" രാജേട്ടൻ വരുന്നില്ലേ?
അമ്പലത്തിൽ ഇന്ന് നിറമാലയുണ്ട്."
ചോദ്യം കേട്ട്, ഉമ്മറത്തെ ചാരുപടിയിൽ ഇരുന്ന ഞാൻ ഗെയ്റ്റിന് പുറത്ത് റോഡിലേക്ക് നോക്കിയത്. അത് ഉണ്ണിമോൻ ആയിരുന്നു. രണ്ടു വീട് അപ്പുറത്തുള്ള അയൽവാസി.
"ഇന്ന് ആരുടെ വകയാണ്?"
"അത് മ്മടെ കണ്ണന്റെ ആണ്."
"അവൻ വന്നിട്ടുണ്ടോ?"
"ഹേയ്, ഇല്ല. രസ്മി ഉണ്ടല്ലോ!"
"ആ ഉണ്ണിമോൻ നടന്നോ, ഞാൻ വരം എനിക്കൊന്നു മേല് കഴുകണം."
ഞാൻ അമ്പലത്തിൽ ചെന്നപ്പോൾ,
അധികം ആളുകൾ ഒന്നും എത്തിയിട്ടില്ല. ദീപാരാധനക്ക് സമയം ആയിരുന്നു. ദീപാരാധന കഴിഞ്ഞു ഞാൻ തൊഴുതു മടങ്ങുമ്പോൾ,
നാട്ടിൽ എത്തിയിട്ട് കാണാത്തവർ പലരും പതിവ് ഗൾഫുകാരോടുള്ള ചോദ്യങ്ങൾ നേരിട്ടു. ചുറ്റമ്പലത്തിനു പുറത്തേക്കിറങ്ങാൻ നിൽക്കുമ്പോൾ പിന്നിൽ നിന്ന് ആരോ മെല്ലെ വിളിച്ചത് കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് കണ്ണന്റെ ഭാര്യ രസ്മി ആയിരുന്നു.
"രാജേട്ടന് പോകാൻ സമയമായോ?"
"ദുബായിക്കണോ ഉദ്ദേശിച്ചത്?"
"അല്ല ഇപ്പോൾ അമ്പലത്തിൽ നിന്ന്."
" ആ അതെ പോകുകയാണ്."
"ഒരു കാര്യം ചോദിക്കാനും പറയാനും ഉണ്ടായിരുന്നു."
"ചോദിച്ചോളൂ."
"അടുത്തെങ്ങാനും കണ്ണേട്ടനെ കണ്ടിരുന്നോ?"
"കുറച്ചു നാൾ മുൻപ് അവൻ ദുബായി സിറ്റിയിൽ വന്നപ്പോൾ കണ്ടിരുന്നു. ഞാൻ ഇങ്ങോട്ടു വരുന്നതിനു മുന്നേ കണ്ടില്ല. ഫോണിൽ സംസാരിച്ചിരുന്നു. എന്തെ, എന്ത് പറ്റി."
"കണ്ണേട്ടന് ജോലിക്ക് പ്രശ്നമാണെന്ന് കേട്ടു. വേറെ ആൾക്കാർ പറഞ്ഞറിഞ്ഞതാണ്."
"അങ്ങിനെ സംശയം ഉണ്ടെങ്കിൽ, നിനക്ക് നേരിട്ടു
ചോദിച്ചൂടെ?"
"അതിനു കണ്ണേട്ടൻ ആ വക കാര്യങ്ങൾ ചോദിച്ചാൽ ഒഴിഞ്ഞു മാറി,
വേറെന്തെങ്കിലും സംസാരിക്കും."
"എന്നോട് അവൻ ഒന്നും പറഞ്ഞിട്ടില്ല. പൊതുവെ ഇപ്പോൾ എല്ലാ കമ്പനികളിലും പിരിച്ചു വിടൽ തുടങ്ങിയിട്ടുണ്ട്."
"എന്റെ പേടി അതാണ്. ഇപ്പോൾ കണ്ണേട്ടൻ വന്നാൽ ആകെ പ്രശ്നമാകും." "എന്തിനാ നീ പേടിക്കുന്നത്.”
“അതല്ല പ്രശ്‍നം?”
“എന്താ ഇപ്പോ?
പറയാൻ പറ്റുന്നതാണെങ്കിൽ പറയു."
"അതിപ്പോ ഞാനെങ്ങിനെയാ രാജേട്ടനോട് പറയാ! പറഞ്ഞാൽ രാജേട്ടൻ എന്ത് കരുതും."
"ഞാൻ ഒന്നും കരുതില്ല.
പറയാൻ പറ്റുന്നതാണെങ്കിൽ പറയു. എന്നാലല്ലേ പ്രശനത്തിനു പരിഹാരം ഉണ്ടാകു. ചിലപ്പോൾ എനിക്ക്
എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞു തരാൻ പറ്റിയതാണെങ്കിലോ!"
"രാജേട്ടൻ ആരോടും പറയരുത് ഇത്."
"ഞാൻ ആരോടും പറയാൻ
പോകുന്നില്ല."
രസ്മി മനസ്സില്ല മനസ്സോടെ, അല്പം സങ്കടവും എന്തോ അമളി പറ്റിയതിന്റെ വിഷമത്താലും പറയാൻ തുടങ്ങി. എന്റെ എല്ലാ സ്വർണാഭരണങ്ങൾ നഷ്ട്ടപെട്ടപോലെയാണ്. എന്റെ ഒരു സ്നേഹിതൻ വാങ്ങി പണയത്തിൽ വെച്ചിരിക്കയാണ്. തിരികെ ചോദിച്ചിട്ടു അവൻ എടുത്ത് തരുന്നില്ല.
"അതെന്തിന് കൊടുത്തു. ആരാണ് ആൾ. പറയാൻ പറ്റില്ലെങ്കിൽ വേണ്ടാട്ടോ!"
" രാജേട്ടാ പറ്റി പോയി. ആളെ ഒക്കെ രാജേട്ടൻ അറിയും, ഇപ്പോൾ ഞാൻ പറയുന്നില്ല. അതുമല്ല ഇപ്പോൾ വേറെയും പ്രശനം ഉണ്ട്.”
"എന്താ പ്രശ്‍നം എന്ന് പറയു?"
"അവൻ ഇപ്പോൾ എന്റെ കൈയിൽ ഇല്ലെങ്കിൽ
എന്റെ ഫ്രണ്ട് സീമയില്ലേ, അവളുടെ കൈയിൽ നിന്ന് വാങ്ങി കൊടുക്കാൻ
പറയുന്നത്. അവളുടെ കൈയിൽ നന്നായി സ്വർണം ഉണ്ടെന്നു അവനറിയാം അതുകൊണ്ടാണ് കുറച്ചു വാങ്ങി
കൊടുക്കാൻ പറയുന്നത്. അതൊരു തരം ഭീഷണിയുടെ സ്വരത്തിൽ ആണ് പറയുന്നത്."
"ഭീഷിണിയോ, അതെന്തിനാണ് അവൻ ഭീഷിണി ഭീഷിണിപ്പെടുത്തുന്നത്."
ഒന്നും പറയണ്ട രാജേട്ടാ. ഞാൻ അവന്റെ വലയിൽ പെട്ട് പോയി. അവനു ആൾക്കാരെ പറ്റിക്കുന്നത്
കൂടാതെ, കഞ്ചാവ് വില്പനയുണ്ടായിരുന്നു. അത് പിന്നീട് ആണ് മനസിയിലായത്. ഒരു ദിവസം എന്റെ
വീട്ടിൽ ഒരു പൊതി സൂക്ഷിക്കാൻ തന്നു. രണ്ടു ദിവസം കഴിഞു കൊണ്ട് പോയി. അത് പിന്നെ തുടർന്നു
കൊണ്ടിരിന്നു. ഇത് സ്ഥിരം ആയപ്പോൾ ഞാൻ അവനോട് ചോദിച്ചു. ഇത് എന്താണ് നീ കൊണ്ട് വന്നു
വെക്കുന്നത്. അതൊരു മരുന്നാണ് എന്നാണ് പറഞ്ഞത്. ഒരു ദിവസം എന്താണെന്നറിയാൻ ഒരു പൊതി
തുറന്നു നോക്കിയപ്പോൾ എന്തോ ഇല ഉണക്കിയതാണെന്നു മനസ്സിലായി. എന്താണെന്നു പിന്നീട് സീമയുമായി
സംസാരിച്ചപ്പോഴാണ് കഞ്ചാവാണ് എന്ന് മനസിലായത്. ഇപ്പോൾ അവന്റെ ഒരു സൂക്ഷിപ്പുകാരി ആയിരിക്കയാണ്.
എപ്പോഴും ഒന്നോ രണ്ടോ പൊതി കാണും വീട്ടിൽ. അതുവെച്ചിട്ടാണ് അവൻ ഭീഷിണിപെടുത്തുന്നത്.
ഭീഷിണി സഹിക്കാൻ പറ്റാതായപ്പോൾ സീമയിൽ നിന്നും ഞാൻ അവനു സ്വർണം വാങ്ങി കൊടുത്തു. ഇനിയും
വേണം എന്നമട്ടിലാണ് അവൻ. ഞാൻ വല്ലാത്ത ഒരു കുടിക്കിൽ പെട്ടപോലെയാണ് . ഇതിനിടയിൽ ചേട്ടൻ
നാട്ടിൽ വന്നു നിന്നാൽ, ഞാൻ വല്ല കടുംകൈ ചെയ്യേണ്ടിവരും.
" ഹേയ് അങ്ങിനെ ഒന്നും ചിന്തിക്കണ്ട.
എന്തെങ്കിലും ഒരു പോംവഴി കാണും."
"അല്ല ഇന്ന് എന്താ പ്രത്യേകത, നിറമാല നടത്താൻ."
"ഇന്ന് കണ്ണേട്ടന്റെ നാള് ആണ്. പിന്നെ ചേട്ടൻ പെട്ടന്നൊന്നും ഇങ്ങോട്ടു വരാതിരിക്കാൻ, അല്ല ഞാൻ ഉദ്ദേശിച്ചത് വേറെ ജോലി കിട്ടി
അവിടെ തന്നെ തുടരാൻ വേണ്ടിയാണ്. പൈസക്ക് ചിലവല്ലേ മക്കളുടെ പഠിപ്പിന് നല്ലൊരു സംഖ്യ
വേണ്ടേ."
"ങ്ഹാ, അതുവേണം. അപ്പോ അതിനാണ്
നിറമാല അല്ലെ!"
"അതെ, ഞാൻ കുറച്ചു ദിവസം മുൻപ്
നേർന്നതാണീ നിറമാല."
എന്റെ മനസ്സ് അപ്പോൾ പറന്നു ചെന്നെത്തിയത്. ദുബായിൽ കണ്ണൻ ജോലി ചെയ്യുന്ന കൺസ്‌ട്രക്‌ഷൻ
സൈറ്റിലെ എത്രയോ മീറ്റർ ഉയരത്തിൽ ഉള്ള ടവർ ക്രൈനിൽ ഇരിക്കുന്നതാണ്.
--------

പാവം പ്രവാസി !��
ReplyDeleteപണ്ട് പേപ്പറിൽ ഒരു വാർത്ത വന്നിരുന്നു. വർക്കലയിൽ കുട്ട ഓട്ടം. ഞാൻ കരുതി എന്തോ പ്രതിഷേധം ആയിരിക്കും എന്ന്. പിന്നെ ആണ് മനസ്സിൽ ആയത് ചില പ്രവാസികളുടെ ഭാര്യമാർ തങ്ങളുടെ കാമുകന്മാരോടൊത്ത് ഓടിപ്പോയ താനെന്ന്!! കഷ്ട്ടം!!
അങ്ങേരിപ്പോഴും ക്രെയിൻറ മുകളിൽ ആണോ, അതോ. ��
അങ്ങേരെ ഒന്നിൽ നിന്ന് മാറി മറ്റൊന്നിലേക്ക് ഇറങ്ങി കയറിക്കൊണ്ടിരിക്കുന്നു. ക്രയിൻ ഒരു പ്രതീകം മാത്രമാണ്.
Delete