Friday, August 21, 2020

പരിണാമം

 

പരിണാമം

എന്റെ ഭാര്യ, ശാലിനി ഇവിടെ ദുബായിലേക് വന്നത് നല്ല ഉഷ്ണവും ചൂടും ഉള്ള ജൂൺ മാസ്സത്തിലായിരുന്നു. ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ടു ഞാൻ ഒരു മാസത്തെ മധുവിധു കഴിഞ്ഞു മാധുര്യം വിടുന്നതിനുമുമ്പ് വന്നതാണ്. അതിനു ശേഷമുള്ള ഒരു കൊല്ലത്തിന്റെ വിരഹ ജീവിതം കഴിഞ്ഞാണ് ശാലിനി എത്തുന്നത്. കുടുംബത്തെ (ഭാര്യയെ) കൊണ്ട് വരാനുള്ള കഷിടിച്ചുള്ള ശമ്പളമുള്ളപ്പോഴാണ് ശാലിനിയെ കൊണ്ടു വന്നത്. അതിനുവേണ്ടിയാണ് ഞാൻ ചെറിയ ശമ്പള വ്യത്യാസമുള്ള ജോലി തന്നെ മാറിയത്. ശാലിനിക് വിസ അപേക്ഷിക്കാൻ പോകുമ്പോൾ വിസ കിട്ടുമോ എന്ന് സംശയമുണ്ടായിരുന്നു. അതുകൊണ്ട് വിസ കിട്ടിയതിനു ശേഷമേ താമസത്തിനുള്ള വീട് നോക്കിയുള്ളു. ഏറ്റവും കുറഞ്ഞ വാടകയിൽ നല്ല റൂം നോക്കി നടന്നു നടന്ന്‌ കിട്ടിയത് ദൈര ദുബായിലെ ഹംമരിയയിൽ ആണ്. ജോലി സ്ഥലത്തേക്ക് പോകാൻ ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും കുഴപ്പമില്ല. അഞ്ചു ബെഡ്‌റൂം ഉള്ള ഒരു വില്ലയിൽ ഒരു റൂം ആണ് കിട്ടിയത്. ഒരു മലപ്പുറത്തുകാരൻ മലയാളി എടുത്ത് പാർട്ടീഷൻ ചെയ്ത് അഞ്ചു ഫാമിലിക്കായി മാറ്റിയതാണ്. എന്നാലും കുഴപ്പമില്ല. ഒരുമിച്ചു താമസിക്കാമല്ലോ എന്നാണ് എന്റെ സമാധാനം. ശാലിനി വന്നത് വെള്ളിയാഴ്ച ആയിരുന്നത് കൊണ്ട് യാത്ര ക്ഷീണം മാറ്റാനും, ഇവിടത്തെ ചിട്ട വട്ടങ്ങൾ പറഞ്ഞു കൊടുക്കാനും, വിസ്തരിച്ചു സംസാരിക്കാനും ആ ദിവസം മുഴുവൻ കിട്ടി. ഒരു റൂം ചെറിയ അടുക്കള ചെറിയ ഉമ്മറം(Balcony) മാറ്റിയെടുത്തതാണ്. പിന്നെ ടോയ്‌ലറ്റ് തൊട്ടടുത്ത റൂമിലെ ഫാമിലിയുമായി ഷെയർ ചെയ്യണം എന്നുള്ളതായിരുന്നു വിഷമം. എണ്ണൂറ് ദിർഹംസിനെ ഇത് തന്നെ നല്ല സൗകര്യമുള്ളതാണ് അന്നത്തെതു വെച്ചിട്ട്. ക്ഷീണമെല്ലാം മാറിയതിനു ശേഷം ഞാൻ പറഞ്ഞു.

"എല്ലാം വളരെ ചുരുങ്ങിയ രീതിയിലുള്ള റൂം ആണ്."

നാട്ടിലുള്ള ആളുകൾക്ക് ഷെയറിങ് എന്താണ് പോലും അറിയില്ല. അങ്ങിനെ ഉള്ളവരോടാണ് ടോയ്‌ലറ്റ് ഷെയർ ചെയ്യണം എന്ന് ഞാൻ പറയുന്നത്. അത് പറഞ്ഞപ്പോഴാണ് ഒരു വിഷമം ശാലിനിയുടെ മുഖത്തു നിഴലിച്ചു. എങ്കിലും ശാലിനി പറഞ്ഞു.

"ഇതൊക്കെ ധാരാളമാണ് ചേട്ടാ. നമ്മൾ രണ്ടാൾക്കും ഇതൊക്കെ കൂടുതലാണ്. "ഇതിലൊന്നുമല്ല എന്റെ കാര്യം. എനിക്ക് എങ്ങനെയായാലും ചേട്ടന്റെ കൂടെ താമസിച്ചാൽ മതി. എത്ര കഷ്ടപ്പെട്ട് ഇവിടെ നിന്നാലും കുഴപ്പമില്ല. എനിക്ക് താമസിക്കാനുള്ള സൗകര്യങ്ങളിൽ കുറവിലൊന്നും ഒരു വിഷമവും ഇല്ല. ഒരുമിച്ചു ജീവിച്ചാൽ മതി. പിന്നെ നാട്ടിലെ ചേട്ടന്റെ അമ്മയുടെയും അച്ഛന്റെയും കുത്തു വാക്കുകളും, രാവിലെ മുതൽ വീട്ടിലെ എല്ലാ പണികളും എടുക്കുകയും, പിന്നെ കുറ്റപ്പെടുത്തലുകളും ശാസനകളും കേൾക്കാതെ ജീവിക്കാമല്ലോ. വീട്ടിലെ പണികൾ എടുക്കുന്നതിൽ എനിക്ക് വിഷമമില്ല പക്ഷെ ശാസനകളും കുത്തുവാക്കുകളും സഹിക്കാൻ പറ്റുമായിരുന്നില്ല. പിന്നെ ചേട്ടന്റെ ചേച്ചിമാർ വരുമ്പോഴുള്ള പോര് വർത്തമാനങ്ങൾ ഇവിടെ കേൾക്കണ്ടല്ലോ. അപ്പോൾ ഇത്തിരി ബുദ്ധിമുട്ടിയാലും കുഴപ്പമില്ല. നമുക്ക് ഇതൊക്കെ മതി ചേട്ടാ"

അങ്ങിനെ കേട്ടതിൽ എനിക്കും സന്തോഷമായി. മാസങ്ങൾ പലതു പോയി, ശാലിനി ദുബായിലെ ജീവിത രീതികൾ അടുത്ത അയൽ റൂമിലെ കുടുംബങ്ങളിൽ നിന്ന് മനസ്സിലാക്കി തുടങ്ങി. ശാലിനിയുടെ വീട്ടു ജോലികൾ കഴിഞ്ഞ നേരത്തു കൂട്ടുകൂടലുകളും ഉണ്ടായിരുന്നു. കുടുംബങ്ങളിൽ പലതും കണ്ടും കെട്ടും മനസ്സിലാക്കി തുടങ്ങി. അവരുമായുള്ള ചർച്ചകളിൽ നിന്ന് ഇതിലും കുറഞ്ഞതിനെ ഫ്ലാറ്റിൽ ഷെയറിങ്ങിനു കിട്ടുമെന്ന് അറിവ് കിട്ടി. അത് പ്രകാരം വൈകിട്ടു ഞാൻ ജോലി കഴിഞ്ഞെത്തുമ്പോൾ അതിനെ പറ്റി പറയും. കൂട്ടത്തിൽ അവരിൽ കിട്ടുന്ന അറിവുകൾ എന്നോട് പങ്കു വെക്കും. മാസങ്ങൾ കടന്നു പോകുന്നതിടയിൽ ശാലിനിക്കും മാറ്റങ്ങൾ ഉണ്ടായി തുടങ്ങി. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസ്സം ഛർദിയും തലകറക്കവും വന്നു ഡോക്ടറെ കണ്ടു. അപ്പോഴാണ് മനസ്സിലായത് ഞങ്ങൾക്ക് ഒരു പുതിയ അംഗം കൂടി വരാൻ പോകുന്നു എന്ന്. അതിനിടയിൽ കൂട്ടുകാർ പറഞ്ഞതനുസരിച്ചു ഒരു ഫ്ലാറ്റ് കാണാൻ പോയി ഇഷ്ട്ട പെട്ടു. ഇപ്പോൾ താമസിക്കുന്ന വില്ലയുടെ കുറച്ചുകൂടി ഉള്ളിലോട്ടു പോയി, ഒരു പഴയ കെട്ടിടമാണ് അതുകൊണ്ടു വാടക കുറവായത്. അഞ്ഞൂറ് ദിർഹം. പിന്നെ ആ കെട്ടിടം മെയിൻ റോഡിൽ നിന്ന് കുറച്ചു ഉള്ളിലോട്ട് മാറിയാണ്. ഒരു ഫ്ലാറ്റിൽ മൂന്ന് ഫാമിലിയാണ്. ഇവിടെയും ഞങ്ങള്ക് വേറെ ഫാമിലിയുമായ് ടോയ്ലറ്റ് ഷെറിങ് ആയിരുന്നു. കാണാൻ പോയപ്പോൾ ഞാൻ പറഞ്ഞു.

"വേണ്ട ശാലിനി"

"കുഴപ്പമില്ല ചേട്ടാ”.

കാരണം നാട്ടിലേക്കു അച്ഛനും അമ്മയ്ക്കും ചിലവിനു കഷിടിച്ചു അയക്കാൻ പറ്റിയിരുന്നുള്ളു. പിന്നെ ഇനി ചിലവ് കൂടാനല്ലേ പോകുന്നത്. അതുകൊണ്ടു നമ്മൾക്കു അടുത്ത മാസം മാറാം. ഇവിടുത്തെ ലിഖിതവും, അലിഖിത നിയമ പ്രകാരം ഞങ്ങൾ ആ മാസത്തെ വാടക കൊടുക്കുമ്പോൾ പറഞ്ഞു. ഞങ്ങൾ അടുത്ത മാസം മാറുകയാണെന്ന്. പുതിയ സ്ഥലത്തു ചെന്ന് താമസം തുടങ്ങിയപ്പോഴാണ് മനസ്സിലായത് ഒരു ചെറിയ കിച്ചനിൽ 3 പേര് നിന്ന് ഭക്ഷണം പാചകം ചെയുമ്പോഴത്തെ ബുദ്ധിമുട്ട്. ഇനിയിപ്പോൾ ആറു മാസം കടിച്ചു പിടിച്ചു നിന്നെ പറ്റു. കാരണം വാടക അവിടെ ആറുമാസത്തെ ആദ്യമേ കൊടുത്തിട്ടുണ്ട് ബാക്കി ഇനിയും മൂന്ന് മാസം കൂടിയുണ്ടായിരിരുന്നു. പക്ഷെ അവിടെ താമസിക്കാൻ തീരെ പറ്റാതെ വന്നപ്പോൾ മാറാൻ തീരുമാനിച്ചു. ഒരു മാസം മുമ്പേ പറഞ്ഞാൽ മതിയല്ലോ എന്ന് കരുതി വീണ്ടും റൂം അന്വേഷിക്കാൻ തുടങ്ങി. രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ വേറെ റൂം എടുത്തതിനു ശേഷം ഫ്ലാറ്റിന്റെ ഉടമസ്ഥനോട് പറഞ്ഞപ്പോൾ രണ്ടു മാസത്തെ പൈസ തിരികെ തരില്ലെന്ന് പറഞ്ഞു. അതിനെ പറ്റി തർക്കവും വഴക്കും ആയി. അങ്ങിനെ ആയപ്പോൾ പുതിയ ഫ്ളാറ്റിലേക് തൊട്ടടുത്ത ദിവസം അയാളോട് പറയാതെ തന്നെ മാറാൻ തീരുമാനിച്ചു. പിറ്റേ ദിവസം ഫർണിച്ചറും   സാധനങ്ങളും എടുത്തു മാറ്റുമ്പോൾ അതിനു തടസ്സമായി വാതിലിൽ വന്നു നിന്നു പറയുകയാണ്.

"നിങ്ങൾക് ആറു മാസം കഴിഞ്ഞേ പോകാൻ പറ്റു".

"എനിക്ക് ബാക്കിയുള്ള പൈസ വേണ്ട താൻ എടുത്തോ."

"എനിക്ക് നിന്റെ പൈസ വേണ്ട പക്ഷെ നിങ്ങൾ ഇവിടെ നിന്നു ആറു മാസം തികഞ്ഞിട്ടു പോയാൽ മതി". 

"അത് ബുദ്ധിമുട്ടാകും നിങ്ങൾ വഴിൽ നിന്നു മാറു, ഇല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും"

അപ്പോഴേക്കും അയ്യാളുടെ ഭാര്യ വന്നു പറഞ്ഞു.

"അവര്ക് വേണ്ടെങ്കിൽ നിങ്ങളെന്തിന് തടയുന്നു. തന്നെയുമല്ല അവർ പൈസ വേണ്ട എന്നല്ലേ പറയുന്നത്".

അങ്ങിനെ അന്നേക് അന്ന് തന്നെ അവിടെ നിന്ന് താമസം മാറി. അങ്ങിനെ രണ്ടു മാസത്തെ വാടക നഷ്ടപ്പെടുത്തി നൈഫ് റോഡിൽ, ഫ്രിജ് മുറാർ എന്ന സ്ഥലത്തുള്ള ഫ്ലാറ്റിലേക്ക് മാറി. അവിടെ വാടക എഴുനൂറ്റമ്പതു ദിർഹംസ് ആയിരുന്നു. പിന്നെ വെള്ളവും എലെക്ട്രിസിറ്റി ബില്ല് വേറെ കൊടുക്കണമായിരുന്നു. ഇത് എല്ലാ സ്ഥലത്തും ഉണ്ടായിരുന്നു. അവിടെ ഫ്ലാറ്റ് എടുത്ത കുടുംബവും, ഞങ്ങളും മാത്രമായിരുന്നു. ഒരു ബെഡ്‌റൂം ഹാളുമായിരുന്നു. ഹാൾ പാർട്ടീഷൻ ചെയ്തതിൽ ഞങ്ങളായിരിന്നു. റൂം പാർട്ടീഷൻ ചെയ്തതാണെകിലും സൗകര്യം ഉണ്ടായിരുന്നു. വേറെ വേറെ ടോയ്‌ലറ്റ് ഉണ്ടായിരുന്നു ഇവിടെ. ഈ ഫ്ലാറ്റിൽ വന്നിട്ടു മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും ശാലിനി ഗർഭിണി ആയിട്ടു ആറു മാസം ആയി. ഇവിടെ പ്രസവവും അതിനോടനുബന്ധ പെട്ട കാര്യങ്ങൾക് എനിക്ക് താങ്ങാൻ പറ്റാത്തതായ കാരണം ശാലിനി നാട്ടിൽ പറഞ്ഞയക്കാമെന്നു തീരുമാനിച്ചു. അന്ന് ഇന്നത്തെപോലെ ഇൻഷുറൻസ് ഒന്നും ഉണ്ടായിരുന്നില്ല. രോഗം വന്നാലും എന്ത് ഹോസ്പിറ്റൽ ചിലവുകൾ വന്നാൽ സ്വന്തമായി എടുക്കണം. പ്രസവ സമയത്തു നാട്ടിൽ പോകാമെന്ന് ഞങ്ങൾ തീരുമാനിച്ചു.

ഏഴാം മാസത്തിൽ ശാലിനി നാട്ടിൽ പോയി. കാരണം ഏഴുമാസം കഴിഞ്ഞാൽ വിമാന യാത്ര ബുദ്ധിമുട്ടാണ്. ഞങ്ങൾക് മോളുണ്ടായി. പ്രസവം കഴിഞ്ഞു ഒരു മാസം കഴിഞ്ഞു തിരികെ പോരുകയും ചെയ്തു. മോൾക് യഥാ സമയം എൻ്റെ അസ്സാന്നിധ്യത്തിൽ ഭദ്ര എന്ന് പേരിടുകയൂം ചെയ്തു. തിരികെ പിന്നീട് ശാലിനി ഒരു മൂന്ന് മാസം കൂടി കഴിഞ്ഞാണ് നാട്ടിൽ നിന്ന് വന്നത്. എനിക്കവരെ കൊണ്ടുവരാൻ പോകാനുള്ള സാമ്പത്യബുദ്ധിമുട്ടുകാരണം ഞാൻ പോയില്ല. അതുകൊണ്ടു തിരികെ വന്നത് ശാലിനിയും ഭദ്രയും ഒറ്റയ്ക്കാണ്. തിരികെ വന്നു കുറച്ചു നാൾ കഴിഞ്ഞു ശാലിനി പറയും, ഈ റൂമിൽ മോൾക്ക് അങ്ങോട്ടു ഇങ്ങോട്ടും ഒന്നും തിരിയാൻ സ്ഥലമില്ല. അവൾ മുട്ടിൽ നടക്കാൻ തുടങ്ങിയപ്പോൾ, ശാലിനിയുടെ സ്ഥലമില്ല പ്രശനം കൂടുതൽ പറയാൻ തുടങ്ങി. കൂടാതെ ഭദ്രയുടെ ഒന്നാം പിറന്നാൾ അവിടെ വെച്ച് നടത്തിയതിനു ശേഷം സ്ഥലമില്ലായമയുടെ കാര്യം ഒന്നുകൂടി ശക്തമായി. കാരണം, പിറന്നാളിന് ശാലിനിയുടെ ഒരു പാപ്പനെ വിളിച്ചിരുന്നു. പപ്പൻ പാർട്ടി കഴിഞ്ഞതിനു ശേഷം ശാലിനിയോട് പറഞ്ഞു.

"നിങ്ങൾക് കുറച്ചുകൂടി സൗകര്യമുള്ള റൂമിലേക്കു മാറിക്കൂടെ, മോൾക് ഒന്ന് നടക്കാൻ സൗകര്യത്തിനുള്ളത്."

ഇതും കൂടി കേട്ടപ്പോൾ ശാലിനി ഒന്ന് കൂടി ഉറച്ചു പറയാൻ തുടങ്ങി. പിന്നീട് ശാലിനി പല കൂട്ടുകാരുമായി സംസാരത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന കാര്യം, എന്നോട് പറഞ്ഞു. നമ്മുക്ക് ഒരു ഫ്ലാറ്റ് നേരിട്ടു എടുക്കാം, എന്നിട്ടു ഒരു റൂം റെന്റിനു കൊത്തിട്ടു ഒരു റൂം ഹാളും നമുക്ക് ഉപയോഗിക്കാം. അങ്ങിനെ ഞങ്ങളുടെ ഫ്രണ്ട് ചെയുന്നുണ്ട്. അവരിൽ നിന്നുള്ള പ്രചോദനവും പ്രോത്സാഹനവും ഉണ്ടായിരുന്നു. ആ സമയത്താണ് എനിക്ക് ജോലി പോകുന്നതും, പിന്നീട് ഒരു മാസത്തിനുള്ളിൽ വേറെ തരപ്പെടുന്നതും. പഴയതിനേക്കാൾ ശമ്പളം കുറച്ചു കൂടുതൽ ഉണ്ടായിരുന്നു. അതുകൊണ്ട് ഒരു സമാധാനം തോന്നിയിരുന്നു. കഷിടിച്ചു എല്ലാ കാര്യങ്ങളും നടക്കുമായിരുന്നു. അസുഖം വന്നു ഡോക്ടറും മരുന്നുമാകുമ്പോൾ ആരുടെയെങ്കിലും കൈയിൽ നിന്ന് കടം വാങ്ങേണ്ടിവരും. അതു കാരണം ഏതെങ്കിലും ഒരു മാസം നീക്കിയിരുപ്പു വന്നത് അങ്ങിനെ പോകും. പുതിയ ഓഫീസ് കരാമയിലുമാണ്. അപ്പോൾ ദൈരയിൽ നിന്ന് കരാമാക് പോയി ബസ്സിൽ വരണം. ബസ്സിലായകാരണം ഒരുപാട് സമയമെടുക്കും. അങ്ങിനെ കരാമയിൽ ഓഫീസിനടുത്തു തന്നെ വൺ ബെഡ്‌റൂം ഫ്ലാറ്റ് എടുത്തു. സാമാന്യം പഴക്കമില്ലാത്ത ബിൽഡിംഗ് ആയിരുന്നു, ഹാൾ നല്ല വലിപ്പമുള്ളതായിരുന്നു. ഹാളിൽ ഞങ്ങൾ താമസവും, ബെഡ്‌റൂം വാടകക്ക് കൊടുക്കാമെന്നും തീരുമാനിച്ചു. രണ്ടോ മൂന്നോ എക്സിക്യൂട്ടീവ് ബാച്ചലേഴ്‌സിന് ആയി പേപ്പറിൽ കൊടുത്തു. ആദ്യത്തെ മാസം ആരെയും കിട്ടിയില്ല. പിന്നെത്തെ മാസം രണ്ടു പേര് ഒരുമിച്ചു വന്നു. ആശ്വാസമായി. ഫ്ലാറ്റിന്റെ വാടക വളരെ കൂടുതലായകാരണം ആളെ കിട്ടാനും ബുദ്ധിമുട്ടായി. മൂന്ന് മാസം കൂടുമ്പോൾ, വാടക കൊടുക്കേണ്ട സമയം വരുമ്പോൾ പൈസ തികയാതെ വരുമ്പോൾ കൂട്ടുകാരന്റെ കൈയിൽ നിന്ന് പലിശക്ക് വാങ്ങിയാണ് കൊടുക്കാറ്. കൂട്ടുകാരനോട് പൈസ കടമായി ചോദിച്ചപ്പോൾ അവരും പരുങ്ങലിലാണ്. ഇവിടെ മിഡിൽ ക്ലാസ് കുടുംബമായി കഴിയുന്നവരുടെ എല്ലാവരും ഒരുപോലെ ആയിരുന്നു. അവർ ഒരാളിൽ നിന്ന് പലപ്പോഴും പലിശക്ക് വാങ്ങാറുണ്ടെന്നു പറഞ്ഞു. അവർ തന്നെ അയാളിൽ നിന്ന് വാങ്ങി തരാറുള്ളത്. ഇനിയിപ്പോൾ അവർ തന്നെയാണോ പലിശ കച്ചവടം നടത്തുന്നെന്നറിയില്ല. അന്ന് അങ്ങിനെ കിട്ടാനുണ്ടായത് ഭാഗ്യം എന്ന് വിചാരിച്ചു. അന്ന് എനിക്ക് ഒരു ക്രെഡിറ്റ് കാർഡ് എടുക്കാനുള്ള ശമ്പളമില്ലായിരുന്നു. അതുകൊണ്ട് ക്രെഡിറ്റ് കാർഡ് ഇല്ലായിരുന്നു. അന്ന് ക്രെഡിറ്റ് കാർഡ് കിട്ടണമെങ്കിൽ പതിനായിരം ദിർഹം ശമ്പളം വേണം. അന്ന് ക്രെഡിറ്റ് കാർഡ് അത്ര പ്രചാരത്തിലുമുണ്ടായിരുന്നില്ല. അങ്ങിനെ ഞെങ്ങിയും ഞെരങ്ങിയും ജീവതം മുന്നിലോട്ട് കൊണ്ട് പോകാൻ വളരെ ബുദ്ധിമുട്ടി. രണ്ടുകൊല്ലം അവിടെ ബാച്ചലേഴ്‌സ് പലരും മാറി മാറി വരും പോകും, ഇടക്ക് ഇല്ലാതെയും പോയപ്പോൾ ഇവിടെ നിന്ന് ഇതിലും കുറഞ്ഞതിലേക് മാറാനുള്ള ആലോചനകൾ വന്നു. അന്വേഷണം തുടങ്ങി. ഫ്ലാറ്റിന്റെ കരാർ പുതുക്കുന്നതിന് ഒരുമാസം മുൻപ് ഒരു പഴയ കോളനി ബിൽഡിങ്ങിൽ കിട്ടി. അത് പേപ്പറിൽ കണ്ടു വിളിച്ചപ്പോൾ കിട്ടിയത് ഒരു മുമ്പായികാരി ബ്രോക്കർ ആയിരുന്നു. വാടക നല്ല കുറവുള്ളത് കാരണം അവൾക് രണ്ടായിരം ദിർഹം കമ്മിഷൻ കൊടുത്തു ഉറപ്പിച്ചു. വാടക ഇരുപത്തഞ്ചായിരം ദിർഹംസ്. ഇപ്പോഴുള്ളത് മുപ്പത്തെട്ടായിരം. ആ ഫ്ലാറ്റിന്റെ ആൾ ഒരു വയസ്സൻ സോമാലി ആയിരുന്നു. അങ്ങിനെ അവിടെയും ഒരു മാസത്തെ വാടക പഴയ ഫ്ലാറ്റിൽ ഉള്ളപ്പോൾ താമസം പുതിയ സ്ഥലമായ പഴയ ഫ്ലാറ്റിലേക്ക് മാറി. അത് രണ്ടു ബെഡ്‌റൂം വലിയ ഹാൾ ഉള്ളതായിരുന്നു. ഹാൾ പാർട്ടീഷൻ ചെയ്തിട്ടുണ്ടായിരുന്നു. അത് കൊണ്ട് മൂന്ന് ബെഡ് റൂം ഒരു ചെറിയ ഹാൾ ഉള്ള ഫ്ലാറ്റ് പോലെ ആണ്. ഒരു റൂം വാടകക്ക് കൊടുത്ത രണ്ടു റൂം ഞങ്ങൾ ഉപയോഗിച്ചു. ഒരു വര്ഷം തികയുന്നതിനു മുന്പായി, എട്ടു മാസമായിട്ടുണ്ട്, ഒരു ദിവസം വൈകിട്ടു ഞങ്ങൾ ടി വി കണ്ടു കൊണ്ടിരിക്കുമ്പോൾ കാളിങ് ബെൽ കേട്ടു. ഞാൻ വാതിൽ തുറന്നപ്പോൾ രണ്ടു പേര് നിൽക്കുന്നു. അവർ എന്നെ കണ്ടപ്പോൾ, (അവർ മലയാളികളായിരുന്നു) അത്ഭുതത്തോടെ.

"നിങ്ങൾ ആരാ, ഇവിടെ സോമാലി അല്ലെ താമസം".

പിന്നീട് അവർ തമ്മിൽ പറഞ്ഞു.

"നമ്മൾ ഫ്ലാറ്റ് മാറി പോയോ. ഇത് 112 അല്ലെ!"

"അതെ, ഞങ്ങളാണ് ഇവിടെ താമസം"

എന്ന് ഞാൻ പറഞ്ഞു.

അവരിൽ ഒരാൾ: "നിങ്ങൾ എങ്ങിനെ ഇവിടെ താമസിക്കുന്നത്?".

“ഞാൻ, മഹമൂദ് എന്ന സൊമാലിയുടെ കൈയിൽ നിന്ന് വാടകക്ക് എടുത്തതാണ്". അവർ തമ്മിൽ: "ഓഹോ അങ്ങിനെയാണോ."

അപ്പോൾ അവരിൽ ഒരാൾ സ്വയം പരിചയ പെടുത്തി.

“ഞങ്ങൾ ഈ ഫ്ലാറ്റിന്റെ ഉടമസ്ഥന്റെ ഓഫീസിൽ നിന്നാണ്.” "എന്റെ പേര് ജലീൽ, ഇയാൾ അബൂബക്കർ."

ജലീൽ: "ഈ സോമാലി കഴിഞ്ഞ ആറുമാസമായി വാടക തരാതെ ഒഴിഞ്ഞു മാറി നടക്കുകയാണ്. അവനെ നേരിൽ കാണാനായി വന്നതാണ്. അയ്യാൾ എവിടെയാണ് താമസം അറിയുമോ?"  

"ഈ സോമാലി അല്ലെ ഫ്ലാറ്റിന്റെ ഉടമസ്ഥൻ?"

“അല്ല, ഇപ്പോൾ സോമാലി ഞങ്ങളുടെ അറബാബിന്റെ കൈയിൽ നിന്ന് വാടകക്ക് എടുത്തതാണ്. മുൻപ് ഇത് ഷെയ്‌ഖിന്റ പ്രൈവറ്റ് ഡിപ്പാർട്മെന്റിൽ നിന്ന് നേരിട്ടു എടുത്തതായിരുന്നു. ഇപ്പോൾ ഈ കോളനി ബിൽഡിങ്ങുകൾ പാവപെട്ട ഇവിടുത്തുകാരായ അറബികൾക് സകാത്തായി കൊടുത്തപ്പോൾ, ഞങ്ങളുടെ അറബിക്ക് കിട്ടിയത്.”

അപ്പോൾ എന്നെ ഞാൻ പരിചയപ്പെടുത്തിയതിനു ശേഷം, ഞാൻ പറഞ്ഞു. “എനിക്കറിയില്ല, അയാൾ എവിടെ ആണ് താമസം എന്ന്. ഈ കോളനി ബിൽഡിങ്ങുകളിൽ എതിലോ ഒന്നിലാണ്. സാധാരണ അയാളെ വിളിക്കുമ്പോൾ, ഇവിടെ വന്നാണ് വാടക വാങ്ങാറ് പതിവ്. വെറുതെയാകില്ല സോമാലി ഇത് ബ്രോക്കറെ ഏൽപിച്ചത്, വാടകക്ക് കൊടുക്കാൻ വേണ്ടി."

ജലീൽ: "ഓഹോ അപ്പോൾ നിങ്ങൾ കമ്മീഷനും കൊടുത്തോ?"

"ഉവ്വ് കമ്മീഷൻ കൊടുത്തു."

"എന്തായാലും നാളെ അയാളെയും കൂട്ടി ഞങ്ങളുടെ ഓഫീസിൽ വന്നു അറബാബിനെ കാണു. എന്നിട്ടു ശരിക്കുള്ള കോൺട്രാക്ട് വെക്കണം.”

"ഞാൻ സോമാലിക്ക് കൊടുത്ത പൈസ എങ്ങിനെ ആകും."

“അതെനിക്കറിയില്ല, അത് അർബാബ് തീരുമാനിക്കും. എന്നാൽ ഞങ്ങൾ പോകട്ടെ". അവർ പോകാൻ നിന്നപ്പോൾ ഞാൻ ചോദിച്ചു.

"എവിടെയാണ് ഓഫീസിൽ, എപ്പോഴാണ് വരേണ്ടത്."

“ഓഫിസ് ഷെയ്ഖ് സായിദ് റോഡിൽ, ബ്ലൂ ടവർ ബിൽഡിംഗ്, ഓഫീസ് നമ്പർ 405 ആണ്. വൈകിട്ടു 5 മണിക്ക് ശേഷം വന്നാൽ മതി, അപ്പോഴേ അർബാബ് ഉണ്ടാകു."

ജലീലും അബൂബക്കറും ശരിയെന്നു പറഞ്ഞു പോയി. അവർ പോയതിനു ശേഷം ഞാൻ സോമാലി മഹ്മൂദിന് വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അയാൾ ഓഫിസിൽ വരാമെന്നും പറഞ്ഞു.

     പിറ്റേ ദിവസം ഉടമസ്ഥന്റെ ഓഫീസിൽ ഞനെത്തിയപ്പോൾ, അവിടെ വിസിറ്റേർസ് ചെയറിൽ മഹമൂദ് പേടിച്ചപോലെ ഇരിക്കുന്നുണ്ട്.

"അസ്സലാമുഅലൈക്കും മഹ്മൂദ്."

"വാ അലൈക്കും അസ്സലാം".

എന്നിട്ടു ഞാൻ ജലീൽ ഇരിക്കുന്നിടത്തേക്കു നടന്നു. ജലീൽ എന്നെ കണ്ടപ്പോൾ ഇരിക്കാൻ പറഞ്ഞു. അറബാബിന്റെ റൂമിൽ ആളുണ്ട് അയാൾ പോയിട്ടു സംസാരിക്കാം. അരമണിക്കൂർ കാത്തിരിക്കുന്നതിനിടയിൽ ഞാൻ ജലീൽ നാട്ടിൽ എവിടെയാണെന്നും മറ്റും വിവരങ്ങളും ചോദിച്ചറിയുന്നതിനിടയിൽ. അറബാബിനെ പറ്റി ചോദിച്ചു. അയ്യാൾ ദുബായ് പോലീസിൽ ഒരു സെക്ഷന്റെ മുതിർ (Head of Section) ആണെന്ന് പറഞ്ഞു. സൊമാലിക്ക് കണക്കിന് കൊടുത്തിട്ടുണ്ട്. അതാണ് അയ്യാൾ പേടിച്ചിരിക്കുന്നത് ജലീൽ പറഞ്ഞു. അറബാബ് ഫ്രീ ആയപ്പോൾ വിളിച്ചു. ഞാൻ റൂമിൽ കയറിയപ്പോൾ. "അസ്സലാമുഅലൈക്കും",

“വാ അലൈക്കും അസ്സലാം".

"നിനക്കറിയാമോ നീ എന്താ ചെയ്തതെന്ന്?"

“എനിക്കറിയില്ലായിരുന്നു, ഈ ഫ്ലാറ്റ് മഹമുദിന്റെ അല്ലായിരുന്നു എന്ന്. അതുകൊണ്ടു പറ്റി പോയതാണ്."

“Ok ഒരു കാര്യം ചെയ്തോ പുതിയ കോൺട്രാക്ട് സൈൻ ചെയ്തു ചെക്ക്‌ തന്നു പോകോ, ഞാൻ വേറെയൊന്നും പറയുന്നില്ല. നീ ഫാമിലി ആയിട്ടാണോ?"

"അതെ"

"അത് കാരണം ഞാൻ ഒന്നും ചെയ്യുന്നില്ല."

അറബി നല്ല ആളാണെന്നു തോനുന്നു, അതുകൊണ്ടാണ് മുമ്പുള്ള വാടക എന്റെ കൈയിൽ നിന്ന് വാങ്ങാഞ്ഞത്‌, ഞാൻ വളരെ നന്ദി എന്ന് പറഞ്ഞിറങ്ങി. എല്ലാം കഴിഞ്ഞിറങ്ങാൻ നേരത്തു സൊമാലിയോട് ഞാൻ ചോദിച്ചു

"ഞാൻ തന്ന ഒരു ചെക് മാറാനുള്ളത് എനിക്ക് തിരികെ തരണം"

"ഒകെ, ഒകെ."  

എന്ന് പേടിച്ച പോലെ പറഞ്ഞു.

ഞാൻ ആ ചെക്കിനായി പലതവണ ഫോണിൽ വിളിക്കുമ്പോഴും, കൊണ്ട് തരാമെന്നു പറയും എന്നല്ലാതെ, അവൻ കൊണ്ട് തന്നില്ല. പിന്നെ ഫോൺ എടുക്കാതെ ആയി. അങ്ങിനെ ആയപ്പോൾ ചെക്കിന്റെ ഡേറ്റിനു മുന്പായി ബാങ്കിൽ പോയി Stop Payment request കൊടുത്തു, അങ്ങിനെ പൈസ പോകാതെ രക്ഷപെട്ടു.

  ഈ ഫ്ലാറ്റിൽ ഞങ്ങൾ വാടകക്ക് കൊടുക്കുന്ന പല പരീക്ഷണങ്ങൾ നടത്തി. ആദ്യം രണ്ടു ബാച്ചലേഴ്‌സിന് ആയിരുന്നു. പിന്നെ മോൾ വലുതായി വരികയല്ലേ പിന്നെ പലകാര്യങ്ങളെ കൊണ്ടും കപ്പിൾസ് വെക്കാൻ തുടങ്ങി. മിക്കവാറും ഒരു കൊല്ലത്തിൽ 2 തവണ വന്നും പോയുമിരിക്കും. ആറുമാസം ആകുമ്പോഴേക്കും അവർ സ്വന്തമായി ഫ്ലാറ്റ് എടുത്തു പോകും. അല്ലെങ്കിൽ വേറെ കാരണത്താൽ. അങ്ങിനെ കപ്പിൾസിനെ കിട്ടാതെ വന്നപ്പോൾ ഒരു കുട്ടിയുള്ളവരെ വച്ചു. അവരെ ആറുമാസം സഹിക്കേണ്ടി വന്നു എന്ന് പറഞ്ഞാൽ മതി. കാരണം എന്നും വൈകിട്ടു ഞാൻ വരുമ്പോൾ മോളെ ഉപദ്രവിച്ചതിന്റെ പരിഭവവും, കഥയും പറച്ചിലാണ് മോളും ശാലിനിയും. മോള് പാവമായതുകൊണ്ടാകാം ഉപദ്രവമേൽക്കേണ്ടി വരുന്നത്. ഉപദ്രവം സഹിക്കാതെ വന്നപ്പോൾ, അടുത്ത മാസം നിങ്ങൾ മാറിക്കോളു എന്ന് ഞങ്ങൾ അങ്ങോട്ടു പറഞ്ഞു, പറഞ്ഞയച്ചു. പിന്നീട് പലരും വന്നും പോയി, വർഷങ്ങൾ അവിടെ താമസിച്ചു. അതിനിടയിൽ ഞങ്ങൾക് മോനുണ്ടായി. അങ്ങിനെ വർഷങ്ങൾ പോയിക്കൊണ്ടിരുന്നു. മോൻ ആദി ഹൈസ്കൂൾ, മോൾ എഞ്ചിനീറിങ്ങിനു നാട്ടിൽ ചേർന്നു. ഒരു ആവറേജ് ഗൾഫ് കാരന്റെ മക്കളെ പോലെ. ഒരു നീണ്ട കാലയളവ്, അതായതു പതിനഞ്ചു വര്ഷം ഒരേ ഫ്ലാറ്റിൽ തന്നെ. കരാമ ഞങ്ങൾക്കു സ്വന്തം ദേശം പോലെ അല്ല സ്വന്തം ദേശം തന്നെ ആയി. ഇതിനിടയിൽ ഓരോ രണ്ടു വർഷമോ ചിലപ്പോൾ വര്ഷത്തിലോ ഫ്ലാറ്റിന്റെ വാടക കൂട്ടി കൂട്ടി എഴുപതിനായിരം ആയി. നേരിട്ടു ബിൽഡിംഗ് ഉടമസ്ഥന്റെ റിയൽ എസ്റ്റേറ്റ് മാനേജ്‌മന്റ് ആയതിനു ശേഷമാണ് കാര്യമായ വാടക വർധന ഉണ്ടായത്. എഴുപത്തിനായിരത്തിൽ നിന്ന് കൂട്ടുമെന്നുള്ള നോട്ടീസ് കിട്ടിയപ്പോൾ, ഞങ്ങൾ മാറുന്നതിനെ പറ്റി ചിന്തിക്കാൻ തുടങ്ങി. തന്നെയുമല്ല ഈ ഷെയറിങ് ജീവിതം വല്ലാതെ അലസോരവും ബുദ്ധിമുട്ടുകളും കൂടി തുടങ്ങി.

"ഇനി ഇങ്ങിനെ ഷെയറിങ് വേണ്ട. ഞാൻ ഇത്ര കാലവും, ഈ ഫ്ലാറ്റിൽ ഒതുങ്ങി കൂടി, കൂടെ താമസിക്കുന്നവരുടെ പ്രശ്ശനങ്ങൾ സഹിച്ചു മതിയായി.”

ഇങ്ങിനെ പലപ്പോഴും ശാലിനി പറയാറുണ്ടായിരുന്നു. പക്ഷെ ഒരു നല്ല ഫ്ലാറ്റ് സ്വന്തമായി വാടകക്ക് എടുക്കാനും ഒറ്റക്ക് താമസിക്കാനും കഴിയാത്തതുകൊണ്ട് ഇത്രയും വര്ഷം അവിടെ തന്നെ തുടരുകയായിരുന്നു. ഇപ്പോൾ ഈ പഴയ ഫ്ലാറ്റിനു വലിയ വാടക ആയപ്പോൾ മാറുക തന്നെ എന്ന് തീരുമാനിച്ചു. ശാലിനി പറഞ്ഞു.

“ഇനി എടുക്കുന്നെങ്കിൽ ചെറിയ ഒരു മുറിയുള്ള ഫ്ലാറ്റായാലും വേണ്ടില്ല ഒറ്റയ്ക്ക് മതി".

വീണ്ടും പതിനഞ്ചു വർഷത്തിനുശേഷം ഫ്ലാറ്റ് അന്വേഷണം തുടങ്ങി. ഇപ്പോൾ ഒരു ഗുണമുണ്ട് എവിടെയും പോയി എടുക്കാം. കാരണം ഇതിനിടയിൽ, ഏതൊരു ഇടത്തരം മലയാളികളെ പോലെ ഞാൻ ഡ്രൈവിംഗ് ലൈസൻസ് എടുത്ത്, ഒരു നിസ്സാൻ സണ്ണി സെക്കന്റ് ഹാൻഡ്, പത്തു വര്ഷം പഴക്കമുള്ള കാറും വാങ്ങിച്ചിരുന്നു. നീണ്ട മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവിൽ ഖിസൈസിൽ വൺ ബെഡ്‌റൂം എടുത്തു. വളരെ പഴക്കമില്ലാത്ത ഫ്ലാറ്റ്. വാടക മുപ്പത്താറായിരം. ശാലിനിക്കും ആദിക്കും കരാമ വിട്ടു പോരാൻ ഒട്ടും ഇഷ്ടമില്ല. അതങ്ങിനെയാണ് കരാമ മാത്രമല്ല ഏതെങ്കിലും ഒരു നാട്ടിൽ വര്ഷങ്ങളോളം താമസിച്ചാൽ പിന്നെ അവിടെ വിട്ടു പോരാൻ ഒരു വല്ലാത്ത വിഷമമാണ്. അത് ചിലപ്പോൾ ഒരു വർഷത്തോളം നീണ്ടു നിൽക്കും. അങ്ങിനെ ഡിസംബർ 30 2010 ഞങ്ങൾ പുതിയ ഫ്ളാറ്റില്ലേക്ക് മാറി. ഇവിടെ വന്നപ്പോൾ ആദ്യമാദ്യം ശാലിനിക്ക് വളെരെ വിഷമം പോലെ ആയിരുന്നു, അവിടത്തെ അയൽക്കാരെയും ഫ്രൻഡ്‌സിനെ കാണാൻ പറ്റാത്തതിൽ. പിന്നെ ശാലിനിക്ക് ഫ്ലാറ്റ് നല്ല സൗകര്യമുള്ളതായകാരണം കുറച്ചു വിഷമത്തിനു ആശ്വാസം. പിന്നെ അധികം ദൂരയല്ലാതെ സൂപ്പര്മാര്ക്കറ്റും ഉള്ളതും. കരാമയിലെ പോലെ ഇല്ലെങ്കിലും എല്ലാ കാര്യങ്ങൾക്കും ഇവിടെ വിട്ടു പോകേണ്ട എന്നുള്ളതാണ് ശാലിനിയുടെ സമാധാനം. കരാമയിലെ പോലെ വ്യത്യസ്തമായി ഒരു പാടില്ലെന്ന് മാത്രം. ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും അവിടെയും ഞങ്ങൾ യോജിച്ചു. പ്രത്യേകിച്ച് ശാലിനി. പതുകെ പതുകെ അവിടെയും ശാലിനി ചങ്ങാതിമാരെ ഉണ്ടാക്കി. എവിടെ ചെന്നാലും കൂട്ടുകാരെ ഉണ്ടാകാൻ ഒരു പ്രത്യേക കഴിവ് തന്നെ ആയിരുന്നു.

ഇതുവരെയും ഇപ്പോഴും ഞങ്ങൾ വിൻഡോ എയർ കണ്ടിഷണർ ആണ് ഉപയോഗിക്കുന്നത്. ഇപ്പോൾ ശാലിനി പറയും.

“നമ്മൾക്ക് എന്ന ഒരു സെൻട്രൽ എസി ഉള്ള ഫ്ലാറ്റിൽ എന്നാണു താമസിക്കാൻ പറ്റുക.”

ശാലിനിയുടെ പല കൂട്ടുകാരും അങ്ങിനെയുള്ള ഫ്ളാറ്റുകളിലാണ്. ശാലിനി പറയും.

"വിൻഡോ എസിക്കു കറന്റ് ബില്ല് കൂടുതൽ വരും".

ശരിയാണ് സെൻട്രൽ എസി ഫ്‌ളാറ്റുകളുടെ കറന്റ് ബില്ല് ബിൽഡിംഗ് ഉടമസ്ഥാരാണ് ആണ് അടക്കുന്നത്. പക്ഷെ അങ്ങിനെയുള്ള ഫ്ലാറ്റിനു വാടകയും കൂടുതലാണ്. അതു കൂടാതെ, പറയുന്നതിനിടക്ക് ഇപ്രകാരവും പറയും.

"നമുക്കിത് കിട്ടിയത് നന്നായി. ‘നമ്മുടെ വരവിനൊത്തതിനുള്ളതിലെല്ലേ നമുക്ക് പറ്റുകയുള്ളു.”’

ഇവിടെ ഓരോ വർഷവും വാടക കൂടുമായിരുന്നു. മൂവായിരവും അയ്യായിരവും ഒക്കെയാണ് കൂട്ടുക. ഇതിനിടയിൽ പലപ്പോഴും ശാലിനി പറയുമായിരുന്നു. പലരും ഇവിടെ ഫ്രിഹോൾഡ് പ്രോപ്പർട്ടിയിൽ ഫ്ലാറ്റ് വാങ്ങുന്നുണ്ട്. വാങ്ങിയാൽ നല്ലതാണ്. പിന്നെ നമ്മൾക്ക് വാടക കൊടുക്കണ്ടല്ലോ. ഞാൻ പറയും.

"അതിനൊക്കെ ഒരു പാട് പൈസ ആദ്യം മുടക്കണം. പിന്നെ അതിന്റെ പൈസ കൊടുക്കാൻ, ലോൺ ഒക്കെ എടുക്കേണ്ടി വരും. ഇപ്പോൾ തന്നെ നാട്ടിൽ വസ്തു വാങ്ങുന്നതിന് എടുത്ത ലോൺ അടച്ചുകൊണ്ടിരിക്കയാണ്."

"അതൊക്കെ വേണ്ടി വരും. എന്തെങ്കിലും നല്ല കാര്യങ്ങൾ പറഞ്ഞാൽ ഈ ചേട്ടൻ ഇങ്ങിനെയാണ്‌. അത് അങ്ങിനെയാണ്, ഇപ്പോൾ പൈസ തികയുന്നില്ല.  പിന്നെ ചിലവിന്റെ കണക്കുകൾ നിരത്തുകയായി. എനിക്കൊന്നും കേൾക്കണ്ട, എന്തെങ്കിലും പറഞ്ഞാൽ എന്നും ഇതു തന്നെയല്ലേ പറയുന്നത്"

“ഇങ്ങിനെയൊക്കെ ജീവിക്കാൻ പറ്റിയതിൽ ഞാൻ ദൈവത്തോട് നന്ദിയുണ്ട്. ഇങ്ങനെയൊക്കെ നല്ല രീതിയിൽ പോയാൽ മതിയെന്ന് എനിക്ക്‌ളൂ.”

 "ആ ഇതും പറഞ്ഞിരുന്നാൽ മതി. നമ്മൾ ആദ്യം സ്വപനം കാണണം, പിന്നെ ആഗ്രഹിക്കണം, പിന്നെ വേണമെന്ന് വെച്ച് നടത്താനുള്ള മനസ്സ് വേണം, എങ്കിൽ നമ്മൾ വിചാരിച്ചതു നടക്കും."

"എങ്ങിനെ നടക്കും!" മാസം കിട്ടുന്ന ശമ്പളത്തിന്റെ മൂന്നിൽ ഒന്ന് ലോൺ കട്ടാകും, പിന്നെ മോളുടെ കോളേജ് ഫീസ്, മോന്റെ സ്കൂൾ ഫീസ്, വീട്ടിലെ ചിലവുകൾ കഴിഞ്ഞാൽ ഒന്നും ബാക്കിയുണ്ടാകാറില്ല എന്നുള്ള സത്യം ശാലിനിക്കും അറിയാവുന്നതാണ്, എന്നിട്ടും ഇങ്ങനെയേ പറയു. പിന്നെ ഞാൻ ഈ സംസാരം നിറുത്താൻ വേണ്ടി പറയും. ങ്ഹാ നമുക്ക് നോക്കാം."

മാസങ്ങൾ വേഗമല്ലേ പോകുന്നത്. വാടക പുതുക്കുന്ന സമയമാകുന്നതിനു മാസങ്ങൾ മുന്നേ തന്നെ ശാലിനി പറയാൻ തുടങ്ങി. നമുക്ക് സെൻട്രൽ എ സി ഉള്ള ബിൽഡിങ്ങിൽ ഇപ്പോൾ തന്നെ നോക്കി തുടങ്ങാം. ഞാൻ പറയും.

“ആവാം”

അത് പറയുമ്പോൾ ശാലിനി പറയും.  “

ഈ ചേട്ടനോട് ഞാനെന്തെങ്കിലും പറഞ്ഞാൽ ഒരു ചൂടും ഇല്ല.”

അങ്ങിനെ പല തവണ പറയാൻ തുടങ്ങിയപ്പോൾ, പല ഫ്ലാറ്റുകൾ പോയി കണ്ടു. ഒന്നും ഞങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങന്നതല്ലായിരുന്നു ആ കാര്യം ശാലിനിക്ക് മനസ്സിലായി. അങ്ങിനെ അതിനെപറ്റി ഇപ്പോൾ ശാലിനി പറയതായി. അതിനു പകരം പുതിയതൊന്ന് പറയാൻ തുടങ്ങിയിരിക്കുന്നു. സ്വന്തമായി ഫ്ലാറ്റ് വാങ്ങുന്നതിനെപറ്റി. ആ കാര്യത്തെപറ്റി ഇപ്പോൾ ശാലിനി ഇടക്കിടെ പറയും. പിന്നെ പറയും.

"നമ്മുക്ക് വേറെ എന്തെങ്കിലും വഴി കണ്ടെത്തണം".

അങ്ങിനെ സംസാരിച്ചു വന്നപ്പോഴാണ് ശാലിനി പറഞ്ഞത്.

“നമ്മുക്ക് ഇപ്പോഴുള്ള ലോൺ ടോപ് അപ്പ് ചെയ്താൽ കുറച്ചു പൈസ കിട്ടുമല്ലോ.”

"ലോൺ ടോപ് അപ്പ് ചെയ്താലും നമുക്കതു എടുക്കാൻ പറ്റില്ല. പിന്നെ അതിനു ഡൌൺ പ്യേമെൻറ് മാത്രം പോരല്ലോ പിന്ന്നെ അതിന്റെ ബാക്കി ഇൻസ്റ്റാൾമെന്റ് മാസ മാസം അടക്കണമല്ലോ അതെവിടുന്നു അടക്കും"

ഇങ്ങിനെ പലപ്പോഴും ചർച്ചകൾ വരും, ചിലപ്പോൾ ഞാൻ നിർബന്ധമായി നിർത്തിക്കേണ്ടുന്ന അവസ്സരം വരെ പോകും. എന്നാലും പിന്നെയും രണ്ടു ദിവസം കഴിഞ്ഞു ശാലിനി ഈ വിഷയം സംസാരത്തിൽ കൊണ്ടു വരും. ഒരു വലിയ ആഗ്രഹമെന്നുള്ള പോലെ പറഞ്ഞു തുടങ്ങും. പലപ്പോഴും ശാലിനി പറയും.

"നമ്മൾ ആദ്യം ആഗ്രഹിക്കണം. ആഗ്രഹിച്ചാലേ നമുക്ക് നേടേണ്ടത് നേടാൻ പറ്റു. ആഗ്രഹ മില്ലാതെയിരുന്നാൽ നമുക്ക് ഒന്നും നടക്കുകയില്ല."

ശരിയാണ് പക്ഷെ നമുക്ക് സാധിക്കാത്ത കാര്യങ്ങൾ ആഗ്രിഹിച്ചാൽ, നടക്കാതെ വരുമ്പോൾ അത് ദുഖവും മനസ്സിന് പിരിമുറുക്കവും ഉണ്ടാക്കുന്നു. അത് പിന്നെ കുടുംബത്തിലെ സമാധാനം ഇല്ലാതാക്കുന്നു. ശാലിനിയുടെ ഈ ചർച്ചകൾക് പലപ്പോഴും ആദിയും ഒരു സപ്പോർട്ട് എന്ന നിലയിൽ സംസാരിക്കും.

"അത് ശരിയാണ് അച്ഛാ നമുക്ക് സ്വന്തമായി എടുത്താൽ പിന്നെ വാടക കൊടുക്കണ്ടല്ലോ".

“ശരിയാണ്, നമുക്ക് സാധിക്കാത്ത കാര്യമാണ്.'

അതു പറഞ്ഞാൽ പിന്നെ ആദി ഒന്നും പറയില്ല. പിന്നെ ആ ചർച്ച അവിടെ നിന്നുപോകും. അങ്ങിനെയിരിക്കുമ്പോൾ ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞുവന്നപ്പോൾ, ശാലിനി അന്നത്തെ ന്യൂസ് പേപ്പർ പൊക്കി കാണിച്ചു വന്നു പറഞ്ഞു.“

“ഇതിലൊന്ന് നോക്കിയേ”.

“എന്താണ് പ്രത്യേകിച്ച്?”

“അതൊന്നു തുറന്നു നോക്കൂ.”

“കുറച്ചു കഴിഞ്ഞു പോരെ.”

“പോരാ ഇപ്പോൾ തന്നെ നോക്കണം.”

“ശരി നോക്കി കളയാം.”

“നോക്കി കളയാനല്ല. അതിനെ പറ്റി ആലോചിക്കാനാണ്.”

“ശരി.”

ഞാൻ ന്യൂസ് പേപ്പർ വാങ്ങി ഓരോ പേജ് മറിച്ചു നോക്കികൊണ്ടിരുന്നപ്പോൾ, ശാലിനി എൻ്റെ കൈയിൽ നിന്ന് പേപ്പർ വാങ്ങിച്ച്.

“അവിടെയൊന്നും നോക്കണ്ട ഞാൻ എടുത്തു തരാം.”

വേഗം നടുവിലെ ഒരു മുഴു പേജ് പരസ്യം കാണിച്ചു. എന്നിട്ടു ശാലിനി പറഞ്ഞു.

“'ഇതൊന്നു വായിച്ചു നോക്കൂ.”

ഞാൻ നോക്കിയപ്പോൾ, അതൊരു ഫ്രീ ഹോൾഡ് പ്രോപ്പർട്ടിയുടെ പുതിയ പ്രോജക്ടിന്റെ പരസ്യം ആണ്. അതിൽ വലിയ അക്ഷരത്തിൽ കൊടുത്തിട്ടുണ്ട് ഇങ്ങനെ. Per month 4800 Dirhams only (1%) എന്ന്.

“ചേട്ടൻ ഇത് നോക്കിയേ, മാസം 4800 Dirhams അല്ലെ കൊടുക്കേണ്ടൂ. ഇത് നല്ലതല്ലേ, ഇപ്പോൾ നമ്മൾ കൊടുക്കുന്ന വാടകയല്ലേ വരുന്നുള്ളു. നമുക്ക് ഇത് നോക്കിയാലോ.”

“ഇത് വിശദമായി ഒന്ന് നോക്കട്ടെ.”

“നന്നായി നോക്കിയിട്ടു മതി.”

ഞാനൊരു സാമ്പത്തിക വിദഗ്ധനെ പോലെ ഒന്ന് നന്നായി അമർന്നിരിക്കുന്നതു കണ്ടപ്പോൾ ശാലിനി.

“ഓ ഒരു വലിയ ആള് വന്നിരിക്കുന്നു.”

ഞാനതു കേൾക്കാത്ത പോലെയിരുന്നു പരസ്യം നന്നായി പഠിച്ചതിനു ശേഷം പറഞ്ഞു.

“ശാലിനി ഇത് അവർ പറഞ്ഞിരിക്കുന്നത് ശരിയാണ്. പക്ഷെ ഇതിൽ ആദ്യം ഇരുപത്തഞ്ചു ശതമാനം കൊടുക്കണം പിന്നെ വരുന്ന മാസങ്ങളിൽ ആണ് ഈ പറഞ്ഞിരിക്കുന്നത്. അതു അവർ ചെറുതായി കൊടുത്തിരിക്കുകയാണ്. ഈ ഇരുപത്തഞ്ചു ശതമാനം 120000 Dirhams ആദ്യം കൊടുക്കണം. പിന്നെ മാസം 4800 Dirhams. പിന്നെ ഫ്ലാറ്റ് കൈയിൽ കിട്ടുന്നത് രണ്ടു കൊല്ലം കഴിഞ്ഞാണ്. പിന്നെ താമസം തുടങ്ങിയാൽ മൈന്റെനൻസ് ഫീ എല്ലാ മാസം വേറെയും വരും. അതിപ്പോൾ പറഞ്ഞിട്ടില്ല. അതു ചുരുങ്ങിയത് ഒരു ആയിരം ദിർഹം വരുമെന്നാണ് ഞാനൂഹിക്കുന്നത്. ഈ കണക്കുകൾ ഒന്നും ശാലിനി ശ്രെദ്ധിക്കാതെയാണ് പറയുന്നത്. ആകെ കാണുന്നത് മാസം 4800 Dirhams മാത്രം മതി എന്നുള്ളതാണ്. ഇതൊക്കെ നമുക്കു നടക്കുമോ?”

"എന്താ നടക്കാതിരിക്കാൻ, വേണമെന്നു വിചാരിച്ചു കാര്യങ്ങൾ നോക്കി പ്ലാൻ ചെയ്താൽ പറ്റും."

ഇന്നും ശാലിനി ഒരു മൂഡ് ഓഫാക്കാൻ ഉള്ള പുറപ്പാടിലാണ്. 

"ചേട്ടൻ ഒന്നാലോചിക്കു. എന്നിട്ടു വെറുതെ നമുക് ഡെവലപ്പേഴ്സിന്റെ ഓഫീസിൽ ഒന്ന് പോയി നോക്കാം ഒഴിവുള്ളപ്പോൾ."

ഇനി അതിനെ പറ്റി ഒരു സംസാരം ഉണ്ടാക്കേണ്ട എന്ന് കരുതി മനസ്സില്ല മനസോടെ ഞാൻ പറഞ്ഞു.

“അ ഒഴിവുള്ളപ്പോൾ പോയി നോക്കാം." 

ഇത് പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞു, ശാലിനി ചോദിക്കാൻ തുടങ്ങി എന്നാണ് നമുക് ആ ഓഫീസിൽ പോകേണ്ടതെന്. ഞാൻ പലപ്പോഴായി പലകാരണം പറഞ്ഞ് ഒഴിഞ്ഞു മാറുകയാണെന്ന് ശാലിനിക് തോന്നി തുടങ്ങിയിട്ടുണ്ടാകണം. ശാലിനി ഒരു ദിവസം പറഞ്ഞു.

"നമുക്ക് നാളെ പോയി വിവരങ്ങൾ അറിയാം".

ഇനി ഒഴിഞ്ഞു മാറാൻ പറ്റില്ലെന്ന് വന്നപ്പോൾ, പോകാൻ എന്ന് സമ്മതിച്ചു. ഞങ്ങൾ ഒരു ദിവസം, എനിക്ക് മനസ്സില്ലാ മനസ്വാടെ ഡെവലപ്പേഴ്സിന്റെ  ഓഫീസിൽ പോയി. അവിടെ ഏതൊരു ഡെവലപ്പേഴ്സിന്റെ പോലെ തന്നെ, ആരെയും ആകർഷിക്കും വിധത്തിൽ ഫ്‌ളാറ്റുകളുടെ മോഡൽസും പിന്നെ പവർ പോയിന്റ് പ്രസേൻറ്റേഷനും ഫ്ളാറ്റിലൂടെയുള്ള വാക് ത്രൂ 3D വിഷുവൽസ് കാണിച്ചു. അവരുടെ കച്ചവട തന്ത്രത്തിൽ ശാലിനി പെട്ടു കണ്ണ് മഞ്ഞളിച്ചിരുന്നു. അവരുടെ മുന്നിൽ വെച്ച് നമുക് ഇപ്പോൾ രജിസ്റ്റർ ചെയാം എന്ന് എന്നോട് പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു.

“ഇപ്പോൾ രജിസ്റ്റർ മാത്രം മതി സാർ. മൂന്ന് മാസം കഴിഞ്ഞു അഡ്വാൻസ് തന്നാൽ മതി.”

പിന്നീട് ബാങ്ക് ലോണിനുള്ള കാര്യങ്ങൾ അവർ തന്നെ ചെയ്യാം എന്ന് പറഞ്ഞു. നിങ്ങൾ നിങ്ങളുടെ വിസ ഡീറ്റെയിൽസ് കമ്പനി ലെറ്റർ, ബാങ്ക് സ്റ്റേറ്റ്മെന്റ് തുടങ്ങി ഒരു ലിസ്റ്റ് തന്നു. ഇതെല്ലം തന്നാൽ ബാക്കി എല്ലാം ഞങ്ങൾ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു. തത്കാലം രക്ഷപെടാൻ അന്ന് രജിസ്റ്റർ ചെയ്തു പോന്നു. ഒരാഴ്ച കഴിഞ്ഞു അവർ വിളിക്കാൻ തുടങ്ങി സാറ് പേപ്പേഴ്‌സ് കൊണ്ട് തന്നില്ല അതിനും പുറമെ ശാലിനി എന്നും ചോദിക്കും കമ്പനിയിൽ നിന്ന് ലെറ്റർ കിട്ടിയോ ബാങ്ക് സ്റ്റേറ്റ്മെന്റ് കിട്ടിയോ എന്ന്. വാസ്തവത്തിൽ ഞാൻ കമ്പനി ലെറ്റെറിനും ബാങ്ക് സ്റ്റെമെന്റിനും അപേക്ഷ കൊടുത്തിരുന്നില്ല. അങ്ങിനെ എന്നും ചോദ്യവും ഫോൺ വിളികളുമായപ്പോൾ അപേക്ഷ കൊടുത്തു. രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ എല്ലാം കിട്ടി. പിന്നീട് ശാലിനി ചോദിക്കാൻ തുടങ്ങിയപ്പോൾ എല്ലാം ശരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു. ശാലിനി അത് കേട്ടതും.

"നമുക്ക് നാളെ തന്നെ കൊണ്ട് കൊടുക്കാം."

അത് കൊണ്ട് കൊടുത്തു രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഡെവലപ്പേഴ്സിന്റെ ഓഫീസിൽ നിന്ന് ഫോണിൽ വിളിച്ചു പറഞ്ഞു, സാറ് ഇവിടെ വന്നു കുറച്ചു പെയ്‌പെഴ്സിൽ ഒപ്പു വെക്കണം ഒഴിവു പോലെ വന്നു ചെയ്യൂ. ഞാനും ശാലിനിയും കൂടി പോയി അവരുമായുള്ള കോൺട്രാക്റ്റും ടൈറ്റിൽ ഡീഡിനുള്ള രേഖകളിൽ സൈൻ ചെയ്തു. ഒരു ആഴ്ച കഴിഞ്ഞപ്പോഴേക്കും അവരുടെ ഓഫീസിൽ നിന്ന് അവരുടെ പ്രതിനിധി ഫോൺ ചെയ്തു പറഞ്ഞു. ലോൺ എല്ലാം ശരിയായിട്ടുണ്ട്. ആദ്യത്തെ ഒരു ഗഡുവിലെ അതായതു DownPayment പകുതി പൈസ സാർ കാഷോ ചെക്കോ ആയി തരണം. ഞാൻ ചോദിച്ചു.

"എത്രയാണ്".

അവിടത്തെ അക്കൗണ്ടന്റ് പറഞ്ഞു: "അറുപതിനായിരം. സാരമില്ല സാർ രണ്ടാഴ്ചക്കകം അടച്ചാൽ മതി.”

ഞാൻ ആലോചിച്ചു, ഇനി ഈ പൈസ ഉണ്ടാക്കാൻ എവിടെ എങ്ങിനെ. വൈകിട്ടു വീട്ടിൽ ചെന്ന് ശാലിനിയോട് ഇക്കാര്യം പറഞ്ഞു.

" ഈ പൈസക്ക് എവിടെ പോകും ഞാൻ "

“നമ്മുക്ക് നമ്മുടെ അടുത്ത ആരുടെയെങ്കിലും കൈയിൽ കടമായി ചോദിക്കാം.”

"എനിക്ക് പറ്റില്ല കടം ചോദിച്ചു നടക്കാൻ".

"അങ്ങിനെ ചോദിച്ചു നടക്കേണ്ട, നമ്മുടെ ഗോപാലൻ ചേട്ടനോട് ചോദിച്ചാൽ കുറച്ചു കിട്ടും എന്നാണ് തോന്നുന്നത്. ചോദിച്ചാലല്ലേ കിട്ടുമോ എന്ന് അറിയുക".

പിന്നെ അത് പോലെ കിട്ടുന്നവരോടും. അങ്ങിനെ പലരിലും നിന്നുമായി ഒപ്പിച്ചു മൂന്നാഴ്ച കഴിഞ്ഞു, അറുപതിനായിരം ദിർഹംസ് അടച്ചു. അപ്പോൾ അവിടത്തെ അക്കൗണ്ടന്റ് പറഞ്ഞു.

“സാർ ഇനി എല്ലാ പൈസയും ബാങ്ക് ലോൺ ആയി സമയ സമയത് അടച്ചോളും, സാർ ഇനി ഒന്നും അറിയണ്ട".

അത് കേട്ടപ്പോൾ ആശ്വാസം തോന്നിയെങ്കിലും. ഇനി ഈ ലോണിനിന്റെ EMI കൂടി എങ്ങിനെ ഉണ്ടാക്കും എന്നായിരുന്നു എന്റെ മനസ്സിൽ. ഓഫീസിൽ ഇനി മാക്സിമം ഓവർ ടൈം ചെയ്യുക തന്നെ. അത് ചെയ്താലും തികയുമോ എന്നറിയില്ല. പിന്നെ ഓവർ ടൈമിനെ പ്രതീക്ഷിക്കാൻ പറ്റില്ലല്ലോ. കമ്പനിയിൽ തിരക്കുള്ള പ്രൊജക്റ്റ് വരുമ്പോഴല്ലേ ഓവർ ടൈം ഉണ്ടാകു. ആ വരുന്നത് പോലെ നോക്കാമെന്നു കരുതി ഞാൻ ആശ്വസിച്ചു. രണ്ടു മാസം കഴിഞ്ഞപ്പോൾ ഹോം ലോണിന്റെ EMI അകൗണ്ടിൽ നിന്ന് standing instruction പ്രകാരം കട്ട് അകാൻ തുടങ്ങി. ശമ്പളം വന്നാൽ പേർസണൽ ലോണിന്റെ EMI കഴിഞ്ഞുള്ളത് മാത്രമേ അവൈലബിൾ ബാലൻസ് കാണിക്കുകയുള്ളു. ഹോം ലോണിന്റെ EMI സമയമാകുമ്പോൾ ഓട്ടോമെറ്റിക്‌ ട്രാൻസാക്ഷൻ മാത്രമേയുള്ള. അത് കാരണം ചിലപ്പോഴക്കെ അതിന്റെ സമയത്തിന് മുന്നേ തിരിമറിയും ചെയാറുണ്ട്. പിന്നെ ക്രെഡിറ്റ് കാർഡിൽ അടക്കാൻ കഷിടിച്ചു ഉണ്ടാകും. അതു തന്നെ ഉണ്ടാകുന്നത് എല്ലാ ദിവസവും രണ്ടു മണിക്കൂറും, പിന്നെ എല്ലാ വെള്ളി ശനിയും ഓവർ ടൈം ചെയ്തിട്ടാണ്. ഒരു ഭാഗ്യം കമ്പനിക്ക് കുറച്ചു തിരക്കുള്ള പ്രൊജക്റ്റ് കിട്ടി. രണ്ട് ആഴ്ച തുടർച്ച ആയി ജോലി ചെയ്താൽ, പിന്നെ അടുത്ത ആഴ്ച വെള്ളിയാഴ്ച്ച ഓവർ ടൈം ചെയാൻ പറ്റില്ല. അതാണ് ഇവിടുത്തെ ലേബർ നിയമം അതു കാരണം എനിക്ക് മാസത്തിൽ ഒരു ദിവസം മാത്രം ഒഴിവു കിട്ടിയിരുന്നത്. അങ്ങിനെ മാസങ്ങൾ പലതും കടന്നു പോയി. ഒരു കൊല്ലം കഴിഞ്ഞപ്പോൾ കമ്പനിക്ക് പ്രൊജെക്ടുകൾ കുറഞ്ഞു. എനിക്ക് ഓവർ ടൈം കുറഞ്ഞു തുടങ്ങി. ഇപ്പോൾ ശനിയാഴ്ച മാത്രമേ ഓവർടൈം ഉണ്ടാകാറുള്ളൂ. അപ്പോൾ ശമ്പളത്തിലും അതു കുറഞ്ഞു തുടങ്ങി. ക്രെഡിറ്റ് കാർഡ് Payment അടക്കാൻ ബുദ്ധിമുട്ടായി തുടങ്ങി. പിന്നെ മൂന്ന് മാസം കഴിഞ്ഞപ്പോൾ തീരെ ഓവർ ടൈം ഇല്ലാതായി. നിത്യ ചിലവിനു ക്രെഡിറ്റ് കാർഡ് വെച്ച് വാങ്ങുന്ന പൈസ അടക്കാതെ ഒരു കാർഡിൽ നിന്ന് വേറൊന്നിലേക്കു മാറ്റി. തിരിച്ചും മാറ്റി രണ്ട് മൂന്ന് മാസം പോയി. പിന്നെ അതും പറ്റാതെ ആയി. അങ്ങിനെ വന്നപ്പോൾ ലോൺ EMI Deferment ചെയ്തു അ പൈസ എടുത്തു തത്കാലം ക്രെഡിറ്റ് കാർഡ് Payment നടത്തി. Deferment എന്ന് പറഞ്ഞാൽ ആ മാസം ലോൺ കട്ട് ആകാതെ ഇരിക്കും. അതിനു ബാങ്കിൽ deferment request കൊടുത്താൽ മതി. കൊല്ലത്തിൽ രണ്ട് തവണ പറ്റും. അതിനു ഓരോ തവണയും 200 ദിർഹം വെച്ച് ബാങ്ക് ഫീസ് ഈടാക്കും. ഇതിനിടയിൽ കടം വാങ്ങിയവരിൽ നിന്ന് തിരിച്ചു ചോദ്യം പലപ്പോഴും വന്നു ഓരോ ഒഴിവു പറഞ്ഞു നിർത്തിയിരിക്കയാണ്. അതിനും പുറമെ താമസിക്കുന്ന ഫ്ലാറ്റിന്റെ വാടക ചെക് തീയതി പല തവണ മാറ്റി പറയേണ്ടി വന്നു. അവർ അവസ്സാനത്തെ തീയതി തന്നിരിക്കയാണ്. തത്കാലം അങ്ങിനെ ഒരു മാസം പോയി. ഇതിനിടയിൽ മോളുടെ കോളജ് ഫീസ് ഹോസ്റ്റൽ ഫീസ് എല്ലാ ആറുമാസം കൂടുമ്പോൾ അടക്കണം. അതു കൂടാതെ നാട്ടിൽ അച്ഛന്റെയും അമ്മയുടെയും ചിലവിനുള്ളത് മാസാ മാസം വേറെയും. എല്ലാം കൂടി വരുമ്പോൾ ഒന്നും ഒരറ്റം മുതൽ മറ്റേ അറ്റം വരെ എത്താതെ ആയി തുടങ്ങി. രണ്ട് വര്ഷം മുൻപ് ഇട്ട ഫിക്സഡ് ഡിപ്പോസിറ്റ് കാലാവുധി എത്താതെ ക്യാൻസൽ ചെയ്താണ് നാട്ടിലെ കാര്യങ്ങൾക്കായി ബാങ്കിൽ നിന്ന് ട്രാൻസ്ഫർ ചെയ്യുന്നത്. അതു കാരണം ഒരു ആശ്വാസം ഉണ്ട്, നാട്ടിൽ മോൾക്കും അച്ഛനും അമ്മയ്ക്കും ബുദ്ധിമുട്ടില്ലാതെ പൈസ കിട്ടുന്നുണ്ട്. മാസം രണ്ട് മൂന്ന് കഴിഞ്ഞപ്പോൾ ക്രെഡിറ്റ് കാർഡിന്റെ ബാങ്കിൽ നിന്ന് വിളിക്കാൻ തുടങ്ങി. പൈസ അടക്കാനും, കുറച്ചെങ്കിലും അടകു എന്ന് പറഞ്ഞു. അല്ലെങ്കിൽ വലിയ ബുദ്ധി മുട്ടാകും. പലിശ വല്ലാതെ വരും. പിന്നെ ട്രാവൽ ബാൻ വരും, അത് വന്നാൽ നിങ്ങൾക് UAE വിട്ടു പോകാൻ പറ്റില്ല എന്ന് പറഞ്ഞു. എന്ത് പറഞ്ഞിട്ടെന്താണ് പൈസ ഉണ്ടങ്കിലല്ലേ അടക്കാൻ പറ്റു. പിന്നെ ഹോം ലോൺ വേറെ ബാങ്കായ കാരണം. അതിന്റെ EMI എന്റെ അക്കൗണ്ടിൽ ഹോൾഡ് ആകാത്ത കാരണം ആ പൈസ എടുത്ത് വീട്ടാവശ്യങ്ങൾക് ഉപയോഗിക്കാൻ തുടങ്ങി. അതു കൊണ്ട് ആ ബാങ്കിൽ നിന്നും വിളിക്കാൻ തുടങ്ങി. എന്ത് മറുപടി പറയണം എന്നറിയാതെ പലപ്പോഴും അവർ പറയുന്നത് കേൾക്കും, പിന്നെ ഓക്കേ ഓക്കേ എന്ന് പറയും. പിന്നെ പിന്നെ ഫോൺ എടുക്കാതെ ആയി. അങ്ങിനെ രണ്ട് മൂന്ന് മാസം ശേഷം. ഒരു ദിവസം രാവിലെ 10 സമയത്തു എന്റെ മൊബൈലിൽ കാൾ വന്നു, ലോക്കൽ നമ്പർ ആണ് കണ്ടത്. ഫോൺ എടുത്തപ്പോൾ അങ്ങേ തലക്കൽ.

"അസലാമാലയ്ക്കും"

ഞാൻ: " വാ അലൈക്കും അസ്‍ലം".

പിന്നീട് അയാൾ പറഞ്ഞു:" you speak അറബിക്"

“No.”

"You speak English."

 "Yes ".

“I am calling from Bur Dubai police Station”, You have to come and report to here.”   

“May I know what is the reason?”.

"Yes off course, we got two financial compliant against to you.”

“Can I come tomorrow morning?”.

“No, no today you have to come Ok.”

“Today I will come Sir.”

“OK”

എന്ന് പറഞ്ഞു അയ്യാൾ ഫോൺ വെച്ചു. ഫോൺ വെക്കുമ്പോഴേക്കും ഞാൻ വിയർത്തു ഡ്രെസ്സെല്ലാം നനഞ്ഞിരുന്നു. ഓഫീസിൽ എയർ കണ്ടിഷറിന്റെ നല്ല തണുപ്പ് ആണെങ്കിലും. എന്ത് ചെയ്യണമെന്നറിയാതെ ചെയറിൽ ചരിഞ്ഞിരുന്നു. ഇത് കണ്ടു അടുത്തിരുന്ന സഹപ്രവർത്തകർ എന്ത് പറ്റി എന്ന ഭാവത്തിൽ നോക്കുന്നുണ്ടായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ചെയറിൽ ചാരി ഇരുന്നു. ഞാൻ അങ്ങിനെ കണ്ണടച്ചിരുന്നു. ഇനി എന്തുവേണം എന്നാലോചിച്ചു. എനിക്കപ്പോൾ അവർ പറയുന്നതും കേൾക്കനുണ്ടായിരുന്നില്ല. എന്റെ മനസ്സിലേക്ക് വന്നത് പോലീസ് സ്റ്റേഷൻ, റിമാൻഡ്, കോടതി, ജയിലിൽ എത്രനാൾ എന്നുള്ളതൊക്കെ ആയിരുന്നു.

ഈ സമസ്സ്യയിൽ എനിക്കെങ്ങെനെ എങ്ങിനെ മുക്തി!

----------

                                                                     സോമദാസ്‌ കോട്ടയിൽ


Friday, July 31, 2020

മായ സഹായം

മായ സഹായം

ആളൂർ വില്ലേജ് ഓഫീസിന്റെ തിണ്ണയിൽ പകുതി ചന്തി വെച്ച് കാല് നിലത്തു കുത്തി ഒടിഞ്ഞി കുത്തി ചാരിവെച്ച പോലെ, (പാടത്തു് ഞാറു മഴയുള്ളപ്പോൾ നടുമ്പോൾ പണിക്കർ പെണ്ണുങ്ങൾ മഴ കൊള്ളാതിരിക്കാൻ ഉപയോഗിക്കുന്ന, തെങ്ങിന്റെ ഓല മെടഞ്ഞുണ്ടാകുന്ന നീണ്ട ത്രികോണാകൃതിയുള്ള കുടയുടെ ഉപയോഗം നടത്തുന്നത്.) വില്ലേജ് ഓഫീസറെ കാത്തിരിക്കുകയായിരുന്നു. ഇന്ന് ഇറങ്ങുമ്പോൾ ഓഫീസർ ഉണ്ടോ എന്ന് വിളിച്ചു ചോദിച്ചിട്ടാണ് വന്നത്. എങ്കിലും, വരുമ്പോഴക്കും പുറത്തു പോയിരുന്നു. വില്ലേജ് അസിസ്റ്റന്റ് പറഞ്ഞത് എന്തോ അത്യാവശ്യമായി പോയതാണ്. ഒരുമണിക്കൂറിനകം വരുമെന്നറിഞ്ഞപ്പോൾ കാത്തിരിക്കാം എന്ന് കരുതി. കാറിൽ ഇരിക്കുന്ന മോനോടും ഭാര്യയോടും ഞാൻ ചെന്ന് പറഞ്ഞു കുറച്ചു സമയം എടുക്കും എന്ന് പറഞ്ഞപ്പോൾ അവരുടെ മുഖം വാടി. ഭാര്യയുടെ ആങ്ങളയുടെ വീട്ടിൽ ഉച്ചക്ക് ഊണിനു എത്താമെന്ന് പറഞ്ഞിരുന്നു.ഞാൻ ഭാര്യയോട് പറഞ്ഞു.

"നീ അളിയനെ വിളിച്ചു പറഞ്ഞോ, നമ്മൾ കുറച്ചു വൈകും എന്ന്."

എന്തായാലും ഇന്ന് ഈ റവ്യന്യൂ റിക്കവറി ടാക്സ് അടച്ചിട്ടേ പോകു എന്ന് ഞാൻ മനസ്സിൽ കരുതി. രണ്ടുവർഷം മുന്നേ ലീവിന് വന്നപ്പോൾ വീടിന്റെ നികുതി അടക്കാൻ പഞ്ചായത്തു ഓഫീസിൽ ചെന്നപ്പോൾ, അവിടത്തെ കംപ്യൂട്ടറിനു തകരാറായിരുന്നു. പിന്നെ അടക്കാമെന്നു കരുതി പൊന്നു. പിന്നെ ആ തവണ അടക്കാൻ മറക്കുകയും ചെയ്തു. പിന്നീട് ലീവിന് വന്നപ്പോഴും മറന്നു പോയി. ഈ തവണ വന്നപ്പോൾ, പോസ്റ്റൽ ആയി വന്ന എഴുത്തുകളുടെ കൂട്ടത്തിൽ റവ്യന്യൂ നോട്ടീസ് കണ്ടത്. ഒരു മാസത്തെ ലീവിന് വന്നത് കുറച്ചു ദിവസങ്ങൾ ഇതിനായി നഷ്ടമായി. ഇത്രയും പെട്ടന്ന് ശരി ആയതു ഭാര്യയുടെ ഒരു കൂട്ടുകാരി തൃശൂർ കളക്ടറേറ്റിൽ ഉണ്ടായത് കാരണം. അല്ലെങ്കിൽ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും എടുക്കും. സർക്കാരിന്റെ എല്ലാകാര്യവും ഓൺലൈൻ സംവിധാനമുണ്ടെങ്കിലും, മിക്കപ്പോഴും സിസ്റ്റം ഡൌൺ അല്ലെങ്കിൽ എലെക്ട്രിസിറ്റി ഉണ്ടാകില്ല. ഞാൻ പലപ്പോഴും ഓൺലൈൻ അടക്കാൻ നോക്കിട്ടുണ്ട്. പക്ഷെ ഇതുവരെ നടന്നിട്ടില്ല. സർക്കാർ സൈറ്റിൽ പോയാൽ അത് കറങ്ങി അവിടെ അങ്ങിനെ നിൽക്കും. വാച്ചിൽ സമയം നോക്കിയപ്പോൾ പതിനൊന്നു കഴിഞ്ഞു അമ്പതു മിനിറ്റായി. ഭാര്യയും മോനും കാറിൽ നിന്നിറങ്ങി കുറച്ചു നിൽക്കും പിന്നെ വീണ്ടും കാറിൽ കയറിയിരിക്കും. അവരെ ഞാൻ, തിണ്ണയിലിരുന് ഇടയ്ക്കു നോക്കും, അവരുടെ കണ്ട്രോൾ പോകുന്നുണ്ടോ എന്ന്. അങ്ങിനെ നോക്കുമ്പോഴാണ്, ബൈക്കിൽ ഒരാൾ വന്നിറങ്ങി. ഹെൽമെറ്റ് ഊരി ബൈക്കിന്റെ ഹാന്ഡിലിൽ തന്നെ വെച്ച്, അല്പം നീണ്ട കോലൻ മുടി ഒന്ന് ശരിയാക്കി. ഒരു ആറടി ഉയരം ഉണ്ട് നന്നേ മെലിഞ്ഞിട്ടാണ്. നല്ല വൃത്തി ആയി പാന്റും ഷർട്ട് ധരിച്ചയാൾ. ഷർട്ട് ഇൻസേർട് ചെയ്തിട്ടുണ്ട്. ഈ ആളാണോ എന്ന സംശയത്തിൽ നോക്കിയിരിക്കുമ്പോൾ ആൾ നേരെ വന്നു വില്ലേജ് ഓഫീസറുടെ ഓഫിസിൽ പോയിരുന്നു. ഞാൻ കൂടാതെ വേറെയും ആളുകൾ ഒരോരോ ആവശ്യത്തിനായി കത്ത് നിൽക്കുന്നവരുണ്ടായിരുന്നു. വന്നതിന്റെ മുൻഗണന പ്രകാരത്തിൽ എനിക്ക് മുന്നേ ഒരു സ്ത്രീ ഉണ്ടായിരുന്നു.

ഓഫീസർ: "ആ വരൂ"

എന്ന് പറഞ്ഞപ്പോൾ ആ സ്ത്രീ അകത്തു കടന്നു. എന്റെ ഉഴത്തിനായി കാത്തു നിന്നു. അഞ്ചു മിനിറ്റിൽ അധികമെടുത്തു ആ സ്ത്രീ പുറത്തു കടക്കാൻ. ഞാൻ അകത്തു കടന്നു. നിന്നു കൊണ്ട് പറയാൻ തുടങ്ങിയപ്പോൾ. ഓഫീസർ മുന്നിലിരിക്കുന്ന കസേരയിൽ ചൂണ്ടി ഇരിക്കാൻ പറഞ്ഞു. ഞാൻ കളക്ടറേറ്റിൽ നിന്ന് കിട്ടിയ ലെറ്റർ അയാൾക് കൊടുത്തു. അയാൾ അത് വാങ്ങി കമ്പ്യൂട്ടറിൽ അടിച്ചു നോക്കി കൊണ്ടിരുന്നപ്പോൾ, ഞാൻ ഇയാളുടെ മുഖം നല്ല പരിജയം ഉണ്ടല്ലോ എന്ന് തോന്നി. ഹേയ് വെറുതെ തോന്നുകയാകും. അല്ല ഈ കോലൻ മുടിയും ഇത്തിരി നീണ്ട മുഖവും എവിടെയോ കണ്ടു മറന്നതാണ്. കറുത്തിട്ടല്ല എന്നാൽ നല്ല വെളുത്തിട്ടുമല്ല. വീണ്ടും ആലോചിച്ചു എവിടെയാണ് കണ്ടത്. നല്ലപോലെ പരിചയമുള്ള മുഖവും, ശരീര പ്രക്ർതിയും. പേരും സ്ഥലവും ചോദിക്കാൻ തുടങ്ങുമ്പോഴേക്കും അയാൾ പറഞ്ഞു.

" ആ ഇനി നിങ്ങൾക് ടാക്സ് അടക്കാം, ടാക്‌സും ഫൈനും കൂടി 3678 രൂപ ആണ്. അത് അവിടെ ഇരിക്കുന്നാളിന്റെ കൈൽ കൊടുത്താൽ മതി."

എന്ന് പറഞ്ഞു ആ സംഖ്യ ഞാൻ കൊടുത്ത ലെറ്റെറിൽ എഴുതി തന്നു.

"Thank യു."

"സാറിന്റെ പേര് എന്താണ്? സാറിനെ നല്ല മുഖ പരിജയം തോനുന്നു."

"അങ്ങിനെ ഉണ്ടാകാൻ വഴിയില്ല, ഞാനിവിടുത്തു കാരനല്ല."

അപ്പോഴാണ് ഞാൻ അയാളുടെ സംസാര ശൈലി ശ്രദ്ധിച്ചത്. ഒരു പാലക്കാടൻ തമിഴ് കലർന്ന തരത്തിലാണ് പറഞ്ഞത്.

"സാറിന്റെ പേര് പറഞ്ഞില്ല!"

"ഓ സോറി, അമൽ"

"വീട് എവിടെയാണ്?"

"പാലക്കാട് ആണ്"

"സാറിൻറെ മുഴുവൻ പേര്?"

"അമൽ രാജ്"

"പാലക്കാട് എവിടെയാണ്?"

"എന്തെ, പാലക്കാട് അറിയുമോ?"

"കുറച്ചൊക്കെ അറിയും."

"അത്തിക്കാട്."

"ഓഹോ, അത്തിക്കാട് ആണല്ലേ!"

എന്ന് പറഞ്ഞിട്ടു കസേരയിൽ നിന്നെഴുന്നേറ്റു പുറത്തു തിണ്ണയിൽ വന്നിരുന്നു. കാരണം, വാതിലിൽ ആളുകൾ കത്ത് നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ആരാണെന്നു പറയണോ വേണ്ടയോ എന്നാലോചിച്ചു. വേണ്ട തിരക്കൊന്നൊഴിഞ്ഞിട്ടു സംസാരിക്കാം. ഇവൻ ആ അമൽ രാജ് തന്നെയാണ്. എന്റെ മനസ് പതിനഞ്ചു വര്ഷം പുറകിലോട്ടു പോയി. തൃശൂർ MIT പോളിടെക്‌നിക്കിൽ ഹയർ സർവ്വേ കോഴ്സ് കഴിഞ്ഞു റിസൾട്ടിനായി കാത്തുനിൽക്കുന്ന കാലമായിരുന്നു. ഒരു ദിവസം ഒരു കത്ത് എനിക്ക് വന്നു. അത് പൊട്ടിക്കുന്നതിനു മുന്നേ പുറകെ അഡ്രെസ്സ് നോക്കി.  ഫ്രം അഡ്രെസ്സ് ഇല്ലായിരുന്നു. കുന്നംകുളത്തു നിന്നാണ് പോസ്റ്റ് ചെയ്തിട്ടുള്ളത് എന്ന് സീൽ കണ്ടപ്പോൾ മനസിലായി. പൊട്ടിച്ചു വായിച്ചു. അത് സർവ്വേയ്ക്ക് കൂടെ പഠിച്ചിരുന്ന മായയുടെ ആയിരുന്നു. ഒരു ഒരു സഹായം ചോദിച്ചിട്ടായിരുന്നു. അടുത്ത തിങ്കളാഴ്ച അവളുടെ കൂടെ ഒന്ന് പാലക്കാടു പോകണം. തുണക്കായി കൂടെ വരുമോ എന്ന് ചോദിച്ചായിരുന്നു. നേരിൽ കാണുമ്പോൾ കാരണം പറയാം. ചെല്ലാൻ പറ്റില്ല എന്ന് പറയാൻ പറ്റില്ലായിരുന്നു. ഞങ്ങളുടെ ബാച്ചിൽ മൂന്ന് പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാവരുമായി നല്ല സുഹൃത് ബന്ധമായിരുന്നു. അതുകൊണ്ടു തന്നെ അങ്ങോട്ടും എങ്ങോട്ടും എന്തിനും സഹായിക്കുമായിരുന്നു. ഇന്നിപ്പോൾ ചൊവാഴ്ചയാണ്, അന്ന് തന്നെ, ഞാൻ വരം എന്ന് പറഞ്ഞു മറുപടി എഴുതി പോസ്റ്റ് ചെയ്തു. മായയുടെ കത്തിലെ പ്രകാരം തൃശൂർ വടക്കേ സ്റ്റാൻഡിൽ ഞാൻ പത്തുമണിക്ക് എത്തി. വീട്ടിൽ നിന്നു ഇറങ്ങുമ്പോൾ 'അമ്മ ചോദിച്ചിരുന്നു എവിടേക്കാണ് എന്ന്. ഒരു സുഹൃത്തിനെ കാണാനെന്നു പറഞ്ഞത്. മായ എത്തിയിട്ടുണ്ടോ എന്ന് നോക്കി. പാലക്കാട്ടേക്ക് പോകുന്നു ബസുകൾ ഇടുന്ന സ്ഥലത്തു നിൽക്കാമെന്നാണ് പറഞ്ഞത്. ഞാനവിടെ നടന്നു ചെല്ലുമ്പോൾ, മായ എന്നെ കണ്ടിട്ടു എന്റെ നേരെ വരുന്നുണ്ടായിരുന്നു. മായ അടുത്ത് വന്നപ്പോൾ ഞാൻ ചോദിച്ചു.

"വന്നിട്ടു കുറേനേരമായോ?"

"ഇല്ല ഒരു പത്തുമിനിറ്റായി."

"എന്തെ, ഇപ്പോൾ പാലക്കാട് പോകാൻ?"

"അത് പിന്നെ, നമ്മുടെ അമലിന്റെ വീട് പാലക്കാട് ആണല്ലോ!"

"അതിനു, അവന്റെ വീട്ടിലേക്ക് പോകാനാണോ?"

"ഓ ഈ മധുവിന്റെ കാര്യം."

എന്ന് പറഞ്ഞു ചിരിച്ചു നിന്നപ്പോഴാണ്, ഞാൻ ഓർത്തത്.

കോഴ്സ് തീരാറാകുന്നതിനു കുറച്ചു നാൾ മുതൽ ഇവർ രണ്ടു പേരും എന്തോ ചുറ്റിക്കളി ഉണ്ടന്ന് എല്ലാവരും തമ്മിൽ ഒരു സംസാരം ഉണ്ടായിരുന്നു.

"അല്ല എന്തിനാ അവന്റെ വീട്ടിലേക്കു പോകുന്നത്?"

"അവൻ കുറച്ചു നാളായി എനിക്ക് എഴുത്ത് എഴുതുന്നില്ല. ആഴ്ചയിൽ ഒരു കത്തെങ്കിലും അയക്കാറുണ്ടായിരുന്നു. ഇപ്പോൾ ഒരു മാസമായി കത്ത് വന്നിട്ടു. തന്നെയുമല്ല ഞാൻ അയക്കുന്നതിനും മറുപടിയും ഇല്ല. പിന്നെ എനിക്കിപ്പോൾ പല വിവാഹ ആലോചനകൾ വരുന്നുണ്ട്. അതുകൊണ്ട്, ഞാൻ കരുതി അവനെ നേരിട്ടു കണ്ടു, തീരുമാനം എന്താണെന്നറിയാൻ."

"സംഗതി ഒക്കെ കൊള്ളാം. അവന്റെ മറുപടിയും കത്തും ഇല്ല എന്ന് കരുതി ഇത്ര ദൂരം, അവിടെ പോയി അന്വേഷിക്കണോ?"

"അവൻ എന്നിക്ക് ഉറപ്പു തന്നിട്ടുണ്ടായിരുന്നു. അവസാനമായി നമ്മൾ കോളേജിൽ വെച്ച് കണ്ടപ്പോൾ. ഇനി അവനു വല്ല അസുഖമോ മറ്റോ ആണോ എന്നറിയില്ലല്ലോ."

"എന്റെ ഒരു അഭിപ്രായം പറയട്ടെ. അവന്റെ കത്തും മറുപടിയും ഇല്ലാത്ത സ്ഥിതിക് അവനെ മറന്നേക്കൂ.  നമ്മൾ അങ്ങോട്ടു പോയി അന്വേഷിക്കേണ്ട എന്നാണ് എനിക്ക് തോന്നുന്നത്."

"അല്ല മധു, എന്തോ പ്രശനം ഉണ്ട്. എന്ന് എന്റെ മനസ് പറയുന്നു. എന്തായാലും ഒന്ന് പോയി കാര്യം തിരക്കണം."

ഞങ്ങൾ പാലക്കാട്ടേക്കുള്ള ബസ്സിൽ കയറി. അടുത്തടുത്ത സീറ്റിൽ മുന്നിലും പിന്നിലുമായി ഇരുന്നു. ബസ് രണ്ടു മണിക്കൂർ എടുത്ത് പാലക്കാട് ബസ് സ്റ്റാൻഡിൽ എത്തി. മായ പറഞ്ഞ അത്തിക്കാട് എന്ന സ്ഥത്തെക്കുള്ള ബസ് വീണ്ടും കയറി, വീണ്ടും ഒന്നര മണിക്കൂർ യാത്രയുണ്ടായിരുന്നു. കണ്ടക്ടർ സ്റ്റോപ്പ് എത്തിയപ്പോൾ മായാ പറഞ്ഞ സ്റ്റോപ്പിൽ ഇറങ്ങി. അടുത്ത് കണ്ട ഒരു ചായക്കടയിൽ ആളുടെ പേര് പറഞ്ഞു അഡ്രെസ്സ് ചോദിച്ചു. കടക്കാരൻ ആരാ, എവിടുന്ന് വരുന്നു, എന്താ കാര്യം എന്നെല്ലാം ചോദിച്ചു. എല്ലാ ചോദ്യത്തിനും ഒരു വിധത്തിൽ മറുപടി പറഞ്ഞൊപ്പിച്ചു. മറുപടി കിട്ടിയപ്പോഴേ പോകണ്ട വഴി പറഞ്ഞു തന്നുള്ളൂ. പത്തു മിനിട്ടോളം മണ്ണ് പാതയിലൂടെ നടന്നു. വീടിന്റെ കുറച്ചു ദൂരെ ആയി മായ നിന്നു. കാരണം മായയുടെ ഫോട്ടോ അമലിന്റെ അമ്മക് അവൻ കാണിച്ചു കൊടുത്തിട്ടുണ്ടെന്ന്, അവൻ മായയോട് പറഞ്ഞിട്ടുണ്ട്. ഞാൻ അയാൾ പറഞ്ഞത് പ്രകാരം വീട്ടിൽ ചെന്ന് മുറ്റത്തു ചെന്ന്. ആരെയും കാണാത്ത കാരണം, ഞാൻ ഉറക്കെ.

"അമലിന്റെ വീടല്ലേ ഇത്. ആരുമില്ലേ ഇവിടെ."

അകത്തു നിന്ന്.

"ഉണ്ടല്ലോ, ആരാ." എന്ന് ചോദിച്ചു, നാല്പതിനും അമ്പതിനും ഇടയിൽ പ്രായം വരുന്ന ഒരു സ്ത്രീ വന്നു. മുണ്ടും ചട്ടയുമായിരുന്നു വേഷം.

"ആരാ, എവിടുന്നാ "

"എന്റെ പേര് മധു, ത്യശ്ശൂരിൽ നിന്നു വരുന്നു. ഞാൻ അമലിന്റെ ഒപ്പം പോളിടെക്‌നിക്കിൽ പഠിച്ചിരുന്നതാ."

"ഓ മോന്റെ പേര് അമൽ പറഞ്ഞു കേട്ടിട്ടുണ്ട്. മോൻ കയറിയിരിക്ക്."

ഞാൻ ഉമ്മറത്ത് കിടക്കുന്ന സോഫയിൽ കയറി ഇരുന്നു.

"അമൽ ഇല്ലേ?"

"ഇല്ല അവൻ, അവന്റെ ഭാര്യ വീട്ടിൽ പോയിരിക്കാണ്."

"ഭാര്യ വീട്ടിലോ?"

എന്ന് അതിശയത്തിൽ ചോദിച്ചു.

"അതെ മോനെ, ഒന്നും പറയണ്ട. എല്ലാം പെട്ടന്നായിരുന്നു തീരുമാനിച്ചതും നടത്തിതും."

"ഞങ്ങളെ ക്ഷണിച്ചില്ലല്ലോ?"

"ആ അത് അങ്ങനെ, പെട്ടന്ന് അവന്റെ അപ്പച്ചന്റെ തീരുമാനത്തിൽ നടത്തിയതാണ്. പെൺകുട്ടി എഞ്ചിനീയർ ആണ്. ഞങ്ങൾ അറിയുന്ന കുട്ടിയാണ്."

"എന്തെ പെട്ടന്ന്?"

"ഒന്നും പറയണ്ട, അവനു നിങ്ങടെ ഒപ്പം പഠിക്കുന്ന ഒരു ചോത്തി പെൺകുട്ടി മായയുമായി അടുപ്പം ഉണ്ടന്ന്, എനിക്ക്‌ അറിയാമായിരുന്നു. ഒരിക്കൽ അവൻ ഫോട്ടോ കാണിച്ചു തന്നിരുന്നു. കാണാൻ കുഴപ്പമില്ലാത്ത കുട്ടിയാണ്. പക്ഷെ വേറെ ജാതിയും. വല്ല നായരോ മേനോനോ ആണെങ്കിലും കുഴപ്പില്ലായിരുന്നു. അവന്റെ അപ്പച്ചൻ ഇതറിഞ്ഞു. ഒരു മാസം മുൻപ് അവനു അവളുടെ ഒരു കത്ത് വന്നത് അപ്പച്ചൻ കണ്ടു. അതിനെ പറ്റി സംസാരിച്ചു വന്നപ്പോൾ. അവനെ ആ കുട്ടിയെ കെട്ടണം എന്ന് പറഞ്ഞപ്പോൾ, അപ്പച്ചൻ പറഞ്ഞു ഒരിക്കെലും നടക്കില്ല. അവൻ ഒരു പാവമല്ലേ അവനു അപ്പച്ചന് എതിർത്ത് നിൽക്കാനുള്ള ത്രാണിയുമില്ലായിരുന്നു. പിന്നെ അവനെ ഒരു സ്ഥലത്തേക്കും അപ്പച്ചൻ ഇല്ലാതെ വിട്ടിരുന്നില്ല. ആകെയുള്ള ഒരു മകനല്ല. അങ്ങേരെ പറഞ്ഞിട്ടും കാര്യമില്ലല്ലോ. കഴിഞ്ഞ ആഴ്ച ആയിരുന്നു കല്ല്യാണം. പെട്ടന്നായതുകൊണ്ട് എല്ലാവരെയും വിളിക്കാനും പറ്റിയില്ല. അയ്യോ മോനൊന്നും കുടിക്കാൻ തന്നില്ലല്ലോ. ഇത്ര ദൂരം വന്നതല്ലേ."

എന്ന് പറഞ്ഞു അകത്തേക്ക് പോകാൻ നിന്നപ്പോൾ ഞാൻ പറഞ്ഞു.

"വേണ്ട അമ്മേ, ഞാൻ ബസ്സിറങ്ങി ആ ചായക്കടയിൽ നിന്നു ചായ കുടിച്ചത്. എനിക്ക് പോകാൻ ധൃതിയുണ്ട്."

"അയ്യോ അത് പറ്റില്ല എന്തെങ്കിലും കുടിച്ചിട്ട് പോകാം."

"എന്നാൽ ഒരു ഗ്ലാസ് വെള്ളം മതി."

"അമൽ അറിഞ്ഞാൽ എന്നെ വഴക്കു പറയും. ഒന്നും കൊടുക്കാതെ വിട്ടാൽ."

അത് പറഞ്ഞവർ അകത്തു പോയി ഒരു ഗ്ലാസ് ജ്യൂസുമായി വന്നു.

"ഇത് ഇവിടത്തെ ഞങ്ങളുടെ കണ്ടത്തിൽ ഉണ്ടായാ കരിമ്പിന്റെ ജ്യൂസ് ആണ്. അപ്പച്ചന് ഇടക്കിടെ വേണമെന്ന് പറയുന്ന കാരണം അടിച്ചു ഫ്രിഡ്ജിൽ വെക്കും."

ജ്യൂസ് വാങ്ങിച്ചു വേഗം കുടിച്ചു. പോകാൻ തിടുക്കം കൂട്ടി, കാരണം മായ ഒറ്റക്ക് വഴിയിൽ നിൽക്കുന്നത് ശരിയല്ല. പ്രതേകിച്ചു നാട്ടിന്പുറത്തു. ആ പ്രദേശത്തുകാരിയല്ലാത്ത പെൺകുട്ടി വഴിയിൽ കുറെ നേരം നിൽക്കുന്നത്.

"ഞാൻ പോകട്ടെ അമ്മെ, അവൻ വരുമ്പോൾ പറയു. മധു വന്നിരുന്നു എന്ന്."

"മോനെ തിരക്കുണ്ടെന്നല്ലേ പറഞ്ഞത്. അല്ലെങ്കിൽ ചായ കുടിച്ചിട്ട് പോകാം."

"വേണ്ട അമ്മെ, ശരി പോകട്ടെ."

എന്ന് പറഞ്ഞിറങ്ങിയപ്പോഴുണ് വാച്ചിൽ നോക്കുന്നത് സമയം രണ്ടര കഴിഞ്ഞിരിക്കുന്നു. വേഗം നടന്നു മായയുടെ അടുത്തെത്തി. മായ എന്നെ കാണാതെ പരിഭ്രമിച്ചു നിൽക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ ആശ്വാസം വന്നു എന്ന് ഭാവത്തിൽ മനസ്സിലായി.

"മായ പേടിച്ചോ, ഞാൻ വൈകിയപ്പോൾ."

"ശരിക്കും ഒരു പേടി വന്നു. എവിടെ പോയി ഇത്രനേരം എന്ന്. അമൽ അവിടെ ഇല്ലേ? അമലിനെ കണ്ടില്ലേ?"

"ഒന്ന് ശ്വാസം വിട്ടു ചോദിക്കു മായെ! എല്ലാം പറയാം."

"എന്തെ ഉണ്ടായത്?"

"എല്ലാം പറയാം, വരൂ നമുക് പോകാം."

"അമലിനെ വിളിച്ചു വരാനല്ലേ, ഞാൻ പറഞ്ഞത്."

"അവൻ അവിടെ ഇല്ല. അവൻ പുറത്തു പോയിരിക്കുകയാണ്."

എങ്ങിനെ മായയോട് പറയണം എന്നായിരുന്നു എന്റെ ആലോചന.

"വീട്ടിൽ പിന്നെ ആരാണുണ്ടായിരുന്നത്?"

"അവൻ്റെ 'അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു."

ഞങ്ങൾ അങ്ങോട്ടു പോകുമ്പോൾ കണ്ട ചായ കടയുടെ അടുത്തെത്തിയപ്പോൾ ഞാൻ പറഞ്ഞു.

“നമുക്ക് ഇവിടന്നു എന്തെങ്കിലും കഴിച്ചിട്ടു പോകാം. ടൗണിൽ എത്തുമ്പോൾ ഒരുവിധം സമയമാകും.”

ശരിയെന്നു മായ തലയാട്ടി. സമയം മൂന്നേകാൽ ആയിരുന്നു. നാട്ടിൻ പുറത്തെ ചായക്കട ആയകാരണം ബോണ്ടയും പരിപ്പുവടയും മാത്രമേ ഉണ്ടായിരുന്നുള്ളു. വിശന്നു ഒരുവിധമായിരുന്നു. ഓരോ ബോണ്ടയും ചായയും വാങ്ങി കഴിക്കുന്നതിനിടയിൽ മായ വീണ്ടും ചോദിച്ചു.

"മധു എന്താ ഉണ്ടായേ എന്ന് പറഞ്ഞില്ല."

"പറയാം."

"ചേട്ടാ ഇനി ഇവിടുന്നു പാലക്കാട്ടേക് എപ്പോഴാ ബസ്?"

"നാല് പത്തിന് ഒരു ബസുണ്ട്."

ചായ കുടിച്ചു കഴിഞ്ഞു പുറത്തിറങ്ങി. ഞങ്ങൾ ഇറങ്ങിയ ബസ് സ്റ്റോപ്പിലേക്ക് നടന്നു. ഇനിയും അരമണിക്കൂർ ഉണ്ട് ബസ് വരാൻ. ബസ് സ്റ്റോപ്പിൽ ആരും ഉണ്ടായിരുന്നില്ല ഞങ്ങൾ ബസ് സ്റ്റോപ്പിൽ സിമന്റ് ബെഞ്ചിൽ ഇരുന്നു.

"മായ, ഞാൻ നേരത്തെ വഴിൽ വെച്ച് പറയണ്ട എന്ന് വെച്ചാണ്."

"എന്താണ്?"

"മായ ചോദിച്ചതിന് എല്ലാറ്റിനും ഞാൻ മറുപടി പറഞ്ഞില്ലലൊ."

"ആ അതെ അതെ, പറയു."

"മായ അമലിനെ മറന്നേക്കൂ."

ഒരു ഞെട്ടലോടെ. " എന്ത്, എന്താ പറയുന്നേ, എന്തുണ്ടായി."

 എന്ന് പറയുമ്പോഴേക്കും സങ്കടം വന്നിരുന്നു.

"അവൻ്റെ കല്യാണം ഒരാഴ്ച മുൻപ് കഴിഞ്ഞു. അവനെ അവന്റ അപ്പച്ചൻ നിർബന്ധിച്ചു കഴിപ്പിച്ചു. മായയുടെ ഒരു കത്ത് ഒരു മാസം മുൻപ് അവൻ്റെ അപ്പച്ചന് കിട്ടിയിരുന്നു. അതിൽ പിന്ന്നെ അവനെ ഒരു സ്ഥലേക്കും വിട്ടിരുന്നില്ല. ഒരു പ്രശനം പറഞ്ഞത് ജാതി വ്യത്യാസം. പിന്നെ ഇവിടത്തെ ഒരു വലിയ ഭൂ ഉടമ കൂടിയാണ്."

ഞാൻ ഇത് പറഞ്ഞു തീരുമ്പോഴേക്കും മായ ശരിക്കും കരയാൻ തുടങ്ങിയിരുന്നു.

"മായ സമാധാനിക്കു. പിന്നെ ഇവിടെ ഇരുന്നു കരയുന്നത് ആളുകൾ കണ്ടാൽ എന്ത് വിചാരിക്കും."

മായ ടവൽ എടുത്തു കണ്ണ് നീർ തുടച്ചു, മുഖം ശരിയാക്കി.

"മായ, എനിക്ക് തോന്നുന്നത് ഞാൻ പറയാം. ഒരു കണക്കിന് അവൻ വേറെ കല്യാണം കഴിച്ചത് നന്നായി. കാരണം അവനു തന്റേടം ഉണ്ടങ്കിൽ, മായയെ ഈ പ്രശ്നങ്ങൾ അറിയുക്കുമെങ്കിലും ചെയ്യുമായിരുന്നു. ഇങ്ങിനെയുള്ളവന്റെ കൂടെ ജീവിതകാലം മുഴുവൻ ജീവിക്കേണ്ട അവസ്ഥ ഒന്നാലോചിച്ചു നോക്കു."

ഞാൻ മായയെ സമാധാനപ്പെടുത്താൻ പലതും പറഞ്ഞു സമാധാനിപ്പിച്ചു. നാലേ കലായപ്പോൾ ബസ് വന്നു. ബസിൽ, വലിയ തിരക്കില്ലായിരുന്നു. ഇങ്ങോട്ടു വന്നപോലെ തന്നെ അങ്ങോട്ടും ഇരുന്നു. ബസിൽ പോകുമ്പോൾ മായ ഇടയ്ക്കിടെ ടൗൽ എടുത്തു മുഖം തുടക്കുന്നുണ്ടായിരുന്നു. പാവം ഒരുത്തനെ വിശ്വസിച്ചത്, ധൈര്യം ഇല്ലാത്തവനായി പോയി. ബസ് ഒരുപാടു സ്റ്റോപ്പിൽ നിർത്തിനിർത്തി പോയ കാരണം ആറുമണി ആയി പാലക്കാട് ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ. ബസ്സിറങ്ങി, തൃശൂർ ഭാഗത്തേക്ക് പോകുന്ന ബസ് ഇട്ടിരിക്കുന്നിടത്തേക്ക് ഞാനും മായയും നടന്ന് ചെന്ന് ആദ്യം പോകുന്ന ബസ് നോക്കി നടക്കുന്നത് കണ്ടപ്പോൾ, ഒരു ബസിന്റെ കണ്ടക്റ്റർ വന്നു പറഞ്ഞു, "ഇന്നിനി തൃശ്ശൂർക് ബസ് പോകില്ല. തൃശൂർ ജില്ലയിൽ ഇന്നുച്ച മുതൽ ബന്ദാണ്. ഒരു വണ്ടികളും വിടുന്നില്ല എന്നാണ് കേട്ടത്."

ഇത് കേട്ട് മായ: "അയ്യോ ഇനിയിപ്പം എന്ത് ചെയ്യും?"

"ഇത് വലിയ കഷ്ടമായല്ലോ. സന്ധ്യ ആയിത്തുടങ്ങി."

ഞങ്ങളുടെ സംസാരം കേട്ടിട്ടു അയാൾ പറഞ്ഞു.

"ഇവിടെ എവിടെയെങ്കിലും ഇന്ന് തങ്ങു. നാളെ നേരം വെളുക്കുമ്പോൾ പാൽ വണ്ടികളോ പത്ര വണ്ടികളോ കിട്ടും, അതിൽ പോകാൻ പറ്റും."

"ഇവിടെ അടുത്ത് നല്ല ലോഡ്ജ് ഉണ്ടോ?"

"ബസ് സ്റ്റാൻഡിൽ നിന്നിറങ്ങി വലത്തോട്ടു പോയാൽ, നല്ല ലോഡ്ജുകൾ ഉണ്ട്."

ഞങ്ങൾ ഭക്ഷണം കഴിച്ചു, ലോഡ്ജിൽ മുറിയെടുക്കാൻ ചെന്നപ്പോഴാണ് എന്റെ കൈയിൽ പൈസ തികയില്ലെന്നു മനസിലായത്. രണ്ടുപേരുടയും കൈയിലുള്ളത് ചേർത്ത എടുത്തു. റൂമിൽ രണ്ടിടത്തായി കിടന്നു. ഉറക്കം വന്നില്ല. ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു ലോഡ്ജ് റൂമിൽ കിടക്കുന്നത്. എപ്പോഴോ ഉറങ്ങി പോയി. വാതിലിലെ മുട്ടു കേട്ടിട്ടു മായ എന്നെ വന്നു വിളിച്ചു.

"ആരോ വാതിലിൽ മുട്ടുന്നു."

വാതിൽ തുറന്നപ്പോൾ പോലീസ് ആയിരുന്നു. പിന്നെ പറയണ്ടല്ലോ നമ്മൾ സിനിമകളിൽ കാണുന്ന സ്ഥിരം കാഴ്ച. ഞങ്ങൾ പറഞ്ഞതൊന്നും അവർ വിശ്വസിച്ചില്ല. നേരം വെളുക്കട്ടെ എന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിൽ ഇരുത്തി. ഞങൾ രണ്ടു പേരും ഞങ്ങളുടെ അഡ്രസ്സും അടുത്തുള്ള ഫോൺ നമ്പർ കൊടുത്തു. SI അതിൽ രണ്ടു പേരുടെയും അച്ചന്മാരെ വിളിച്ചു സംസാരിച്ചു. അവർ വരട്ടെ എന്ന് പറഞ്ഞു. ഉച്ച തിരിഞ്ഞു ബന്ദിന്റെ സമയം കഴിഞ്ഞു രണ്ടു പേരുടെയും അച്ചന്മാർ വന്നു.  പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങി ആദ്യം എന്റെ ചെകിട്ടത്തൊരു അടി തന്നു.

"ഇത്തിരിക്കട്ടെ." എന്ന് മാത്രം പറഞ്ഞു അച്ഛൻ മുൻപ് നടന്നു.

"ഹാലോ, നിങ്ങൾ പോയില്ലേ?"

എന്ന് വില്ലേജ് ഓഫീസർ ചോദിച്ചപ്പോഴാണ് ഞാൻ പൈസ അടച്ചില്ലല്ലോ എന്നോർത്തത്.

"ഇല്ല, ഞാൻ നിങ്ങളെ ഒന്ന് കൂടി കാണാൻ തിരക്ക് ഒഴിയാൻ കാത്തു നില്കയായിരുന്നു."

"അതെന്തിനാണ്? എന്നാൽ വരൂ. ഇപ്പോൾ എല്ലാവരും പോയല്ലോ."

"ഞാൻ പൈസ അടച്ചിട്ടു വരം സാർ, ഒന്ന് വൈറ്റ് ചെയ്യാമോ?"

"ശരി അടച്ചിട്ടു വരൂ."

ഞാൻ വേഗം പോയി പൈസ അടച്ചു വന്നിട്ടു പറഞ്ഞു.

"സാർ ഒന്ന് പുറത്തേക്കു വരാമോ?"

"ഇവിടെയിരുന്ന് പറഞ്ഞാൽ മതിയല്ലോ?"

"സാർ ഇതല്പം വ്യക്തിപരമായ കാര്യമാണ്."

"അതെന്താണ്?"

എന്ന് പറഞ്ഞു അത്ഭുതത്തോടെ നോക്കി, കാരണം ഒരു പരിചയമില്ലാത്ത ഇയാൾക് എന്ത് വ്യക്തിപരമായ കാര്യമാണ് എന്നയാൾ കരുതുന്നണ്ടാകും.

"വരൂ സാർ പ്ളീസ്. പുറത്തു ഒരാൾ ഉണ്ട് ആ ആളെ ഒന്ന് കാണാൻ വേണ്ടിയാണു. സാറിന് പരിചയമുള്ള ആളാണ്."

ഇത്രയൊക്കെ ഞാൻ അടുത്ത് സംസാരിച്ചിട്ട് അമൽ രാജിന് എന്നെ മനസിലായില്ല. എന്നുള്ളതാണ് വേറൊരു കാര്യം. അതിനു കാരണം ദുബായ് വാസത്തിൽ എനിക്ക് കിട്ടിയ ഒരു സമ്പാദ്യം കഷണ്ടി ആയിരുന്നു. പിന്നെ കട്ടി മീശ ഉണ്ടായിരുന്നത് ക്‌ളീൻ ഷേവ് മുഖവും. പണ്ട് കണ്ട ഒരാൾക്കു എന്നെ പെട്ടന്ന് തിരിച്ചറിയാൻ പറ്റില്ലായിരുന്നു. ഞാൻ ഓഫീസറെ കാറിന്റെ അടുത്തേക്ക് വരുന്നത് കണ്ട് മോൻ ആദി പുറത്തേക്കിറങ്ങി നിന്നു. എന്തിനാണ് വില്ലേജ് ഓഫീസറെ ഇങ്ങോട്ടു കൊണ്ട് വരുന്നത് എന്ന് കരുതി. കാറിന്റെ ഗ്ലാസ് ടിന്റഡായകരണം അകത്തിരിക്കുന്നയാളെ കാണുമായിരുന്നില്ല. കാറിന്റെ അടുത്ത് വന്നു ഗ്ലാസിൽ മുട്ടി പുറത്തേക്കിറങ്ങാൻ കൈ കൊണ്ട് ആംഗിയം കാണിച്ചു. കാർ ഡോർ തുറക്കാൻ ഒന്ന് മടിച്ചു എന്ന് തോനുന്നു. മടികാണും. ഡോർ തുറന്നു മായ പുറത്തേക്കിറങ്ങിയപ്പോൾ, അമൽ രാജ്, അത്ഭുതപ്പെട്ടു, അന്താളിച്ചു നിന്നുപോയി. ഒരിക്കലും പ്രതീക്ഷിക്കാത്തിടത്, ഒരിക്കലും കാണാരുത്തന് കരുതിയ ആളെ കണ്ടപ്പോൾ എന്ത് പറയണം എന്നറിയാതെ മുഖം താഴ്ത്തി നിന്നു. മായ എന്റെ അടുത്ത് വന്നു എന്നോട് മെല്ലെ പറഞ്ഞു.

"ഞാൻ ഇയാളെ ഒരിക്കലും കാണാൻ ഇടയാകരുതെന്നു പറഞ്ഞിട്ടുള്ളതല്ലെ! ഇയാൾ എന്താ ഇവിടെ?"

"അതൊക്കെ പറയാം, ഞാനും ഇങ്ങിനെ ഇവിടെ പ്രതീക്ഷിച്ചില്ല. വേറൊരു കാര്യം ഉള്ളത് അതല്ല ഈ പൊട്ടന്, ഞാൻ ആരാണെന്നു ഇതുവരെ മനസിലായില്ല."

ഇത് പറഞ്ഞു ഞാൻ അമലിന്റെ അടുത്ത് ചെന്ന് ചോദിച്ചു.

"ഞാൻ ആരാണെന്നു മനസ്സിലായോ?"

"എനിക്കങ്ങു മനസ്സിലാകുന്നില്ല. എന്നാൽ ഒരു ചെറിയ പരിചയം പോലെ തോന്നുന്നുണ്ട്. ഈ മൊട്ടത്തല മാത്രം മനസ്സിലാകുന്നില്ല."

എന്ന് മായയുടെ മുഖം മറഞ്ഞു നിന്നു പറഞ്ഞു.

"എടാ മണ്ടാ, ഇവളെ മനസ്സിലായോ?"

ഇയാൾ എന്നെ, മണ്ടാ എന്ന് കളിയാക്കി വിളിക്കാൻ, അത്ര അടുത്തവനാണോ!

"ഉവ്"

എന്ന് തെറ്റ് ചെയത ആളെ പോലെ ഒരു ജ്യാളിയതോടെ പറഞ്ഞു.

"ഇവളുടെയും നിന്റെയും ബാച്ചിൽ പോളിടെക്‌നികിൽ പഠിച്ചതാണ്. പേര് മധു."

"ഓ മധു ആണോ!" എന്ന് ആശ്ചര്യത്തിൽ ചോദിച്ചു.

 "നിന്നെ കണ്ടാൽ അറിയില്ല. തീരെ മനസ്സിലായില്ലാട്ടോ. തലയിലെ മുടിയും മുഖത്തെ കട്ടി മീശയും ഇല്ലാതായപ്പോൾ മനസിലാകുന്നില്ല. പിന്നെ തടിച്ചിട്ടും ഉണ്ട്”

"നിങ്ങൾ തമ്മിൽ?"

അതിനു മറുപടി പറയാതെ, ഭാര്യയുടെ തിരിഞ്ഞു.

" ങ്ഹാ, ഞാൻ പരിചയപ്പെടുത്താൻ മറന്നു. ഇതെന്റെ ഭാര്യ, മായ എന്നാണ് പേര്. മായ ഇത് അമൽ രാജ് ആളൂർ വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസർ. ഇത് ഞങ്ങളുടെ മകൻ ആദ്യത്യൻ, ആദി എന്ന് വിളിക്കും."

"ഹായ് അങ്കിൾ."

"ഹായ് മോനെ."

അമൽ ഇപ്പോഴും നേരെ നോക്കാതെ നിൽക്കുകയായിരുന്നു.

മായ മെല്ലെ വന്നു പറഞ്ഞു.

"എന്തിനാ അയാളെ ബുദ്ധിമുട്ടിക്കുന്നത്."

"അവൻ നമ്മളെ നന്നായി ബുദ്ധിമുട്ടിച്ചിട്ടില്ലേ."

അമൽ: "പറയുന്നേ. നിങ്ങൾ തമ്മിൽ എങ്ങിനെ ഇങ്ങിനെ ആയി."

"എങ്ങിനെ എന്ന്.! ആ അത് ഒരു കഥയാണ്, ഞങ്ങള്ക് പോകാൻ ധൃതിയുണ്ട്. അടുത്ത ലീവിന് വരുമ്പോൾ, നികുതി അടക്കാൻ വരും അപ്പോൾ ഞാൻ വിശദമായി ആ കഥ പറഞ്ഞു തരാം. നീ ഇവിടെ തന്നെ ഉണ്ടെങ്കിൽ. ഇപ്പോൾ ഞങ്ങൾ പോകട്ടെ."

"ശരി" എന്ന് അവൻ മായയെ നോക്കാതെ പറഞ്ഞു.

ഞങ്ങൾ വണ്ടിയിൽ കയറി കുന്നംകുളത്തേക്ക് യാത്ര തിരിച്ചു.

                                       ------------------                                                       സോമദാസ്‌ കോട്ടയിൽ