസ്റ്റ് സെന്ററിൽ ഫ്രീ ആയിരുന്നു. ജോലിയില്ലാതായിട്ടു
ആറു മാസമായല്ലോ. കടം വാങ്ങി ഇനി
ചോദിക്കാൻ ചങ്ങാതികൾ ആരും ഇല്ല. എന്നാലും
അത്യാവശ്യം വരുമ്പോൾ ആരെങ്കിലും തരുമായിരുന്നു. ഭക്ഷണവും താമസവും മറ്റുള്ളവരുടെ ഔദാര്യത്താൽ നടക്കുന്നുണ്ട്.
അബുദാബി
കമ്പനിയിലെ ഇന്റർവ്യൂ കഞ്ഞിട്ടു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആ ഓഫീസിൽ നിന്ന്
വിളിച്ചു പറഞ്ഞു. ഞങ്ങള്ക് അത്യാവശ്യമായി ഒരു ആഴ്ചക്ക് ആളെ
ആവശ്യമുണ്ട്, വരാൻ പറ്റുമോ? എന്ന്
ചോദിച്ചപ്പോൾ ഒന്നും ആലോചിക്കാതെ വരം എന്ന് പറഞ്ഞു.
കാരണം എന്തെങ്കിലും ചിലവിനു കിട്ടിയാൽ അതായില്ലേ എന്ന് കരുതി. പിന്നെ അവർ, പറഞ്ഞു ജോലി
ഇഷ്ട്ടപെടുകയെങ്കിൽ സ്ഥിരമായി എടുക്കാം. എന്നാണ്
വരേണ്ടത് എന്ന് ചോദിച്ചപ്പോൾ, ഇന്ന് തന്നെ വന്നാൽ നല്ലതെന്നു പറഞ്ഞു. ഞാൻ വരാമെന്നു പറഞ്ഞു.
താമസത്തിന്റെ കാര്യം ചോദിച്ചപ്പോൾ അവരുടെ ജോലിക്കാരുടെ താമസ സ്ഥലം ഉണ്ടെന്നു പറഞ്ഞു. അത് കേട്ടപ്പോൾ സമാധാനമായി.
അല്ലെങ്കിൽ പെട്ടന്ന് താമസം കിട്ടാനും പൈസ ഇല്ലായ്മയും ഒരു
പ്രശ്നമായേനെ. പറഞ്ഞതിന് ശേഷമാണ് ടെസ്റ്റ് എടുക്കാൻ പൈസ ഇല്ല എന്നോർത്ത്.
ഇനിയിപ്പോൾ ഷാർജയിൽ ടെസ്റ്റിന് പോകാനും പറ്റില്ല. രണ്ടു ദിവസമായിട്ടുള്ളു അതുകാരണം. ഇതിനെ
പറ്റി റൂമിൽ ചങ്ങാതിമാരോട് പറഞ്ഞപ്പോൾ. സന്തോഷ് പറഞ്ഞു പട്ടാണികൾ അബുദാബി ബോർഡർ ചെക്ക് പോസ്റ്റ് ഒഴിവാക്കി വേറെ ഏതോ വഴിയിലൂടെ
കൊണ്ട് പോകുന്നുണ്ട് എന്ന്. അവൻ പറഞ്ഞതനുസരിച്ചു ഭർ-ദുബൈയിൽ
പോയി, ആളുകളെ കയറ്റുന്ന
സ്ഥലത്തു ചെന്ന് നിന്നു. ഒരുമണിക്കൂർ
കത്ത് നിന്നപ്പോൾ മൂന്ന് പേരായപ്പോൾ പട്ടാണി, കാർ വേറെ ദൂരെ
വേറെ സഥലത് പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്കു ഞങ്ങളെ കൊണ്ട് പോയി. വണ്ടിയുടെ അടുത്തെത്തിയപ്പോൾ, അത് ഒരു ഫോർ
വീൽ സെവൻ സീറ്റർ നിസ്സാൻ
പാഥ്ഫൈൻഡർ ആയിരുന്നു. അതിൽ രണ്ടു പേര്
ഇരിക്കുന്നുണ്ട്. കാറിൽ കയറുന്നതിനു മുന്നേ തന്നെ എല്ലാവരുടെയും കൈയിൽ നിന്നു 150 ദിർഹം വാങ്ങി. ഞാൻ കാറിൻറെ മുന്നിൽ
തന്നെ കയറി. സമയം
ആറു മണി ആയിരുന്നു. പട്ടാണി
വണ്ടിയിൽ കയറുന്നതിനു മുന്നേ അടുത്ത കിടന്നിരുന്ന ഫോർജുനർ വണ്ടിയിലെ ഡ്രൈവറോട് പോകാം എന്ന് കൈ കാണിച്ചു വണ്ടിയിൽ
കയറി വണ്ടി സ്റ്റാർട്ട് ചെയ്തു. ഫോർജുനെറിലും അഞ്ചു പേർ ഉണ്ടായിരുന്നു. ഞാൻ
പട്ടാണിയോട് ചോദിച്ചു
ഇങ്ങനെ അടുത്തിരുന്നു പോയാൽ പോലീസ് പിടിച്ചു ഫൈൻ തരില്ലേ?
പട്ടാണി പറഞ്ഞു, പിടിച്ചാലല്ലേ, അപ്പോൾ നോക്കാം എന്ന്. കുറെ നാളായി ജോലി
ഇല്ലാതെ ആയിട്ടു. എങ്ങിനെയെങ്കിലും ചിലവിനു എന്തെങ്കിലും കിട്ടാൻ വേണ്ടിയാണു ഈ റിസ്ക് എടുക്കുന്നത്.
പട്ടാണി
കാർ അൽ ഐൻ റോഡ്
വഴിയാണ് പോയത്. അൽ ഐൻ റോഡിൽ
കുറെ പോയി അൽ ക്യുദ്ര
തടാകത്തിലേക്ക് പോകുന്നു റോഡിലൂടെ കുറെ പോയി പിന്നെ
ഒരു മൺ പാതയിലേക്ക് കയറി.
ആ മണ്ണ് പാത കുറെ പോയപ്പോൾ
പിന്നെ റോഡില്ലാത്ത മരുഭൂമിയിലൂടെയാണ് പോയത്. കുറച്ചു ദൂരം പോയപ്പോൾ പെട്ടന്ന്
വണ്ടി നിന്നുവെങ്കിലും, പട്ടാണി വണ്ടി റൈസ് ചെയ്തു പോകാൻ
നോക്കി, പറ്റുന്നില്ല. കൂടെ വന്ന വണ്ടി
സൈഡിൽ നിർത്തി ഡ്രൈവർ വന്നു എല്ലാവരോടും ഇറങ്ങാൻ പറഞ്ഞൂ. എല്ലാവരും ഇറങ്ങിയപ്പോൾ വണ്ടി തള്ളാനായി പറഞ്ഞു. ഒരു അഞ്ചു മിനിറ്റിന്റെ
പരിശ്രമത്തിൽ, താഴ്ന്ന വണ്ടി കുഴിയിൽ നിന്ന് കയറി. പിന്നെയും അരമണിക്കൂർ കഴിഞ്ഞപ്പോൾ മറ്റേ വണ്ടി താഴുന്നു പോയി. ആ സമയത് അതിലെ
വന്ന ഒരു അറബിയും ഞങ്ങളെ
സഹായിക്കാൻ വന്നു. അയാളുടെ ലാൻഡ് ക്രൂയ്സറിൽ കെട്ടി വലിച്ചാണ് കുഴിയിൽ നിന്ന് കയറ്റിയത്. ഇങ്ങിനെ മൂന്ന് തവണ സംഭവിച്ചു. വെറുതെയല്ല
ഇവർ രണ്ടു ഒരുമിച്ചു പോകുന്നതെന്ന് മനസ്സിലായത്. ആ
പാതയിലൂടെ ഒരുമണിക്കൂർ പോയി, ചെന്ന് കയറിയത് ഒരു വലിയ ഹൈവേയിലാണ്.
കുറെ പോയപ്പോൾ റോഡ് സൈൻ ബോർഡ്
കണ്ടു. അതിൽ റോഡ് നമ്പറും
പേരും E75, അൽ ഫായ, പോകുന്ന
ദിശ അബുദാബി എന്ന് കണ്ടു. അത് കണ്ടപ്പോൾ ഒരു
ആശ്വാസം ആയി. ഞാൻ പട്ടാണിയോട്
ചോദിച്ചു ഇനി എത്ര സമയം
എടുക്കും എന്ന്. ഇനി ഒരു മണിക്കൂർ
എടുക്കുള്ളു എന്ന് പറഞ്ഞു. അത് പറഞ്ഞു കുറച്ചു
കഴിഞ്ഞപ്പോൾ പിന്നിൽ നിന്ന് ഒരു പോലീസ് പട്രോളിംഗ്
വണ്ടി വരുന്നുണ്ടെന്നു പട്ടാണി പറഞ്ഞു. കുഴപ്പമൊന്നുമില്ലല്ലോ എന്ന് ഞാൻ ചോദിച്ചു. ഹേയ്
അത് പതിവ് പട്രോളിംഗ് ആണ്. കുറെ കഴിഞ്ഞപ്പോൾ
ഒരു വലിയ റൌണ്ട് എബൌട്ട്
എത്താറായി. അതിനു മുൻപ് മൂന്ന് വരി പാത ഒറ്റ
വരി ആക്കി അടച്ചിരുന്നു. റൌണ്ട് അബൗട്ടിന് കുറച്ചു മുന്പായി ഒരു പോലീസ് വണ്ടി
സൈഡിൽ നിർത്തിയിട്ടിരുന്നു.
ഞങ്ങളുടെ വണ്ടി അടുത്തെത്താറായപ്പോൾ ഒരു പോലീസ് വണ്ടിയിൽ
നിന്നിറങ്ങി കൈ കാണിച്ചു നിർത്താൻ
പറഞ്ഞു. പട്ടാണി കാർ ഒതുക്കി നിർത്തി
ഇറങ്ങി ചെന്നു. പോലീസ് എല്ലാവരോടും ഇറങ്ങി വരാൻ പറഞ്ഞു. ഞങ്ങൾ
ചെന്നപ്പോൾ നിങ്ങൾ എവിടുന്നു വരുന്നു. എവിടേക്ക് പോകുന്നു എന്ന് ചോദിച്ചു. പട്ടാണി പറഞ്ഞു, ഞങ്ങൾ ഇവിടെ ഒരു വർക്ക് സൈറ്റിൽ
നിന്നു അബുദാബിക്ക് പോകുകയാണ്. ഇവിടെ എവിടെയാണ് സൈറ്റ് ഉള്ളത്. ഇവിടെ ഒരു വർക്ക് സൈറ്റ് ഉള്ളത് എനിക്കറിയില്ലല്ലോ.
നിങ്ങൾ ദുബൈയിൽ നിന്നു വരികയല്ലേ? ഐഡി കാർഡ് എടുക്കാൻ
പറഞ്ഞു. എല്ലാവരും ഐഡി കൊടുത്തപ്പോൾ, പോലീസ്
വണ്ടിയിലിരിക്കുന്ന ലാപ്ടോപ്പിൽ നമ്പർ അടിച്ചു നോക്കി പറഞ്ഞു. നിങ്ങൾ എല്ലാവരും വേറെ കമ്പനിയിലാണോ ജോലി
ചെയുന്നത്. സത്യം പറ നിങ്ങൾ കൊറോണ
ടെസ്റ്റ് ഒഴിവാക്കാൻ വേണ്ടി ഈ വഴി വന്നതല്ലേ.
ഇത് പറഞ്ഞപ്പോൾ ഞങ്ങളിൽ ഒരുത്തന്റെ മുഖം വല്ലാതെ ആയി.
അവന്റെ മുഖഭാവം കണ്ടപ്പോൾ, അയാൾ അവനോട് ചോദിച്ചു.
അവൻ വല്ലാതെ പേടിച്ചു വിറച്ചു കൊണ്ട് പറഞ്ഞു. അതെ സർ. ഇത്
കേട്ടപ്പോൾ പട്ടാണി തലയിൽ കൈ വെച്ച് നിന്നു.
പട്ടാണി പെട്ടു എന്നുള്ള രീതിയിൽ. പോലീസ് ഉടനെ തന്നെ ഫോൺ
എടുത്ത് വിളിച്ചു അറബിയിൽ സംസാരിച്ചു വെച്ചു. പോലീസ് പട്ടാണിയോട് ലൈസൻസും മുൾകിയായും(Car Registration Card)
കൊണ്ട് വരാൻ പറഞ്ഞു. അയാൾ
അതുകൊണ്ടു കൊടുത്തപ്പോൾ, പോലീസ് വണ്ടിയിൽ നിന്നു ഫൈൻ എഴുതി കൊടുക്കുന്ന
ബുക്ക് എടുത്ത് എഴുതി കൊടുത്തു. അപ്പോഴേക്കും അവിടെ ഒരു വാൻ വന്നു
നിന്നു. അതിൽ നിന്നു ഒരു
പോലീസും ഡ്രൈവറും ഇറങ്ങി വന്നു. അപ്പോൾ പോലീസ് ഞങ്ങളോട് പറഞ്ഞു, എല്ലാവരും അതിൽ കയറിക്കോളാൻ പറഞ്ഞു.
ഞാൻ പോലീസിനോട് ചോദിച്ചു.
"സർ
ഞങ്ങളെ എവിടേക്കാണ് കൊണ്ട് പോകുന്നത്."
"നിങ്ങളെ
ഖൊറാന്റിന് കേന്ദ്രത്തിലേക്ക് കൊണ്ട് പോകുകയാണ്."
"സർ
ഞാൻ അറിയാതെ വന്നതാണ്, ദയവായി എന്നെ വിടണം."
"നിനക്കറിയാതെയാണോ
ഈ പട്ടണിയുടെ കൂടെ വന്നത്.”
"സർ
ഈ തവണത്തേക്ക് ഒന്ന് ഒഴിവാക്കണം, സർ ദയവായി!"
"നിങ്ങൾക്കറിയില്ല
അബുദാബിക്ക് പോകാൻ ടെസ്റ്റ് എടുക്കണം എന്ന്. അതെടുക്കാതെ ഇത് പോലെ വഴിലൂടെ
വരുന്നവരെ പിടിക്കാനാണ് ഞങൾ നിൽക്കുന്നത്. തന്നെയുമല്ല
ഇത് തെറ്റിക്കുന്നവർക് പിഴയും ഉണ്ട്. ഖൊറാന്റിന് തീരുമ്പോൾ പിഴ അടച്ചിട്ട പോകാൻ
പറ്റു."
"എത്രയാണ്
സർ"
"3000 ദിർഹംസ്
ആണ്."
ഇതുകൂടി
കേട്ടപ്പോൾ ഞാൻ അവിടെ താഴെ
ഇരുന്നു.
പോലീസ്
പറഞ്ഞു: "യ അള്ളാ, പോയി
വണ്ടിയിൽ കയറിര്ക്ക്."
അത്
പറഞ്ഞപ്പോൾ വാനിൽ വന്ന പോലീസ് വന്നു
വാനിൽ കയറാൻ പറഞ്ഞു. ഞാൻ മനസ്സില്ല മാനസ്വടെ
വണ്ടിയിൽ കയറിയിരുന്നു. വണ്ടി ഏതോ ദൂരെ ഉള്ള
മരുഭൂമിയിലെ ഒരു കെട്ടിടത്തിൽ കൊണ്ടാക്കി.
"മേമാ
ഇപ്പോൾ ഞാൻ ആ സ്ഥലത്താണ്."
"നല്ല
റൂമാണ് പിന്നെ wfi , ഭക്ഷണം എല്ലാം ഫ്രീ ആണെന്നാണ് പറഞ്ഞത്."
“പക്ഷെ അതല്ല, ഇനിയിപ്പം 3000 ദിര്ഹംസ് കൂടി ഉണ്ടാക്കുന്നതെങ്ങിനെ?"
-------
