ബൈക്ക്
സവാരി
വയലിന്റെ നടുവിലൂടെ പോകുന്ന റോഡിനോട് ചേർന്ന ചെറിയ കുളത്തിൽ പശുവിനെ തേച്ചുകെഴുകികൊണ്ടിരുന്ന വേലപ്പേട്ടൻ, എന്തോ പെട്ടന്ന് വീഴുന്ന ശബ്ദം കേട്ടിട്ട്
തിരിഞ്ഞു നിന്ന് പുറകിലുള്ള അരയോളം വളർന്നു നിൽക്കുന്ന നെൽ വയലിലേക്ക് അത്ഭുതത്തോടെ
നോക്കി. അത്രക്ക് വലിയ ഒരു മുഴക്കത്തോടെ ”പ്ളേ” എന്നുള്ള ശബ്ദമാണ്
കേട്ടത്. വേലപ്പേട്ടൻ നിൽക്കുന്നിടത്തു നിന്ന് കുറച്ചു മാറി കണ്ടത്തിന്റെ നടുവിലെ
അരക്കൊപ്പമുള്ള നെൽ ചെടികൾ കുറച്ചു
നിലം പരിസ്സായി വീണു കിടക്കുന്നത് കണ്ടു.
പശുവിനെ കുളത്തിനോട് ചേർന്ന് നിൽക്കുന്ന ഒരു കരിങ്കല്ലിൽ കെട്ടി
വേഗം നെൽച്ചെടി ഒടിഞ്ഞു കിടക്കുന്നിടത്തേക്ക് നെൽച്ചെടികൾ വകഞ്ഞു മാറ്റി നടന്നു ചെന്നപ്പോൾ കണ്ട കാഴ്ച, അത്ഭുതവും
ഭയാനകവുമായ തോന്നി. പിന്നീട് വളരെ വേഗത്തിൽ ഓടി
അടുത്ത് ചെന്നു. കണ്ടത്, ഒരു മോട്ടോർ സൈക്കിളിന്റെ
അടിയിൽ ഒരാളും ഒരാൾ കുറച്ചു മാറി
കിടക്കുന്നതാണ്. മോട്ടോർ
സൈക്കിൾ ഓഫ് ആയിരുന്നില്ല അതുകൊണ്ട്
അടുത്തേക്ക് പോകാൻ ഒന്ന് മടിച്ചു. പിന്നീട് വേഗം തന്നെ മോട്ടോർ
സൈക്കിളിന്റെ ഹാൻഡിൽ പിടിച്ചു പൊക്കി. അപ്പോഴേക്കും ദൂരെ കിടന്ന ആൾ
വേഗം വന്നു സഹായിച്ചു പൊക്കി. പൊക്കിയപ്പോൾ മോട്ടോർ സൈക്കിളിന്റെ അടിയിൽ ഇരുന്ന ആൾ കാല് വലിച്ചു
എടുത്ത് അവിടെ തന്ന ഇരുന്നു.
"മോനെ
വല്ലതും പറ്റിയോ? പിന്നെ കണ്ടത്തിലേക്കെങ്ങിനെ വന്നു. റോഡ് കുറെ അകലെയാണല്ലോ?"
"ഇല്ല
ചേട്ടാ ഒന്നും പറ്റിയില്ല. ഒന്നും പറയണ്ട ചേട്ടാ. "
എന്ന്, മോട്ടോർസൈക്കിളിന്റെ അടിയിൽ കൽ പെട്ടവൻ പറഞ്ഞു.
ഒന്നും പറ്റിയിട്ടില്ല എന്ന് വെറുതെ പറഞ്ഞതാണ്. കാരണം അവന്റെ പാന്റ്സ് ഉരുകി കാലിൽ ഒട്ടിപിടിച്ചിരിക്കുന്നുണ്ട് ബൈക്കിന്റെ
പുക കുഴൽ തട്ടി. അത്
വേലപ്പെട്ടനു മനസ്സിലായി. അവർക്ക് രണ്ടു പേർക്കും പ്രായം പതിനാറോ പതിനേഴോ വരികയുള്ളു.
"മക്കളുടെ
വീട് എവിടെയാണ്?"
അതിൽ
മോട്ടോർ സൈക്കിളിന്റെ അകലെ കിടന്നിരുന്ന പയ്യൻ
പറഞ്ഞു.
"ഞങ്ങളുടെ
വീട് ആളൂരാണ്."
"എന്തിനാ
ഇപ്പൊ മക്കള് ഇവിടേക്ക് ബൈക്ക് യാത്ര നടത്തിയത്.?"
(നർമ്മത്തിൽ
ചോദിച്ചു.)
മോട്ടോർ സൈക്കിളിന്റെ അടുത്ത് കിടന്നിരുവൻ
കാല് തടവിക്കൊണ്ടിരുന്നു. അപ്പോഴേക്കും അകലെ കിടന്നവൻ അത്ര
രസിക്കാത്ത പോലെ മറുപടി പറയാൻ
തുടങ്ങി.
"അത്
പറയാം ചേട്ടാ, അതിനുമുന്നേ ഞങ്ങളുടെ മോട്ടോർ സൈക്കിൾ റോഡിനടുത്തെത്തിക്കാൻ സഹായിക്കാമോ?"
"പിന്നെ
എന്താ മക്കളെ, എന്ന പിടിക്ക്."
എന്ന്
പറഞ്ഞു മോട്ടോർ സൈക്കിൾ പിടിച്ചു, റോഡിനു നേരെ ആയി തള്ളാൻ
ആയി നിന്നു. മൂന്ന് പേരും കൂടി, വേലപ്പേട്ടൻ വകഞ്ഞു വന്ന വഴിയേ തള്ളി
കൊണ്ട് നടക്കുമ്പോൾ വേലപ്പേട്ടൻ
ചോദിച്ചു.
"എന്താ
നിങ്ങടെ പേര്?"
വേലപ്പേട്ടനോട്
ആദ്യം മറുപടി പറഞ്ഞവൻ: "ഞാൻ സോമൻ, ഇവന്റെ
പേര് ബെന്നി"
"അല്ല
ഞാൻ നേരത്തെ ചോദിച്ചതിന് മറുപടി പറഞ്ഞില്ല."
സോമനാണ്
അതിനും മറുപടി പറയാൻ തുടങ്ങിയത്.
"ഞങ്ങള്
എന്റെ പെങ്ങളുടെ കല്യാണം ക്ഷണിക്കാൻ പോയി വരികയായിരുന്നു."
"ഈ
കണ്ടത്തിൽ ആരെ
ക്ഷിണിക്കാണ് മക്കളെ!"
എന്ന്
ഒരു ചെറു ചിരിയോടെ കളിയാക്കി
ചോദിച്ചു. ഇത് പറഞ്ഞപ്പോൾ, ബെന്നി
മനസ്സിൽ കരുതി. വേലപ്പേട്ടൻ നല്ല നർമ്മ ബോധം
ഉള്ള ആളാണെന്ന്.
"ഒന്നും
പറയണ്ട ചേട്ടാ. "
"എന്നാലും,
പറയുമോനെ."
"ഇവന്റെ
പെങ്ങളുടെ കല്യാണം ക്ഷണിക്കാൻ തുടങ്ങിയിട്ടു ഒരാഴ്ച്ച ആയി. ഇന്ന് അകലം സ്ഥലങ്ങളിൽ
ഉള്ള ബന്ധുക്കളുടെ വീടുകളിൽ പറഞ്ഞു കഴിഞ്ഞു. അതിനായി ഈ ബൈക്ക് ഞങ്ങൾ
ഒരു ആഴ്ചക്ക് വാടകക്ക് എടുത്തതാണ്. നാളെ തിരികെ കൊടുക്കണം.
അപ്പോഴാണ് ഇവന് ഒരു ആഗ്രഹം ഒന്ന്
ഓടിച്ചു നോക്കണം. ഇവൻ ഈ
ആളൊഴിഞ്ഞ സ്ഥലത്തു വന്നപ്പോൾ, ഒന്നോടിച്ചു നോക്കാൻ വണ്ടിയിൽ കയറി ഇരുന്നതാണ്. അത്
മാത്രമേ എനിക്കോര്മയുള്ളു. പിന്നെ ഓർമ്മ വന്നത് ഞാൻ കണ്ടതിൽ കിടക്കുന്നതാണ്."
ബൈക്
തള്ളി കൊണ്ട് കുളത്തിൽ എത്തിയപ്പോൾ വേലപ്പേട്ടൻ.
"അപ്പോ
എന്ന പെങ്ങളുടെ കല്യാണം?"
"അടുത്ത
ആഴ്ചയാണ്."
"എന്തായാലും
ആളൊഴിഞ്ഞ സ്ഥലമായതു നന്നായി മക്കളെ!"
ഇത്
പറഞ്ഞു കുളത്തിൽ കെട്ടിയ പശുവിനെ കേഴുകൻ തുടങ്ങി. സോമനും ബെന്നിയും യെസ്ഡി ബൈക്കും കഴുകാൻ തുടങ്ങി.
സോമദാസ് കോട്ടയിൽ

No comments:
Post a Comment